Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച സിപിഎം സത്യഗ്രഹ പ്രതിഷേധത്തിന് സംസ്ഥാനത്ത് വൻ സ്വീകരണം; കാൽകോടിയിലേറെ ജനങ്ങൾ പങ്കെടുത്തെന്ന് നേതൃത്വം; പ്രതിഷേധത്തിൽ അണിചേർന്ന് വീട്ടമ്മമാരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച സിപിഎം സത്യഗ്രഹ പ്രതിഷേധത്തിന് വൻ സ്വീകരണം. കാൽ കോടിയിലേറെ ജനങ്ങൾ പ്രതിഷേധത്തിൽ അണിനിരന്നെന്നാണ് സിപിഎം അവകാശപ്പെടുന്നത്. കോവിഡ് കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള കേരളത്തിന്റെ താക്കീതായിമാറി സമരം.

തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതാനുള്ള കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ പോരാട്ടത്തിനും സത്യഗ്രഹത്തിലൂടെ തുടക്കം കുറിച്ചു. വൈകിട്ട് നാലുമുതൽ 4.30 വരെ നടന്ന സത്യഗ്രഹത്തിന് സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകളും പാർട്ടി, വർഗ ബഹുജന സംഘടനാ ഓഫീസുകളും വേദിയായി.

വിദ്യാർത്ഥികളും യുവജനങ്ങളും ജീവനക്കാരും തൊഴിലാളികളും കർഷകരും കർഷത്തൊഴിലാളികളും സമരത്തിന്റെ ഭാഗമായി. പാർട്ടി നേതാക്കളും അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും കുടുംബസമേതം അണിനിരന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബസമേതം തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിൽ സത്യഗ്രഹമിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദനും എ കെ ജി സെന്ററിൽ സത്യഗ്രഹത്തിൽ പങ്കെടുത്തു.

ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നൽകുക, തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP