Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ സൈനികർക്കെതിരെ സിപിഎം പ്രതിഷേധമെന്ന രീതിയിൽ പ്രചരിച്ച വാർത്ത സത്യമോ? പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണവും നേരിട്ട് പണവും ആവശ്യപ്പെട്ട് ഡൽഹിയിലെ സിപിഎം പ്രതിഷേധത്തെ വളച്ചൊടിച്ച് സംഘപരിവാർ ചേരി; സൈന്യത്തിനെതിരെ സിപിഎം പ്രതിഷേധം എന്ന രീതിയിൽ സംഘപരിവാർ നടത്തുന്ന വ്യാജ പ്രചരണത്തിലെ സത്യം ഇതാണ്  

മറുനാടൻ ഡെസ്‌ക്‌

 

കൊച്ചി: ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം യുദ്ധസമാനമാണ്. സംഘർഷം യുദ്ധത്തിലേക്ക് വഴുതി മാറുമോ എന്ന് ഇരുരാജ്യങ്ങളും ആശങ്കപ്പെടുമ്പോൾ സൈന്യത്തിനെതിരെ ആഭ്യന്തരമായി പ്രതിഷേധങ്ങൾ ഉയരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. ഇന്ത്യൻ സൈന്യത്തിനതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിക്കുന്നു എന്നതരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. പാവപ്പെട്ടവർക്ക് നേരിട്ട് പണം എത്തിക്കുക, സൗജന്യഭക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം നേതാക്കൾ ഡൽഹിയിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ജൂൺ 16 ന് സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സിപിഐഎം സമരത്തിന്റെ ചിത്രമാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ ചൈനീസ് അതിക്രമത്തിൽ ഇന്ത്യൻ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ഇന്ത്യൻ ആർമി ചൈനീസ് പട്ടാളത്തെ തകർത്തതിൽ പ്രതിഷേധിച്ച് സിപിഐഎം ഡൽഹിയിൽ റാലി നടത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നത്.

എന്നാൽ ചിത്രം പരിശോധിച്ചാൽ ഇത് വ്യാജപ്രചാരണമാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇൻകം ടാക്സ് പരിധിക്ക് പുറത്തുള്ളവർക്ക് 7500 രൂപ വീതം നൽകുക, ആവശ്യക്കാർക്ക് ആറുമാസത്തേക്ക് 10 കിലോ ഭക്ഷ്യധാന്യം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നേതാക്കൾ പ്ലക്കാർഡുകളിൽ എഴുതിയിട്ടുള്ളത്. മാത്രമല്ല, 'മോദി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായ പ്രതിഷേധം' എന്ന തലക്കെട്ടോടെ സിപിഐഎം ഔദ്യോഗിക ട്വിറ്റർ പേജിൽ ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്.

Fact Check: Did CPI(M) Hold A Protest Against Indian Army In ...

 

CPI(M) use old placard against Brazilian President to protest ...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP