Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പി​ന്തി​രി​പ്പ​ൻ വി​ദ്യാ​ഭ്യാ​സ ന​യം എന്ന വരട്ടുവാദവുമായി സിപിഎം; ഡി​ജി​റ്റ​ൽ പ​ഠ​ന രീ​തി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പോളിറ്റ് ബ്യൂറോ; എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മ​ല്ലാ​ത്ത ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കു​ന്ന​ത് വ​ൻ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും മുന്നറിയിപ്പ്; ദേശീയ തലത്തിൽ എതിർക്കുമ്പോഴും ഓൺലൈൻ വി​ദ്യാഭ്യാസവുമായി കേരളത്തിലെ സിപിഎം സർക്കാർ മുന്നോട്ട്

പി​ന്തി​രി​പ്പ​ൻ വി​ദ്യാ​ഭ്യാ​സ ന​യം എന്ന വരട്ടുവാദവുമായി സിപിഎം; ഡി​ജി​റ്റ​ൽ പ​ഠ​ന രീ​തി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പോളിറ്റ് ബ്യൂറോ; എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മ​ല്ലാ​ത്ത ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കു​ന്ന​ത് വ​ൻ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും മുന്നറിയിപ്പ്; ദേശീയ തലത്തിൽ എതിർക്കുമ്പോഴും ഓൺലൈൻ വി​ദ്യാഭ്യാസവുമായി കേരളത്തിലെ സിപിഎം സർക്കാർ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ വിദ്യാഭ്യാസത്തെ നിശിതമായി എതിർത്ത് സിപിഎം. ലോ​ക്ക്ഡൗ​ൺ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ന്തി​രി​പ്പ​ൻ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് എന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. പാ​ർ​ല​മെ​ൻറ് അം​ഗീ​ക​രി​ക്കാ​ത്ത ഡി​ജി​റ്റ​ൽ അ​ധ്യാ​പ​ന​പ​ഠ​ന രീ​തി​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ഭാ​വി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും എ​ന്നാ​ൽ ഇ​ത് സ്ഥി​ര​മാ​ക​രു​തെ​ന്നും പി​ബി ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​ജി​റ്റ​ൽ വി​ഭ​ജ​നം ന​മ്മു​ടെ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ​മ്പ്രദാ​യ​ത്തി​ൽ അ​മി​ത​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്. സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പ​ര​മ്പ​രാ​ഗ​ത അ​ധ്യാ​പ​ന​ത്തെ ഡി​ജി​റ്റ​ൽ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നെ പാ​ർ​ട്ടി ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് അ​ക്കാ​ദ​മി​ക് വ​ർ​ഷം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ഡി​ജി​റ്റ​ൽ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ചേ​ക്കാം. എ​ന്നാ​ൽ ഇ​ത് ഒ​രി​ക്ക​ലും പ​ക​ര​മാ​വി​ല്ല. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ചു​വ​ടു മാ​റ്റാ​ൻ പാ​ടു​ള്ളൂ. വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ണ്ടാ​ക്കു​ന്ന എ​ല്ലാ ഡി​ജി​റ്റ​ൽ വി​ഭ​ജ​ന​ത്തെ​യും പാ​ർ​ട്ടി എ​തി​ർ​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മ​ല്ലാ​ത്ത ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ന​ട​പ്പാ​ക്കു​ന്ന​ത് വ​ൻ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും പോ​ളി​റ്റ്ബ്യൂ​റോ തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ച്ച സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടി.

സാങ്കേതിക വിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ല എന്നാണ് ഓൺലൈൻ വിദ്യാഭ്യാസത്തെ എതിർക്കാൻ പാർട്ടി പറയുന്ന ന്യായം. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നിൽക്കുന്നവരെ ഉൾക്കൊള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റൽ വിദ്യാഭ്യാസമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്രസർക്കാരിന് മുന്നിൽ നാല് ആവശ്യങ്ങളും സിപിഎം വച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി ചേർന്ന പൊളിറ്റ് ബ്യുറോ യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ ദേശവ്യാപക പ്രതിഷേധത്തിനും തീരുമാനിച്ചു. ജൂൺ 16 നാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകണം. കേന്ദ്ര സർക്കാറിന്റെ കോവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസർക്കാർ ധനസഹായം നൽകണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നൽകണം. തൊഴിലില്ലായ്മ വേതനം നൽകണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം. തൊഴിൽ നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണം. സ്വകാര്യ വത്കരണം അവസാനിപ്പിക്കണം. പൊതുസ്വത്തുകൊള്ളയടിക്കുന്നത് നിർത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.

നിസർഗ ചുഴലിക്കാറ്റിൽ ദുരിതത്തിലായ മുംബൈയിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച പിബി, കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം പ്രകീർത്തിച്ചെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ജന നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വേട്ടയാണ് ദുരിതകാലത്തും കേന്ദ്രം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

ഞങ്ങളിട്ടാൽ ബർമൂഡ

ഞങ്ങളിട്ടാൽ ബർമൂഡ, മറ്റുള്ളവർ ഇട്ടാൽ വള്ളിനിക്കർ എന്ന നയമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലും സിപിഎം സ്വീകരിക്കുന്നത്. ഓൺലെൻ വിദ്യാഭ്യാസത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിക്കുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം പിണറായി വിജയൻ ഭരിക്കുന്ന, പാർട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിൽ വളരെ കാര്യക്ഷമമായി ഓൺലൈൻ വിദ്യാഭ്യാസം മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും ഓൺലൈൻ മാർ​ഗങ്ങൾ ഉപയോ​ഗിച്ച് ക്ലാസുൾ നടക്കുന്നുണ്ട്. ടിവി കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, വായനശാലകൾ എന്നിവ കേന്ദീകരിച്ച് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുമെന്ന് പോളിറ്റ് ബ്യൂറോ യോ​ഗത്തിന് ശേഷം നടന്ന വാർ‌ത്താ സമ്മേളനത്തിലും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഈ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിച്ച് ഓൺലൈൻ പഠനത്തിനുള്ള സംവിധാനമൊരുക്കാനും സമഗ്രശിക്ഷാ കേരളം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേൽനോട്ടത്തിൽ ഓഫ്‌ളൈൻ ക്ലാസ്സുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നെറ്റ്‌വർക്ക്‌ കവറേജ് ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ്സിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളിൽ ഓഫ്‌ളൈൻ പഠനകേന്ദ്രമൊരുക്കും. മറ്റ് പിന്നോക്കമേഖലകളിലും സമാനമായ സൗകര്യങ്ങൾ ഒരുക്കും.

കമ്പ്യൂട്ടറിനും ട്രാക്ടറിനും നവോദയ വിദ്യാലയങ്ങൾക്കും മറ്റുമെതിരെ സമാന രീതിയിൽ സിപിഎം ആദ്യ നാളുകളിൽ സമരം നടത്തിയിരുന്നു. ആളുകൾക്ക് തൊഴിൽ നഷ്ടമാകും എന്ന് പറഞ്ഞാണ് കമ്പ്യൂട്ടറിനെയും ട്രാക്ടറിനെയും എതിർത്തതെങ്കിൽ, രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കും എന്ന് പറഞ്ഞായിരുന്നു നവോദയ വിദ്യാലയങ്ങളെ എതിർത്തത്. ഇപ്പോഴും സമാനമായ രീതിയിലാണ് ലോകമെങ്ങും പ്രചാരം നേടിയ ഓൺലൈൻ വിദ്യാഭ്യാസത്തെയും സിപിഎം എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP