Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ കത്തുമായി വരുന്ന ആൾ വശം സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു! ലൈസൻസിന് അപേക്ഷ നൽകിയ വ്യക്തിക്ക് വാണിയംകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ സിപിഎം ലോക്കൽ സെക്രട്ടറി നൽകിയ കത്ത് ഇങ്ങനെ; കത്തിന്റെ കോപ്പികൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട് പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ്; പിരിവിന്റെ കാര്യത്തിൽ സഖാക്കളെ തോൽപ്പിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?

ഈ കത്തുമായി വരുന്ന ആൾ വശം സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു! ലൈസൻസിന് അപേക്ഷ നൽകിയ വ്യക്തിക്ക് വാണിയംകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ സിപിഎം ലോക്കൽ സെക്രട്ടറി നൽകിയ കത്ത് ഇങ്ങനെ; കത്തിന്റെ കോപ്പികൾ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ട് പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ്; പിരിവിന്റെ കാര്യത്തിൽ സഖാക്കളെ തോൽപ്പിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാലക്കാട് സിപിഎം ഫണ്ട് വിവാദത്തിൽ. ഗ്രാമപഞ്ചായത്തിൽ സ്ഥാപന ലൈസൻസ് ലൈസൻസ് പുതുക്കാനെത്തിയ വ്യക്തിയോട് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകാൻ വാണിയംകുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ ആവശ്യപ്പെട്ടതോടെയാണ് ഫണ്ട് വിവാദം പൊട്ടിമുളച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വാണിയംകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി സെക്രട്ടറി കൂടിയായ കൃഷ്ണകുമാർ നൽകിയ കത്ത് പുറത്തുവന്നത് പാലക്കാട് സിപിഎമ്മിനും ക്ഷീണമായി. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ വാണിയംകുളം ഗ്രാമപഞ്ചായത്തും സിപിഎമ്മും ഒരേപോലെ പ്രതിക്കൂട്ടിൽ ആവുകയും ചെയ്തു. പഞ്ചായത്ത് ധനകാര്യ സെക്രട്ടറി നൽകിയ കത്ത് എന്ന രീതിയിൽ സിപിഎമ്മിന് ഈ വിവാദത്തെ കാണാമായിരുന്നു. പക്ഷെ കൃഷ്ണകുമാർ സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറികൂടിയായതാണ് പാർട്ടിക്ക് വിനയായത്.

ഈ കത്തുമായി വരുന്ന ആൾ വശം സിപിഎം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളുടെ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗ്രാമപഞ്ചായത്ത് ചെയ്തു തന്ന സഹകരണങ്ങൾ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു. തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. കത്തിൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കൃഷ്ണകുമാർ വ്യക്തമാക്കുന്നു. വാണിയംകുളം ഗ്രാമപഞ്ചായത്തിന്റെ ലെറ്റർ ഹെഡിൽ കൃഷ്ണകുമാറിന്റെ ഒപ്പും സീലും ഉൾപ്പെടെയുള്ള കത്താണ് പുറത്തായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് പുറത്തുവന്ന കത്ത് സിപിഎമ്മിന്റെ ലോക്‌സഭാ ഒരുക്കങ്ങൾ ദോഷമായി ബാധിക്കുകയും ചെയ്തു.

കത്തിന്റെ ഒറിജിനൽ ലഭിക്കുകയും വ്യക്തിയെ മനസിലാക്കുകയും ചെയ്തതോടെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് പാലക്കാട് വാർത്താസമ്മേളനം വിളിച്ചു ചേർക്കുകയും കത്ത് പരസ്യപ്പെടുത്തുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് സിപിഎമ്മിനെതിരെ, അതും തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിലുള്ള അഴിമതി പുറത്തുവിടാൻ വാർത്താസമ്മേളനം വിളിച്ചതോടെ കത്ത് ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. തുരുതുരെ ഫോൺ കോളുകൾ ആണ് ഈ കത്തിന്റെ പേരിൽ കൃഷ്ണകുമാറിന് ലഭിച്ചത്. അതുകൊണ്ട് തന്നെ കൃഷ്ണകുമാർ മറുപടി പറഞ്ഞു മടുക്കുകയും ചെയ്തു. ഈ കാര്യം കൃഷ്ണകുമാർ മറുനാടനോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൃഷ്ണകുമാർ ആദ്യം ഒരു ലക്ഷം രൂപ പാർട്ടിഫണ്ടിലേക്ക് ആവശ്യപ്പെട്ടപ്പോൾ കാര്യം കുഴയുമെന്നു മനസിലാക്കിയാണ് ലൈസൻസിനു അപേക്ഷ നൽകിയ വ്യക്തി പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റിനെ സമീപിച്ചത്. ആളെ മനസിലാക്കിയ പാലക്കാട് ബിജെപി പ്രസിഡന്റ് വാർത്താ സമ്മേളനം അതും തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നു വിളിച്ചു ചേർക്കാൻ തീരുമാനിക്കുകയായിരുന്നു.

'' എനിക്ക് രേഖകൾ നൽകിയ ആൾ ആരെന്നു എനിക്കറിയാം. കത്തിന്റെ ഫോട്ടോസ്റ്റാറ്റ് ആണ് പുറത്തുവിട്ടത്. ഒറിജിനൽ രേഖകൾ എന്റെ കൈവശമുണ്ട്. പഞ്ചായത്തിൽ കൃഷ്ണകുമാർ ഉപയോഗിക്കുന്ന ലെറ്റർ ഹെഡ് ആണിത്. പഞ്ചായത്തിന്റെ ഒറിജിനൽ ലെറ്റർ ഹെഡ് ആണിത്- ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസ് മറുനാടനോട് പറഞ്ഞു. ആദ്യം കൃഷ്ണകുമാർ ഒരു ലക്ഷത്തിന്റെ ഒരു രശീതി നൽകി. അത് പക്ഷെ തിരഞ്ഞെടുപ്പ് ഫണ്ട് എന്ന് പറഞ്ഞിട്ടുള്ള നൽകിയത്. 2018-ലെ പ്രവർത്തന ഫണ്ട് എന്ന് പറഞ്ഞാണ് ലൈസൻസിന് അപേക്ഷിച്ച ആൾക്ക് രസീതി നൽകിയത്. അതുകൊണ്ട് തന്നെ ലൈസൻസിന് അപേക്ഷ നൽകിയ ആൾ കൃഷ്ണകുമാറിന് പണം നൽകിയില്ല. ഇതോടെ പഞ്ചായത്തിന്റെ സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ എന്ന ലെറ്റർ ഹെഡിൽ ഗ്രാമപഞ്ചായത്തിന്റെ സീലും കൃഷ്ണകുമാറിന്റെ ഔദ്യോഗിക സീലും വെച്ചിട്ടുള്ള കത്ത് നൽകുകയായിരുന്നു. ആ കത്ത് നൽകിയിട്ടും ഒരാഴ്ച നൽകിയിട്ടും പണം ലഭിക്കാതെ വന്നപ്പോൾ കൃഷ്ണകുമാർ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു.

സിപിഎമ്മിന്റെ ലോക്കൽ കമ്മറ്റി സെക്രട്ടറി എന്ന നിലയിൽ ലോക്കൽ കമ്മറ്റിയുടെ ഒറിജിനൽ ലെറ്റർ ഹെഡിൽ ഭീഷണി കത്ത് നൽകി. ഭവിഷ്യത്ത് നേരിടേണ്ടി വരും എന്നാണ് ആ കത്തിൽ കൃഷ്ണകുമാർ വ്യക്തമാക്കിയത്. സ്ഥാപനം അടച്ചു പൂട്ടേണ്ടി വരും എന്നും കൃഷ്ണകുമാർ അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഭ്യർത്ഥനയാണ് നൽകിയത്. പിന്നീട് ഭീഷണിയും. ഇതോടെയാണ് ആ വ്യക്തി എല്ലാ ഒറിജിനൽ രേഖകളും എനിക്ക് നൽകിയത്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. അതിനാൽ കൃഷ്ണകുമാർ ഭീഷണിപ്പെടുത്തിയ വ്യക്തി പുറത്തുവരാൻ ഭയപ്പെടുകയാണ്-കൃഷ്ണദാസ് പറഞ്ഞു. പഞ്ചായത്തിന്റെ സീൽ, പഞ്ചായത്ത് ലെറ്റർ ഹെഡ്, കൃഷ്ണകുമാറിന്റെ ഒപ്പ്, ലോക്കൽ കമ്മറ്റിയുടെ ലെറ്റർ ഹെഡ് എല്ലാം ഒറിജിനൽ ആണ്. കൃഷ്ണകുമാർ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ-കൃഷ്ണദാസ് പറയുന്നു.

എന്നാൽ എല്ലാം വ്യാജമാണ് എന്നാണ് വാണിയംകുളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ കൃഷ്ണകുമാർ മറുനാടനോട് പ്രതികരിച്ചത്. തലയിൽ ആൾ താമസമുള്ള ആരെങ്കിലും അത്തരം കത്തെഴുതുമോ? ഇങ്ങിനെ ഒരാളെ എനിക്കറിയില്ല. ഇത്തരം ഒരു സ്ഥാപനം ഉണ്ടോ എന്നും എനിക്കറിയില്ല. അതിലെ കയ്യക്ഷരം ഒപ്പ്, എന്റേതല്ല. ലവലേശം പോലും സാമ്യമില്ല. ഒറിജിനലിലെ വെല്ലുന്ന ലെറ്റർ ഹെഡ് ആണിത്. ഇതിനോട് സാമ്യമുള്ള ലെറ്റർ ഹെഡ് ആണ് ഒറിജിനൽ ലെറ്റർ ഹെഡ്. അതിനാൽ ഞാൻ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷിക്കട്ടെ-കൃഷ്ണകുമാർ പറയുന്നു.

എന്നാൽ കൃഷ്ണകുമാർ നൽകിയ പരാതി കൃഷ്ണകുമാറിന് തന്നെ പാരയാകും എന്നാണ് പാലക്കാട് നിന്ന് വരുന്ന വിവരങ്ങൾ. കാരണം പരാതി നൽകിയ ആൾ ബിജെപി സഹായത്തോടെ ഒളിവിൽ കഴിയുന്നു. കൃഷ്ണകുമാർ എഴുതി നൽകിയ ഒറിജിനൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കയ്യിലുമുണ്ട്. എന്തായാലും പി.കെ.ശശിക്ക് എതിരായി സിപിഎമ്മിൽ നിന്നും വന്ന സ്ത്രീപീഡന പരാതിക്ക് ശേഷം പാലക്കാട് സിപിഎം വിവാദങ്ങളിൽ തന്നെയാണ് തുടരുന്നത്. പക്ഷെ സിപിഎമ്മിന് നിഷേധിക്കാവുന്നതിലും വലിയ തെളിവുകളായി ഒറിജിനൽ തന്നെ ഫണ്ട് വിവാദത്തിൽ രാഷ്ട്രീയ എതിരാളികളുടെ കൈവശമുണ്ട്. അതുകൊണ്ട് തന്നെഈ രാഷ്ട്രീയ വിവാദത്തിലും സിപിഎം വിയർക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP