Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്ത്രി ബന്ധുക്കളായ വെറും ബിഎക്കാരെ എംഡിയും ജനറൽ മാനേജറുമായി നിയമിക്കുമ്പോൾ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഭാര്യ ഉന്നത ബിരുദങ്ങളുമായി ഒരു ജോലി തേടി അലയുന്നു; 15 കൊല്ലം ജോലി ചെയ്ത ദേശാഭിമാനിയിൽ നിന്നും പിരിച്ചുവിടപ്പെട്ട സീനയ്ക്ക് ജോലി തേടി ബ്രാഞ്ച് കമ്മിറ്റിയുടെ കത്തുമായി സൈമൺ ബ്രിട്ടോ അലയുന്നത് പിണറായി വിജയൻ അറിയുന്നുണ്ടോ?

മന്ത്രി ബന്ധുക്കളായ വെറും ബിഎക്കാരെ എംഡിയും ജനറൽ മാനേജറുമായി നിയമിക്കുമ്പോൾ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഭാര്യ ഉന്നത ബിരുദങ്ങളുമായി ഒരു ജോലി തേടി അലയുന്നു; 15 കൊല്ലം ജോലി ചെയ്ത ദേശാഭിമാനിയിൽ നിന്നും പിരിച്ചുവിടപ്പെട്ട സീനയ്ക്ക് ജോലി തേടി ബ്രാഞ്ച് കമ്മിറ്റിയുടെ കത്തുമായി സൈമൺ ബ്രിട്ടോ അലയുന്നത് പിണറായി വിജയൻ അറിയുന്നുണ്ടോ?

അർജുൻ സി വനജ്

കൊച്ചി: മുന്മന്ത്രിയും ഇപ്പോൾ കണ്ണൂർ എംപിയുമായ പി കെ ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് (കെഎസ്‌ഐഇ) എംഡിയാക്കി നിയമിച്ച നടപടി കടുത്ത എതിർപ്പിനെ തുടർന്നാണ് സർക്കാർ തിരുത്തിയത്. ഈ സ്ഥാനത്തേക്ക് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്നും വ്യക്തമായിരുന്നു. പി കെ ശ്രീമതിയുടെ മകൻ എന്നതിൽ ഉപരിയായി യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ സുധീറിനെ ബന്ധുകൂടിയായ വ്യവസായ മന്ത്രി ഇ പി ജയരാജൻ സ്വജനപക്ഷപാതം കാട്ടി തിരുകി കയറ്റുകയായിരുന്നു.

എന്നാൽ, അവിടെ കൊണ്ടു തീർന്നിട്ടില്ല വിവാദങ്ങൾ. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തിക്ക് ജോലി നൽകിയതും അണകളുടെ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. കേരളാ ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് ലിമിറ്റഡിൽ ജനറൽ മാനേജറാക്കിയ ദീപ്തിക്ക് ബികോം ബിരുദം പോലും ഉണ്ടോ എന്നകാര്യം സ്ംശയത്തിലാണ്. ഇത് കൂടെ മന്ത്രിയുടെ മറ്റ് രണ്ട് ബന്ധുക്കളെ കൂടി ജോലിയിൽ തിരുകി കയറ്റിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഇങ്ങനെ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഇഷ്ടക്കാരെ കണ്ണൂരിലെ ഉന്നതർ അനധികൃതമായി സർക്കാർ സ്ഥാപനങ്ങളിൽ തിരുകി കയറ്റുമ്പോൾ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്ന്നിച്ചവർക്ക് അവഗണന മാത്രമാണ് നൽകുന്നത്. ഇതിന് ഒരു ഉദാഹരണമാണ് സൈമൺ ബ്രിട്ടോ എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം. മന്ത്രിബന്ധുക്കൾക്ക് അനധികൃതമായി സ്ഥാനമാനങ്ങൾ നൽകുന്ന പിണറായി സർക്കാർ പാർട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോയുടെ കുടുംബത്തിന് നേരെ കണ്ണടക്കുകയായിരുന്നു. ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്‌ക്കരന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും, ജോലിക്കായി സൈമൺ ബ്രിട്ടോ സമർപ്പിച്ച അപേക്ഷ സിപിഐഎം നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജോലിക്കാര്യം അപേക്ഷിച്ച് പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ സൈമൺ ബ്രിട്ടോ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നതായി അറിയുന്നു. താഴേത്തലങ്ങളിൽനിന്നുള്ള ശിപാർശക്കത്ത് ഏരിയാ കമ്മിറ്റി വഴി ജില്ലാ കമ്മിറ്റിക്ക് കൊടുക്കണമെന്ന നിർദ്ദേശമുണ്ടായി. ഇതു പ്രകാരം കത്ത് നൽകിയെന്നാണ് വിവരം. പക്ഷേ നാളിതുവരെ ജോലിക്കാര്യം സബന്ധിച്ച് ജില്ലാ നേതൃത്വമോ മറ്റ് നേതാക്കളോ മറുപടി നൽകിയിട്ടില്ലെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും, എൽഎൽബിയുമാണ് സീനയുടെ വിദ്യാഭ്യാസ യോഗ്യത. രണ്ടു മാസം മുമ്പ് വരെ കൊച്ചിയിലെ പ്രാദേശിക ചാനലിൽ ചീഫ് എഡിറ്ററായി ജോലി നോക്കുകയായിരുന്നു ഇവർ. എന്നാൽ പ്രാദേശിക ചാനലിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ രാജിവച്ചു. നിലവിൽ സൈമൺ ബ്രിട്ടോയ്ക്ക് ലഭിക്കുന്ന എംഎൽഎ പെൻഷനായ പതിനായിരം രൂപ കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.

എന്നാൽ, സൈമൺ ബ്രിട്ടോയുടെ ഭാര്യക്ക് ജോലി നൽകുന്നതിൽ സിപിഐഎമ്മിലെ കണ്ണൂർ ലോബി എതിർത്തെന്നാണ് വിവരം. ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖമാണ് എതിർപ്പിനു കാരണമായി പാർട്ടിസഖാക്കൾ പറയുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കി സൈമൺ ബ്രിട്ടോ സംസാരിച്ചെന്ന് കണ്ണൂർ ലോബി ആരോപിക്കുന്നു. എസ്എഫ്‌ഐ തലത്തിൽ ഒരുമിച്ച പ്രവർത്തിച്ചവരായിരുന്നു സൈമൺ ബ്രിട്ടോയും ടി പിയും. രണ്ട് കുടുംബങ്ങൾ തമ്മിൽ അടുത്ത സൗഹൃദവും കാലങ്ങളായി സൂക്ഷിച്ചിരുന്നു. എന്നാൽ, ടി പി ചന്ദ്രശേഖരനെ അതിക്രൂരമായി കൊടിസുനിയും സംഘവും വെട്ടിക്കൊലപ്പെടുത്തിയപ്പോൾ പാർട്ടി ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹം ഉറക്കെ വേളിച്ചു പറഞ്ഞു. ഈ സംഭവത്തിലെ പക മനസിൽ വച്ചെന്ന പോലെയാണ് സൈമൺ ബ്രിട്ടോയോടും കുടുംബത്തോടും സർക്കാർ പെരുമാറുന്നത്.

പത്രപ്രവർത്തകയാകാനോ മറ്റ് ഉയർന്ന സ്ഥാനത്തിരിക്കാനോ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും 15 വർഷമായി ക്ലരിക്കൽ തസ്തികയിൽ ജോലി ചെയ്തിരുന്ന സീനയെ ദേശാഭിമാനിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. 2011ലാണ് സീനയെ പിരിച്ചു വിട്ടത്. ജോലി ചെയ്ത കാലത്ത് ഒമ്പതിനായിരം രൂപമാത്രമായിരുന്നു ഇവരുടെ ശമ്പളം. ഇതിന് പാർട്ടി അന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറഞ്ഞതുമില്ല. ആർഎംപി നേതാവായ ചന്ദ്രശേഖരനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് അന്നത്തെ പ്രതികാര നടപടിയെന്ന ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തോട് വിശദാംശങ്ങൾ ചോദിച്ച സൈമൺ ബ്രിട്ടോയ്ക്ക് നേരെ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദൻ മാസ്റ്റർ പ്രകോപിതനായി എന്നും കേൾക്കുന്നു.

ജോലി പോയെങ്കിൽ താൻ പോയി കേസുകൊടുക്കെടോ എന്ന് പറഞ്ഞതായും സൈമൺ ബ്രിട്ടോയുടെ സുഹൃത്തുക്കൾ പറയുന്നു. ടിപിയുടെ കൊലപാതകത്തിൽ പാർട്ടി നിലപാടിനോടൊപ്പം നിന്നിരുന്നെങ്കിൽ, പിണറായി സർക്കാരിൽ, സൈമൺ ബ്രിട്ടോയ്ക്ക് വീണ്ടും നോമിനേറ്റഡ് എംഎ‍ൽഎ ആകാമായിരുന്നെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഒരിക്കലും പാർട്ടിയെ കുറ്റപ്പെടുത്താൻ സൈമൺ ബ്രിട്ടോ തയ്യാറായിരുന്നില്ല. ഇപ്പോൾ ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി നേതാക്കളെ സമീപിച്ച സീനയ്ക്ക് വേണ്ടി പ്രമുഖ നേതാവ്, കൊച്ചി ആസ്ഥാനമായ വിനോദ ചാനലിൽ ജോലിക്കായി ശിപാർശ ചെയ്തിട്ടുണ്ടെന്നും വിവരമുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിലെ തീപ്പൊരി എസ്എഫ്‌ഐ നേതാവായിരുന്നു ഒരുകാലത്ത് സൈമൺ ബ്രിട്ടോ. അന്ന് രാഷ്ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ടാണ് അദ്ദേഹം വീൽചെയറിലായത്. ഈ എസ്എഫ്‌ഐയിലെ ഈ സുഹൃത് ബന്ധത്തെ തുടർന്നാണ് സീനയെ അദ്ദേഹം ജീവിത സഖിയാക്കിയതും. സിപിഐ(എം) നേതാവ് പിരപ്പൻകോട് മുരളിയുടെ അനന്തിരവൾ കൂടിയാണ് സീന. എസ്എഫ്‌ഐ രംഗത്തും ഇടതുപക്ഷത്തോട് ചേർന്നും തന്നെയായിരുന്നു അവരുടെയും ജീവിതം.

ഇക്കഴിഞ്ഞ ആലപ്പുഴ പാർട്ടി സമ്മേളനത്തിൽ സൈമൺ ബ്രിട്ടോയെ പാർട്ടി ഒഴുച്ചു നിർത്തിയിരുന്നു. ഇതിന് കാരണമായത് ടിപിയുടെ സന്ദർശനമായിരുന്നു എന്നാണ് ബ്രിട്ടോയുടെ സുഹൃത്തുക്കൾ പറയുന്നത്. പാർട്ടിയിലെ ഒരു വിഭാഗത്തിന് മാത്രമാണ് ബ്രിട്ടോയോട് എതിർപ്പുള്ളത്. ഒരു കാലത്ത് പാർട്ടിക്ക് വേണ്ടി പ്രയത്ന്നിച്ച് സൈമൺ ബ്രിട്ടോയെയും കുടുംബത്തെയും ഭരണത്തിലെത്തിയപ്പോൾ അവഗണിക്കുന്നു എന്ന ആരോപണം ഉയരുമ്പോൾ തന്നെയാണ് മറുവശയത്തുകൊടിപിടിച്ച് ശീലിക്കാതെ മന്ത്രിബന്ധുക്കൾക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നൽകുന്നത് എന്നതും ഏറെ വിവാദമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP