Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനീഷ് ശംസുദ്ധീനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയ പിണറായി ആഭ്യന്തരവകുപ്പൊഴിയണം; അല്ലെങ്കിൽ മന്ത്രിസ്ഥാനം പിണറായി വിജയൻ ഏതെങ്കിലും ബിജെപി നേതാവിനെ ഏൽപിക്കുന്നതാവും നല്ലത്; പിണറയി വിജയനെതിരെ കൂടുതൽ സൈബർ സഖാക്കൾ രംഗത്തേക്ക്

അനീഷ് ശംസുദ്ധീനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയ പിണറായി ആഭ്യന്തരവകുപ്പൊഴിയണം; അല്ലെങ്കിൽ മന്ത്രിസ്ഥാനം പിണറായി വിജയൻ ഏതെങ്കിലും ബിജെപി നേതാവിനെ ഏൽപിക്കുന്നതാവും നല്ലത്; പിണറയി വിജയനെതിരെ കൂടുതൽ സൈബർ സഖാക്കൾ രംഗത്തേക്ക്

ജാസിം മൊയ്തീൻ

കോഴിക്കോട്: പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ പോരാടിയ സൈബർ പോരാളി അനീഷ് ശംസുദ്ധീനെ അറസ്റ്റ് ചെയ്യാൻ അനുമതി ആഭ്യന്തര വകുപ്പിന്റെ മന്ത്രിസ്ഥാനം പിണറായി വിജയൻ ഏതെങ്കിലും ബിജെപി നേതാവിനെ ഏൽപിക്കുന്നതാവും നല്ലതെന്ന് സൈബർ സഖാക്കൾ. കടുത്ത വർഗീയത പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥും ശശികല ടീച്ചറുമൊക്കെ അവരുടെ അത്തരം പണികൾ ഇപ്പോഴും തുടർന്നുകൊണ്ട് പോകുമ്പോൾ ഈ സർക്കാറിനെ ന്യായീകരിക്കുകയും, പാർട്ടിവിരുദ്ധരെ വെള്ളം കുടിപ്പിക്കുകയും സൈബർ സഖാക്കൾ ഇനി ശ്രദ്ധിക്കമമെന്നാണ് പറയുന്നത്. കാരണം ആഭ്യന്തരം ഇപ്പോൾ ഭരിക്കുന്നത് മാരാർജി ഭവനിൽ നിന്ന് നേരിട്ടാമെന്നും പ്രചരണമുണ്ട്.

ആർഎംപി നേതാവ് കെകെ രമയ സ്ലെട്ട് ഷെയിം നടത്തിയതിനാണ് അനീഷ് ശംസദ്ധീനതിരെ പൊലീസ് നടപടിയെടുത്തത്. ഇന്നലെ അനീഷിനെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ പൊലീസെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അനീഷ് ഇനി പാർട്ടിക്ക് വേണ്ടി സോഷ്യൽമീഡിയകളിൽ ന്യായീകരണവുമയി വരില്ലെന്നും തന്റെ ഫേസ് ബുക്ക് സ്റ്റാറ്റസ് വലത് നിരീക്ഷകൻ എന്ന് മാറ്റുകയും ചെയ്തിരുന്നു. വടകരയിൽ ആർഎംപി സിപിഎം സംഘർഷങ്ങൽ തുടർക്കഥയായ സമയത്താണ് അനീഷ് കെകെ രമയെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റുകളിട്ടിരുന്നത്. അത് പക്ഷെ അനീഷിനെ പ്രകോപിപ്പിച്ച് ചെയ്യിച്ചതാണെന്ന് അന്നത്തെ ചർച്ചകൾ നിരീക്ഷിച്ചവർ മനസ്സിലാകും.

വടകരയിലെ അക്രമങ്ങളിൽ സിപിഎമ്മിനെ ന്യായീകരിച്ച് അനീഷിട്ട പോസ്റ്റുകൾക്ക് കീഴെ ആർഎംപി പ്രവർത്തകരും മറ്റും വന്ന് നിരവധി കമൻരുകളിട്ട് അനീഷിനെ പ്രകോപിപ്പിച്ചിരുന്നു. അതിനിടെയാണ് അനീഷ് കെകെ രമയെ അപമാനിക്കുന്ന രീതിയിൽ മറുപടി നൽകിയത്. കെകെ രമയെ ആസ്ഥാന വിധവയെന്നും മറ്റുമായിരുന്നു അന്ന് വിശേഷിപ്പിച്ചിരുന്നത്. അതിനിടെ ഡൽഹിയിൽ പോയി നടത്തിയ കെകെ രമയുടെ സമരത്തെയും അനീഷ് വിമർശിച്ചിരുന്നു. ഇതിനിടെ തൃശൂർ കേരലവർമ്മ കോള്ജ് അദ്ധ്യാപികയും എഴുത്ത് കാരിയുമായ ദീപനിശാന്തുമായും അനീഷ് ദിവസങ്ങളോളം സൈബറിടത്തിൽ പോരടിച്ചിരുന്നു.

കണ്ണൂരിലെ കൊലപാതകങ്ങളായിരുന്ന അന്ന് വിഷയം. താൻ തനിക്കിഷ്ടമുള്ള വിഷയങ്ങളിലേ പ്രതികരിക്കൂ എന്ന ദീപനിശാന്തിന്റെ ചിലരോടുള്ള മറപടിയായിരുന്നു അന്ന് അനിഷിനെ ചൊടിപ്പിച്ചത്. ഏതായാലും തങ്ങൾ പക്ഷം നോക്കാതെ നടപടിയെടുക്കുന്നവരാണെന്ന് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങളുണ്ടാക്കിയത് പാർട്ടിക്കും, സർക്കാറിനും അതിലുപരി പിണറായിക്കും വേണ്ടി സൈബറിടങ്ങളിൽ നിരന്തരം പോരാടിയിരുന്ന ബൈർ സഖാക്കളിലാണ്. ഇന്നലെ വരെ പലരുടെയും പ്രൊഫൈൽ പിക്ചറുകൾ പോലും പിണറായിയുടെ ഫോട്ടോയായിരുന്നെങ്കിൽ ഇന്നതെല്ലാം മാറിയിരിക്കുന്നു. ഇതിൽ പലരും അനീഷിനെ പോലുള്ള പ്രവാസികളുമായിരുന്നു. പ്രവാസ ജീവിതത്തിലും പാർട്ടിക്ക് വേണ്ടി തങ്ങളാലവും വിധം പ്രതിരോധം തീർത്തിരുന്നവരാണിപ്പോൾ പൊലീസിനെ ഭരിക്കുന്ന മാരാർജി ഭവനിൽ നിന്ന് നേരിട്ടാണെന്ന് പറയുന്നത്.

അതിനിടെ പലഘട്ടങ്ങളിലായി അനീഷിന്റെ എഴുത്തിന്റെ ചൂടറിഞ്ഞവർ ഇപ്പോൾ അനീശിനെതിരെ നടപടിയെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഇടയിലും സൈബർ സഖാക്കളുടെ പൂർണ പിന്തുണ അനീഷിനുണ്ട്. അവരെല്ലാം തന്നെ ഇപ്പോൾ ആഭ്യന്തര വകുപ്പിനെതിരെ തിരിഞ്ഞിരിക്കുകയുമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന സ്റ്റേജിൽ ബോംബ് പൊട്ടിയാലും ഞങ്ങൾക്കിപ്പോൾ പ്രശ്നമില്ല ബിജെപിക്കാരയോ സിപിഎം വിരുദ്ധരേയോ വിമർശിച്ചാരെങ്കിലും സംസാരിച്ചാൽ അപ്പോൾ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്വ ബോധം സടകുടഞ്ഞെഴുന്നേൽക്കുമെന്നാണ് സൈബർ സഖാക്കൽ പറയുന്നത്. അല്ലെങ്കിൽ തോമസ് ഐസകിന്റെ കഞ്ഞിയും കുടിച്ച് വർഗീയ നിറയുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാമായിരുന്ന പ്രതീഷ് വിശ്വനാഥൊന്നും ഇപ്പോഴും ഈ പണിതുടരില്ലല്ലോ എന്നും ഇവർ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP