Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അവസാനം ശിവശങ്കർ കേന്ദ്ര ഉദ്യോഗസ്ഥനായി! 'ശിവശങ്കർ സർക്കാറിന്റെ ഭാഗമല്ല, അദ്ദേഹം ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്; കൊള്ളരുതായ്മകൾ ചെയ്യാനാണോ മസൂറിയിൽ പരിശീലനം നൽകുന്നത്; ട്രോളന്മാർക്ക് ചാകര നൽകി എൻ എൻ കൃഷ്ണദാസ്; ക്യാപ്സ്യൂളുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായമെന്ന് സോഷ്യൽ മീഡിയ

അവസാനം ശിവശങ്കർ കേന്ദ്ര ഉദ്യോഗസ്ഥനായി! 'ശിവശങ്കർ സർക്കാറിന്റെ ഭാഗമല്ല, അദ്ദേഹം ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്; കൊള്ളരുതായ്മകൾ ചെയ്യാനാണോ മസൂറിയിൽ പരിശീലനം നൽകുന്നത്; ട്രോളന്മാർക്ക് ചാകര നൽകി എൻ എൻ കൃഷ്ണദാസ്; ക്യാപ്സ്യൂളുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായപ്പോൾ അതിനെ ന്യായീകരിക്കാൻ ആവാതെ പാടുപെടുകയായിരുന്നു സൈബർ സിപിഎം പോരാളികൾ. പലതരത്തിലുള്ള ക്യാപ്സ്യൂളുകൾ അവർ ഇറക്കുന്നുണ്ടെങ്കിലും അതൊന്നും മുൻ എം പിയും പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവുമായ എൻ എൻ കൃഷ്ണദാസിന്റെ വാക്കുകൾക്ക് മുന്നിൽ ഒന്നുമല്ല. ശിവശങ്കർ സംസ്ഥാന സർക്കാറിന്റെ ഭാഗമല്ലെന്നും, കേന്ദ്ര സർവീസായ ഐഎഎസുകാരൻ ആണെന്നും അതിനാൽ ശിവശങ്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ പരിശീലിപ്പിച്ചവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നായിരുന്നു, കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസ് നയിച്ച ചർച്ചയിൽ, കൃഷ്ണദാസ് വാദിച്ചത്. കൃഷ്ണദാസിന്റെ വാക്കുൾ ഇങ്ങനെയാണ്.

'ഇന്ന് ഇപ്പോൾ എന്താണ് വിശേഷിച്ച് ഉണ്ടായത്. ഇന്ത്യൻ അഡ്‌മിസ്ട്രേറ്റീവ് സർവീസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യ ഹരജി തള്ളിയതിൽ ഞങ്ങൾക്കെന്താണ് പ്രശ്നം. എന്തിനാണ് മുഖമന്ത്രി മുഖ്യമന്ത്രി എന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പേഴ്സണൽ മന്ത്രാലയത്തിൽനിന്ന് ചരടുവലിച്ചാണ് ഐഎഎസുകാരെ നാടിന്റെ നനാഭാഗത്തും വിന്യസിക്കുന്നത്. മസൂറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. അവർ ഇങ്ങനെയാക്കെയാണോ ആളുകളെ ട്രയിൻ ചെയ്ത് അയക്കുന്നത്.

ശിവശങ്കർ ചെയതത് ശിവശങ്കർ അനുഭവിച്ച് കൊള്ളണം. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിന് മാത്രമാണ്. സർക്കാറിന്റെ ഏതെങ്കിലും കൃത്യ നിർവഹണത്തിന്റെ ഭാഗമായി വന്നിട്ടുള്ള പിഴവുകളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും. പാർട്ടിക്ക് ഏറ്റെടുക്കണമെങ്കിൽ പേഴ്സൺ സ്റ്റാഫിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകണം. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഉണ്ടായത് അതാണ്. കാരണം അവരെ നിയമിക്കുന്നത് പാർട്ടികൂടി അറിഞ്ഞിട്ടാണ്.

അതിൽ പാർട്ടിക്കും ഉത്തരവാദിത്വം ഉണ്ട്. അതൊന്നും സർക്കാറിന്റെ ഭാഗത്തേക്ക് കൊണ്ടുവരണ്ട. കാരണം ശിവശങ്കരൻ സർക്കാറിന്റെ ഭാഗമല്ല, അദ്ദേഹം ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്. മസൂറിയിൽനിന്ന് ട്രയിനിങ്ങ് ചെയ്ത് അയക്കുന്നവർ ഏറ്റോളനം ഇമ്മാതിരി കൊള്ളരുതായ്മകൾ ചെയ്യുന്നവരെ.'-

കൃഷണദാസിന്റെ പ്രസംഗം നിമിഷങ്ങൾക്കകം വൈറൽ ആവുകയും ട്രോളന്മാർക്ക് ചാകരയാവുകയും ചെയ്തു. അവസാനം ഇതും മോദിയുടെ കുറ്റമായി എന്നാണ് പലരും പ്രതികരിക്കുന്നുത്. ക്യാപ്സൂളുകളുടെ ചരിത്രത്തിൽ സിപിഎം പുതിയ അധ്യായം കുറിച്ചിരിക്കയാണെന്നാണ് പരിഹാസം. ഡെപ്യൂട്ടി കളക്ടറായ ശിവശങ്കർ കൺഫേഡ് ഐഎഎസുകാരനാണെന്ന കാര്യം പോലും കൃഷ്ണദാസിന് അറിയില്ലേ എന്നും പലരും ചോദിക്കുന്നു. സമാനമായ ആരോപണം മാതൃഭൂമിക്ക് നൽകിയ ചർച്ചയിലും കൃഷ്ണദാസ് ഉന്നയിച്ചു. '

കൊള്ളരുതായ്മകൾ ചെയ്യാനാണോ മസൂറിയിൽ പരിശീലനം നൽകുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഇടപെടാൻപാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കിൽ ആ ഇൻസ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെയെന്നുമാണ് കൃഷ്്ണദാസ് പ്രതികരിച്ചത്. 'ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. മസൂറിയിൽ കള്ളപ്പണം വെളുപ്പിക്കാനൊക്കെയാണോ പരിശീലിപ്പിച്ച് വിടുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ അദ്ദേഹം നിരപരാദിത്വം തെളിയിച്ചോട്ടെ'- കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ നാലര വർഷം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ഐഎഎസ് സീനിയർ ഓഫീസർ ആയതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയോഗിക്കപ്പെട്ടതെന്ന് കൃഷ്ണദാസ് പ്രതികരിച്ചു. അദ്ദേഹത്തെ സസ്പെന്റ് ചെയ്തപ്പോൾ വേറെ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെയാണ് നിയമിച്ചതും. ഐഎഎസ് ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കണമെന്ന് അവരാണ് നിശ്ചയിക്കേണ്ടതെന്നും അതിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP