Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സിപിഎം; ജനജീവിതം നിശ്ചലമാക്കാനേ ഉപകരിക്കൂവെന്ന് സെക്രട്ടറിയേറ്റ്; സമ്പൂർണ ലോക്ക് ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷവും; വി എസ് സുനിൽകുമാർ അടക്കം മന്ത്രിസഭയിൽ ഉള്ളവർ നിർദേശിക്കുന്നത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന്; സമ്പർക്ക രോഗവ്യാപനം തടയാൻ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന് ആരോഗ്യ വകുപ്പിൽ അഭിപ്രായം ഉയരുമ്പോഴും ആശയക്കുഴപ്പം ശക്തം; പ്രദേശിക ലോക്ക്ഡൗണുകൾ മതിയെന്ന നിലപാടിൽ ഐഎംഎയും

കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സിപിഎം; ജനജീവിതം നിശ്ചലമാക്കാനേ ഉപകരിക്കൂവെന്ന് സെക്രട്ടറിയേറ്റ്; സമ്പൂർണ ലോക്ക് ഡൗണിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷവും; വി എസ് സുനിൽകുമാർ അടക്കം മന്ത്രിസഭയിൽ ഉള്ളവർ നിർദേശിക്കുന്നത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന്; സമ്പർക്ക രോഗവ്യാപനം തടയാൻ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന് ആരോഗ്യ വകുപ്പിൽ അഭിപ്രായം ഉയരുമ്പോഴും ആശയക്കുഴപ്പം ശക്തം; പ്രദേശിക ലോക്ക്ഡൗണുകൾ മതിയെന്ന നിലപാടിൽ ഐഎംഎയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം സമ്പർക്കത്തിലൂടെ അതിവേഗം പടരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇങ്ങനെ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് അത്രയ്ക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പൊതുവേ ഉയരുന്നത്. സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഗുണകരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്.

പ്രാദേശികമായ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിനോട് നിർദേശിച്ചു. നേരത്തെ സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് കോൺഗ്രസും ലീഗും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സിപിഎമ്മും നിലപാട് അറിയിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സിപിഎം കൂടി സമ്പൂർണലോക്ക് ഡൗണിനെതിരെ നിലപാട് സ്വീകരിച്ചതോടെ ഇപ്പോഴത്തെ നില തുടരാനാണ് സാധ്യത കൂടുതൽ.

സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിലെ വിവിധ കക്ഷികളുടെ അഭിപ്രായ പരിഗണിച്ച ശേഷം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. കോവിഡ് വ്യാപനം തടയുന്നതിന് അതത് ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം കടിപ്പിക്കുകയാണ് വേണ്ടതെന്ന് പാർട്ടി വിലയിരുത്തി. ഈ നിലപാടായിരിക്കും സർവകക്ഷി യോഗത്തിൽ സിപിഎം സ്വീകരിക്കുക.

സമ്പൂർണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായുന്ന മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് ചെന്നിത്തല മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ വേണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. വി എസ് സുനിൽകുമാർ ഉൾപ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിൽ എതിരഭിപ്രായവും ശക്തമാണ്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും സർവകക്ഷി യോഗം ചർച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. അതിനുശേഷമാകും വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. നേരത്തെ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കിയതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കോവിഡ് വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രാദേശിക ലോക്ക്ഡൗൺ പരിഗണിക്കാനാണ് ഐഎംഎ ആവശ്യപ്പെടുന്നത്.

രോഗവ്യാപനമുണ്ടാകുന്ന ക്ലസ്റ്ററുകൾ ഉൾപ്പെടുന്ന മേഖലകൾ തിരിച്ച് ലോക്ക്ഡൗൺ നടപ്പിലാക്കണമെന്നുമാണ് ഐഎംഎ വിദഗ്ദ്ധർ പറയുന്നത്. കേരളത്തിലെ ചില ജില്ലകളിൽ കോവിഡ് സാമൂഹ്യവ്യാപന സാഹചര്യം നിലവിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങി പ്രധാന പ്രദേശങ്ങളിലെല്ലാം ഉറവിടം വ്യക്തമല്ലാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യവുമുണ്ട്. ലക്ഷണങ്ങളില്ലാത്തവർ കോവിഡ് പോസിറ്റീവാകുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതായി വിലയിരുത്തുന്നത്.

നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം കൃത്യമായി നടപ്പാക്കി വരുന്നതിലൂടെ മാത്രമേ രോഗപ്രതിരോധം സാധ്യമാവൂ. സമ്പർക്കത്തിലൂടെ രോഗവ്യാപനം കുതിച്ചുയരുന്നതിനിടെ, സംസ്ഥാനത്തെ കോവിഡ് രോഗികളുടെ പ്രതിദിനസംഖ്യ ആയിരവും കടന്നു. സമ്പർക്കത്തിലൂടെ അതിവേഗം രോഗം പടരുന്ന തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. തിരുവനന്തപുരത്ത് പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് മാർച്ച് 24-നു തുടങ്ങിയ സമ്പൂർണ ലോക്ക്ഡൗൺ 68 ദിവസം പിന്നിട്ടപ്പോൾ ജൂൺ ഒന്നു മുതൽ ഇളവുകളായി. തുടക്കത്തിൽ രോഗവ്യാപനം തടയാൻ കഴിഞ്ഞ കേരളത്തിൽ മെയ്‌ ആദ്യം പുതുതായി ഒരു രോഗി പോലുമില്ലാത്ത ദിവസങ്ങളുണ്ടായി. പുറത്തുനിന്ന് ആളുകൾ എത്താൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തിനൊപ്പം സമ്പർക്ക വ്യാപനവും വർധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP