Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

വല്യേട്ടന്റെ വഴിയെ കൊച്ചേട്ടനും അരങ്ങേറ്റം മോശമാക്കിയില്ല; അടൂർ പൊലീസ് സ്റ്റേഷനിൽ സിപിഐക്കാരുടെ അഴിഞ്ഞാട്ടം; കസ്റ്റഡിയിൽ എടുത്ത എഐഎസ്എഫുകാരെ മോചിപ്പിച്ചു; എസ്എഫ്ഐക്കാരനെ സ്റ്റേഷനിലിട്ടു തള്ളി: പ്രതികൾ പമ്പ കടന്നപ്പോൾ കണ്ടാലറിയാവുന്ന 10 പേരെ പ്രതികളാക്കി കേസും

വല്യേട്ടന്റെ വഴിയെ കൊച്ചേട്ടനും അരങ്ങേറ്റം മോശമാക്കിയില്ല; അടൂർ പൊലീസ് സ്റ്റേഷനിൽ സിപിഐക്കാരുടെ അഴിഞ്ഞാട്ടം; കസ്റ്റഡിയിൽ എടുത്ത എഐഎസ്എഫുകാരെ മോചിപ്പിച്ചു; എസ്എഫ്ഐക്കാരനെ സ്റ്റേഷനിലിട്ടു തള്ളി: പ്രതികൾ പമ്പ കടന്നപ്പോൾ കണ്ടാലറിയാവുന്ന 10 പേരെ പ്രതികളാക്കി കേസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പൊലീസ് സ്റ്റേഷൻ ആക്രമണവും പ്രതികളെ മോചിപ്പിക്കലും പൊലീസുകാരെ തല്ലലും വല്യേട്ടനായ സിപിഎമ്മിന്റെ കുത്തകയായിരുന്ന കാലം പൊയ്‌പ്പോയി. കൊച്ചേട്ടനായ സിപിഐക്കാരും ആ പാത പിന്തുടരുകയാണ്. അരങ്ങേറ്റം ഇന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ നടന്നു. കസ്റ്റഡിയിൽ എടുത്ത എഐഎസ്എഫകാരെ മോചിപ്പിക്കാൻ വേണ്ടി സിപിഐക്കാർ സ്റ്റേഷൻ ആക്രമിച്ചു. പൊലീസുകാരെ മർദിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന എസ്എഫ്ഐ നേതാവിനെ പൊലീസ് നോക്കിനിൽക്കേ പൊതിരേ തല്ലി. എല്ലാം കഴിഞ്ഞ് പ്രതികൾ പമ്പ കടന്നപ്പോൾ പൊലീസ് കണ്ടാലറിയാവുന്ന 10 സിപിഐക്കാരെ പ്രതികളാക്കി കേസെടുത്തു. അവരെ പിടിക്കാൻ വല വിരിച്ചു.

അടൂർ പൊലീസിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ സംഭവം നടന്നത് ഇന്ന് വൈകിട്ടാണ്. ഡിവൈഎസ്‌പിയും പൊലീസ് ഇൻസ്പെക്ടറും അടക്കമുള്ളവർ സ്ഥലത്തുള്ളപ്പോഴാണ് സ്റ്റേഷൻ ആക്രമണം നടന്നത്. കിളിവയൽ സെന്റ് സിറിൾസ് കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസ് പിടികൂടിയ എഐഎസ്എഫ് പ്രർത്തകരെയാണ് സിപിഐക്കാർ സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിച്ചത്. സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന എസ്എഫ്ഐ നേതാവ് അജ്മലിനെയാണ് പൊലീസുകാർ നോക്കി നിൽക്കേ ക്രൂരമായി സിപിഐക്കാർ മർദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അടൂരിൽ എസ്എഫ്ഐ -എഐഎസ്എഫ് സംഘർഷം നിലനിൽക്കുകയാണ്. ഇന്നലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം എസ്എഫ്ഐക്കാർ പ്രകടനമായി എത്തുകയും എഐഎസ്എഫിന്റെ പ്രചാരണ ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി.

തുടർന്ന് പൊലീസ് ലാത്തിവീശി ഇരുകൂട്ടരെയും ഓടിച്ചു. അടിയുണ്ടാക്കിയ നാല് എഐഎസ്എഫ് പ്രവർത്തകരെയും രണ്ട് എസ്എഫ്ഐ പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഐഎസ്എഫ് പ്രവർത്തകരെ സിപിഐക്കാർ സ്റ്റേഷനിലെത്തി മോചിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അജ്മലിനെ മർദിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഡിചാർജ്, സിപിഒ, വനിത സിപിഒ എന്നിവരുടെ ജോലി തടസപ്പെടുത്തിയതിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഓ ശുഭ, ജിഡി ചാർജ് മുജീബ് എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. കിളിവയൽ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലും പെട്ട കണ്ടാലറിയാവുന്ന 20 പേർക്കെതിരേ പൊലീസ് കേസെടുത്തു. ഇതിൽ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ നിന്ന് മോചിപ്പിക്കപ്പെട്ട നാല് എഐഎസ്എഫ് പ്രവർത്തകർ ജനറലാശുപത്രി യിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP