Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ല'; പാർട്ടി എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ജില്ലാ അസി. സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത് ഒരു വർഷത്തേക്ക്; കമ്മ്യൂണിസ്റ്റുകാരുടെ മനസിലെ ജാതിചിന്ത ചർച്ചയാക്കിയ നേതാവിനെ ഒൻപത് മാസം കൊണ്ട് സ്ഥാനം നൽകി ആദരിച്ച് സിപിഐ; റാന്നി മണ്ഡലം സെക്രട്ടറിയായി മനോജ് ചരളേൽ എത്തുമ്പോൾ വിവാദവും സജീവം

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ല'; പാർട്ടി എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ജില്ലാ അസി. സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തത് ഒരു വർഷത്തേക്ക്; കമ്മ്യൂണിസ്റ്റുകാരുടെ മനസിലെ ജാതിചിന്ത ചർച്ചയാക്കിയ നേതാവിനെ ഒൻപത് മാസം കൊണ്ട് സ്ഥാനം നൽകി ആദരിച്ച് സിപിഐ; റാന്നി മണ്ഡലം സെക്രട്ടറിയായി മനോജ് ചരളേൽ എത്തുമ്പോൾ വിവാദവും സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ചിറ്റയം ഗോപകുമാർ എംഎൽഎയ്‌ക്കെതിരെ ജാതീയ അധിക്ഷേപം നടത്തുമ്പോൾ സിപിഐയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു മനോജ് ചരളേൽ. സംഭവം വിവാദമായപ്പോൾ നേതാവിനെ പാർട്ടി സസ്‌പെന്റ് ചെയ്തു. ഒരു കൊല്ലം തികഞ്ഞപ്പോൾ വീണ്ടും അംഗീകരാം നൽകുകയാണ് പാർട്ടി. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണ് മനോജ് ചരളേലിനെതിരെ സി.പി.എം നടപടിയെടുത്തത്. ഫെബ്രുവരിയിലായിരുന്നു ഇത്. എന്നാൽ ഒരു കൊല്ലത്തെ സസ്‌പെൻഷൻ എന്നത് ഏവരും മറുന്നു. കാലാവധി തീരും മുമ്പ് പാർട്ടി വീണ്ടും അംഗീകരാം കൊടുക്കുകയാണ് ഈ നേതാവിന്. സിപിഐയുടെ റാന്നി മണ്ഡലം സെക്രട്ടറിയായാണ് മനോജ് ചരളേലിനെ സമ്മേളനകാലത്ത് തെരഞ്ഞെടുത്തത്. സസ്‌പെൻഷൻ ഉള്ള നേതാവ് എങ്ങനെ പദവിയിലെത്തിയെന്നതാണ് ഉയരുന്ന ചോദ്യം.

പ്രതിശ്രുത വധുവുമായുള്ള മനോജിന്റെ വിവാദ സംഭാഷണം മറുനാടൻ മലയാളി പുറത്ത് വിട്ടതോടെ സിപിഐക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിന്നു്. നാണക്കേടിൽ നിന്നൊഴിവാകാനായി മനോജിനെതിരെ നടപടി കൂടിയേ തീരൂവെന്ന് സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് നിർദ്ദേശം നൽകി. ദേശീയ നേതൃത്വവും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെയാണ് സസ്‌പെൻഷൻ എത്തിയത്. എന്നാൽ ഒരു കൊല്ലം മുമ്പ് തന്നെ തിരിച്ച് പദവി നൽകി ആദരിക്കുകയാണ് പത്തനംതിട്ടയിലെ സിപിഐ. ജില്ലയിൽ നല്ല സ്വാധീനമുള്ള നേതാവാണ് മനോജ് ചരളേൽ. അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ പടി മുറുക്കണമെങ്കിൽ ഔദ്യോഗിക പക്ഷത്തിന് മനോജിന്റെ പിന്തുണ അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലം ഭാരവാഹിയാക്കി മാറ്റുന്നത്. ഈ സമ്മേളനത്തിൽ ഇതിന് അപ്പുറത്തേക്കുള്ള പദവികൾ ചരളേലിന് നൽകുമെന്നും സൂചനയുണ്ട്. വിഷയത്തിൽ മനോജിനെ പൂർണ്ണമായും പിന്തുണയ്ക്കുകയായിരുന്നു സിപിഐയുടെ ജില്ലാ സെക്രട്ടറി ചെയ്തിരുന്നത്. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിൽ പ്രവർത്തിക്കുന്ന കാലം മുതൽ മനോജിനെ നേരിട്ടറിയാമെന്നും ജാതീയമായ ചിന്തകൾ വച്ച്

പ്രതിശ്രുത വധുവുമായുള്ള സംഭാഷണത്തിൽ മനോജ് ചരളേൽ ഗോപകുമാറിനെക്കുറിച്ച് പറഞ്ഞത് ആ പന്ന പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്നായിരുന്നു. ഇത് പുറത്ത് വന്നതിന് പിന്നാലെ വൻ പൊട്ടിത്തെറിയാണ് പാർട്ടിയിലും ഉടലെടുത്തത്. ദളിത് വിഷയങ്ങളുയർത്തി ദേശീയ ശ്രദ്ധ നേടുന്ന സിപിഐയുടെ ഒരു നേതാവിന് ചേരാത്ത പ്രവർത്തിയാണ് ഉണ്ടായതെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തി. പുരോഗമന ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് അവകാശപ്പെടുമ്പോൾ ഇങ്ങനെയൊരു പ്രശ്‌നം അനുവദിക്കാൻ ആകില്ലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പക്ഷം. ഇതുകൊണ്ട് മാത്രമാണ് മനോജിനെതിരെ സസ്‌പെൻഷന് ജില്ലാ കമ്മറ്റി തയ്യാറായത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് നടപടിയെടുത്ത് ഒരു വർഷം ആകുന്നതിന് മുമ്പ് മനോജ് പദവിയിൽ തിരിച്ചെത്തിയത്.

ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന മനോജ് ചരളേൽ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും വിവാദ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ടായിരുന്നു. ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ് മനോജ്. പത്തനംതിട്ടയിലെ സിപിഐക്കാരിൽ പ്രധാനിയും.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമർശം ഉള്ളത്. ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം അടൂരിൽ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമർശത്തിന്റെ തുടക്കം. അടൂരിൽ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു. തുടർന്നുള്ള സംഭാഷണം ഇങ്ങനെ:

വധു: സ്‌കൂൾ ഒക്കെയുള്ളതല്ലേ?
മനോജ്: സ്‌കൂൾ ഉണ്ടെന്ന്പറഞ്ഞ്, ഇവിടെങ്ങാനും നടക്കുകാണേൽ നമ്മൾ അതിന്റെ സംഘാടകരാണെങ്കിലേ റാലിക്കൊക്കെ പോകൂ..
വധു: എംഎൽഎയായിരുന്നു ചെയർമാൻ, ആന്റോ ആന്റണിയായിരുന്നു ഉദ്ഘാടനം.
മനോജ്: ഒന്നാമതേ പിന്നെ എനിക്കങ്ങോട്ട് അടൂരിലേക്ക് വരണമെന്ന് പോലും താൽപര്യമില്ല.
വധു: ആന്റോ ആന്റണിയാ ഉദ്ഘാടനം. എംഎൽഎയാ ചെയർമാനും അധ്യക്ഷനും.
മനോജ്: പന്നപ്പെലേനെ കണ്ടാൽ അന്ന് വെള്ളം കുടിക്കില്ല. അതു കാരണം എനിക്കങ്ങോട്ട് വരണമെന്നേയില്ല.
വധു: ജാതിയൊന്നും ഒരിക്കലും പറയരുത്. ഇത്രേം പുരോഗമന പരമായി ചിന്തിക്കുന്ന ഒരാള് ഒരിക്കലും ജാതി പറയരുത്.
മനോജ്: വ്യാഴാഴ്ച അവനവിടെ ഉണ്ടെങ്കിൽ ഇതു കഴിയാതെ ഞാനവിടെ വരത്തുമില്ല.
വധു: ഏത് കഴിയാതെ.
മനോജ്: ഇവനവിടെങ്ങാനും ഉണ്ടെങ്കിൽ ഞാൻ യൂത്ത്‌ഫെസ്റ്റിവൽ കഴിഞ്ഞേ ഇനിയങ്ങോട്ടു വരൂള്ളൂ.

കൊറ്റനാട് എസ്സിവിഎച്ച്എസ്എസ് മാനേജരാണ് മനോജ് ചരളേൽ. കഴിഞ്ഞ ടേമിൽ കുറച്ചു നാൾ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷനിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. കൂടംകുളം സമരത്തിന് വേണ്ടി രൂപീകരിച്ച കർമസമിതിയുടെ കൺവീനറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP