Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ല'; സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് പാർട്ടി പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേൽ; കമ്മ്യൂണിസ്റ്റുകാരനെങ്കിലും മനസിലെ ജാതിചിന്ത മാറില്ലെന്ന് മനസിലാക്കാൻ ഈ സംഭാഷണം മാത്രം കേട്ടാൽ മതി

'ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ല'; സിപിഐ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് പാർട്ടി പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറി മനോജ് ചരളേൽ; കമ്മ്യൂണിസ്റ്റുകാരനെങ്കിലും മനസിലെ ജാതിചിന്ത മാറില്ലെന്ന് മനസിലാക്കാൻ ഈ സംഭാഷണം മാത്രം കേട്ടാൽ മതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ദളിതനെ സുവർണ സിംഹാസനത്തിൽ  എഴുന്നള്ളിക്കുന്നുവെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പുറമേ പറയുന്നത്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതകുല ജാതരായ നേതാക്കളുടെ മനസിൽ ഇപ്പോഴും ജാതിവിവേചനം നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ചു കൊണ്ടുള്ള സിപിഐ ജില്ലാ അസി. സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.



ആ പന്നപ്പുലയനെ കണ്ടാൽ നമ്മൾ വെള്ളം കുടിക്കില്ലെന്ന് പറയുന്ന അസി. സെക്രട്ടറി മനോജ് ചരളേൽ ചിറ്റയം ഗോപകുമാർ ഉള്ള അടൂരിലേക്ക് വരുന്നതിൽ തനിക്ക് തീരെ താൽപര്യമില്ലെന്നും പറയുന്നു. കഴിഞ്ഞ ജനുവരിയിൽ പ്രതിശ്രുത വധുവുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സിപിഐയുടെ സമുന്നത നേതാവും മുന്മുഖ്യമന്ത്രിയായ പികെ വാസുദേവൻനായരുടെ അനന്തരവളുടെ മകൻ കൂടിയാണ്  മനോജ് എന്ന് പറയുമ്പോഴാണ് അധിക്ഷേപത്തിന്റെ ഗൗരവം വർധിക്കുന്നത്. മധ്യവയസ് പിന്നിട്ട മനോജ് അവിവാഹിതനാണ്.

മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരിയുടെ സഹോദരിയുമായി ജനുവരി 18 ന് മനോജിന്റെ വിവാഹം നടത്താൻ ഉറപ്പിച്ചിരുന്നു. ഇവരുടേത് രണ്ടാം വിവാഹമായിരുന്നു. പിന്നീട് ഇവർ ഈ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങുന്നതിന് മുൻപ് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം ഇന്നലെ രാവിലെ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തു വന്നത്. അഡ്വ. ബിജേന്ദ്ര ലാൽ എന്നയാളാണ് ഈ സംഭാഷണം വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രൂപ്പ് അഡ്‌മിനും മഹാത്മാ ചെയർമാനുമായ രാജേഷ് തിരുവല്ല, ബിജേന്ദ്രലാലിനെതിരേ നടപടി ആവശ്യപ്പെട്ട് അടൂർ ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.

പ്രതിശ്രുത വധുവുമായി നടത്തിയ സംഭാഷണത്തിന്റെ ഒടുവിലാണ് വിവാദ പരാമർശം ഉള്ളത്. ജനുവരി മൂന്നിന് നടന്ന സംഭാഷണമാണിത്. അന്നാണ് റവന്യൂ ജില്ലാ സ്‌കൂൾ കലോൽസവം അടൂരിൽ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന റാലിക്കൊന്നും  പോയില്ലേ എന്ന് പ്രതിശ്രുത വധു ചോദിക്കുന്നിടത്ത് നിന്നാണ് വിവാദ പരാമർശത്തിന്റെ തുടക്കം. അടൂരിൽ നടക്കുന്നതിന് നമുക്കെന്നാ കാര്യമെന്ന് മനോജ് ചോദിക്കുന്നു. തുടർന്നുള്ള സംഭാഷണം ഇങ്ങനെ:

വധു: സ്‌കൂൾ ഒക്കെയുള്ളതല്ലേ?
മനോജ്: സ്‌കൂൾ ഉണ്ടെന്ന്പറഞ്ഞ്, ഇവിടെങ്ങാനും നടക്കുകാണേൽ  നമ്മൾ അതിന്റെ സംഘാടകരാണെങ്കിലേ റാലിക്കൊക്കെ പോകൂ..
വധു: എംഎൽഎയായിരുന്നു ചെയർമാൻ, ആന്റോ ആന്റണിയായിരുന്നു ഉദ്ഘാടനം.
മനോജ്: ഒന്നാമതേ പിന്നെ എനിക്കങ്ങോട്ട് അടൂരിലേക്ക് വരണമെന്ന് പോലും താൽപര്യമില്ല.
വധു: ആന്റോ ആന്റണിയാ ഉദ്ഘാടനം. എംഎ‍ൽഎയാ ചെയർമാനും അധ്യക്ഷനും.
മനോജ്: പന്നപ്പെലേനെ കണ്ടാൽ അന്ന് വെള്ളം കുടിക്കില്ല. അതു കാരണം എനിക്കങ്ങോട്ട് വരണമെന്നേയില്ല.
വധു: ജാതിയൊന്നും ഒരിക്കലും പറയരുത്. ഇത്രേം പുരോഗമന പരമായി ചിന്തിക്കുന്ന ഒരാള് ഒരിക്കലും ജാതി പറയരുത്.
മനോജ്: വ്യാഴാഴ്ച അവനവിടെ ഉണ്ടെങ്കിൽ ഇതു കഴിയാതെ ഞാനവിടെ വരത്തുമില്ല.
വധു: ഏത് കഴിയാതെ.
മനോജ്: ഇവനവിടെങ്ങാനും ഉണ്ടെങ്കിൽ ഞാൻ യൂത്ത്ഫെസ്റ്റിവൽ കഴിഞ്ഞേ ഇനിയങ്ങോട്ടു വരൂള്ളൂ.

കൊറ്റനാട് എസ്സിവിഎച്ച്എസ്എസ് മാനേജരാണ് മനോജ് ചരളേൽ. കഴിഞ്ഞ ടേമിൽ കുറച്ചു നാൾ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷനിൽ നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. കൂടംകുളം സമരത്തിന് വേണ്ടി രൂപീകരിച്ച കർമസമിതിയുടെ കൺവീനറായിരുന്നു. അതേസമയം, അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടെന്നും പാർട്ടി അന്വേഷിച്ച് നടപടി എടുക്കട്ടേയെന്നുമാണ് ചിറ്റയം ഗോപകുമാർ എംഎൽഎയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP