Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒട്ടകത്തെ വെല്ലും വാലിബൻ! ജയ് ശ്രീരാം ബിജെപിയുടെ വകയല്ല അടൂരാനേ; അതു ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നമാണ്; അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹൃത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്; ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല! അടൂരിനെ കളിയാക്കി പിണറായിയുടെ നവോത്ഥാന സഹയാത്രികനും; സി പി സുഗതനും ഗോപാലകൃഷ്ണനും ഒരേ തൂവൽ പക്ഷികൾ

ഒട്ടകത്തെ വെല്ലും വാലിബൻ! ജയ് ശ്രീരാം ബിജെപിയുടെ വകയല്ല അടൂരാനേ; അതു ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നമാണ്; അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹൃത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്; ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല! അടൂരിനെ കളിയാക്കി പിണറായിയുടെ നവോത്ഥാന സഹയാത്രികനും; സി പി സുഗതനും ഗോപാലകൃഷ്ണനും ഒരേ തൂവൽ പക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ് ശ്രീരാം ബിജെപിയുടെ വകയല്ല അടൂരാനേ, അതു ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നമാണ്‌. അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹുർത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്. ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല!-ഇത് പറയുന്നത് സിപി സുഗതനാണ്. കേരളത്തിൽ നവോത്ഥാനം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നെഞ്ചോട് ചേർത്ത് നിർത്തുന്ന സുഗതൻ. നവോത്ഥാന മതിലിന്റെ മുഖ്യ സംഘാടകൻ.

university college പോലയുള്ള പ്രശ്‌നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ സാംസ്‌കാരിക നായകൻ അവാർഡ് കൃഷ്ണന്ജിയുടെ ശ്രമം(adoor gopalakrishnan) ഇന്ത്യയിൽ ആരും. ജയ്ശ്രീറാം വിളിക്കരുതെന്നു തിരുമേനി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നു. പുള്ളിക്ക് അവാർഡ് കിട്ടാത്ത വർഷം ഇന്ത്യൻ സിനിമ മരിച്ചെന്നും ആ വർഷം അവാർഡ് കിട്ടിയ ആളിനെയും കൊടുത്തവരെയും ചീത്തവിളിക്കുകയും, എന്നാൽ പുള്ളിക്ക് അവാർഡ് കിട്ടിയാൽ ഇന്ത്യൻ സിനിമ ലോകോത്തരവും, അനതിസാധാരണവും ആകുകയും ചെയ്യുന്ന പ്രസ്തവനകിളറക്കുന്ന കൊവലകിണ്ണനു മറ്റൊരു BJP കോവാലൻ നല്ല മറുപടി കൊടുത്തിരിക്കുന്നു. ജയ് ശ്രീരാം BJP യുടെ വകയല്ല അടൂരാനേ, അതു ഇന്ത്യയുടെ സാംസ്‌കാരിക ചിന്നമാണ്. അതുകൊണ്ടാണല്ലോ കാഞ്ചന സീത പടമെടുത്തു അങ്ങയുടെ സുഹുർത്ത് അരവിന്ദൻ അവാർഡ് വാങ്ങിയത്. ആ വർഷം അവാർഡ് കിട്ടാത്തതുകൊണ്ട് അങ്ങു കാണിച്ച കോപ്രായങ്ങളും ഞങ്ങൾ മറന്നു പോയിട്ടില്ല!-ഇതാണ് ഫെയ്‌സ് ബുക്കിൽ സുഗതന്റെ പുതിയ പോസ്റ്റ്. അതായത് അടൂർ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് പറയുന്ന ബിജെപി വക്താവ് ഗോപാലകൃഷ്ണനെ പിന്തുണയ്ക്കുകയാണ് സുഗതൻ. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് പോലും ഗോപാലകൃഷ്ണനെ പന്തുണയ്ക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത.

വലതു നിന്നും ഇടതു മാറി വീണ്ടും വലത്തേക്ക്... ഒടുവിൽ വീണ്ടും ഇടതിൽ നിലയുറപ്പിച്ച നേതാവാണ് സിപി സുഗതൻ. ആർ എസ് എസിന് വീര്യം പോരെന്ന് പ്രഖ്യാപിച്ച് ഹിന്ദു പാർലമെന്റിലൂടെ പുത്തൻ നവോത്ഥാനം ലക്ഷ്യമിട്ട ഏജീസ് ഓഫീസിലെ മുൻ ജീവനക്കാരനാണ് സുഗതൻ. തീവ്ര ഹൈന്ദവ ആശയങ്ങൾക്ക് വേണ്ടി പടപൊരുതാൻ ഉദ്യോഗം രാജിവച്ച് കോട്ടയത്ത് എത്തിയ നേതാവ് പിന്നീട് പിണറായിയുടെ വിശ്വസ്തനായി. ആർ എസ് എസിനോട് അടുപ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനിൽ നിന്ന് പുതിയ തലത്തിൽ എത്തിയങ്കിലും പഴയ മുഖം സുഗതന് ഉപേക്ഷിക്കാനാകുന്നില്ല. ഇത് വ്യക്തമാക്കുന്നതാണ് അടൂർ ഗോപാലകൃഷ്ണനെതിരായ പരിഹാസവും. ഇതിന് മുമ്പും തീവ്ര ഹിന്ദുത്വം വിളമ്പുന്ന പലതും സുഗതൻ ചർച്ചയാക്കിയിരുന്നു. ഇതേ നിലപാട് തന്നെയാണ് നവോത്ഥാന മതിലിലെ സംഘാടകൻ ഇപ്പോഴും ചെയ്യുന്നത്. ശംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള പ്രധാന ചുമതല മുഖ്യമന്ത്രി സുഗതനേയാണ് ഏൽപ്പിച്ചത്.

ശബരിമല വിഷയത്തിൽ ഡിസംബർ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാമതിലിന്റെ ജോയിന്റ് കൺവീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിർത്ത സുഗതൻ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചിരുന്നു. ഇനി താൻ നവോത്ഥാന പക്ഷത്താണെന്ന് പറഞ്ഞ് സുഗതൻ അതിനെ പ്രതിരോധിച്ചു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ അതിനെ വിമർശിക്കുകയും ചെയ്തു. സർക്കാരിനൊപ്പം എൻഎസ്എസിനെയും ശബരിമല തന്ത്രിയെയുമാണ് സുഗുതൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അന്ന് കുറ്റപ്പെടുത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല- സുഗതൻ ചോദിച്ചിരുന്നു.

'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!'-ഇതായിരുന്നു സുഗതന്റെ അപ്പോഴത്തെ നിലപാട്. കേരള രാഷ്ട്രീയത്തിലെ അതികായനായ കെ എം മാണിയുടെ വിയോഗത്തിലും സി പി സുഗതൻ അവഹേളന പോസ്റ്റാണിട്ടത്. 'ദുഃഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ' എന്നു പറഞ്ഞു കൊണ്ടായിരുന്നു ഫേസബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ടവർ കൂട്ടത്തോടെ തെറിവിളികളുമായി എത്തി. എത്രയൊക്കെ വിയോജിപ്പുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവഹേളിക്കാൻ പാടുണ്ടോ എന്നു ചോദിച്ചു കൊണ്ട് സുഗതനെ രോഷത്തോടെ പലരും തെറിവിളിച്ചു. ഇതോടെ ഈ പോസറ്റ് പിൻവലിച്ച് 'മാണി സാറിന്റെ വിയോഗത്തിൽ HINDU PARLIAMENT ന്റെ ആദരാഞ്ജലികൾ' എന്നു പറഞ്ഞു കൊണ്ട് വീണ്ടും പോസ്റ്റ് ഇടുകയായിരുന്നു.

ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തിലും സുഗതൻ വർഗീയവിഷം ചീറ്റിയിരുന്നു. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടത് വർഗ്ഗീയ വത്കരിച്ചാണ് സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐഎസ് ക്രൂരതകൾ ഉണ്ടാക്കുന്ന ദുഷ്ഫലം' എന്നാണ് സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുഗതൻ പോസ്റ്റ് പിൻവലിച്ചു. അതേസമയം തെറിവിളി ശക്തമായതോടെ സുഗതൻ വിശദീകരണ കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റ് ഇങ്ങനെയായിരുന്നു: നീയൊക്കെ വെറുതെ പണിയില്ലാതെ ഇരിക്കുകയാണോ? ഒരു CONDOLENCE ടൈപ്പ് ചെയ്തപ്പോൾ തെറ്റി പോസ്ടായത് തിരുത്തി ഇട്ടു. നീണ്ട പോസ്റ്റ് വേണ്ട എന്നു കരുതി DELETE ചെയ്യാൻ ശ്രമിച്ചപ്പോൾ അതുപോസ്റ്റ് ആയി. ഉടൻ പൊക്കികൊണ്ട് നടന്നോ?

നേരത്തെ ഹാദിയയ്ക്കെതിരെയും വിവാദ പ്രസ്താവനയുമായുമായി സുഗതൻ രംഗത്തെത്തിയിരുന്നു. 'ഹാദിയയുടെ അച്ഛൻ താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ' എന്നായിരുന്നു അന്ന് സുഗതൻ നടത്തിയ പ്രസ്താവന. ഈ വിവാദ പ്രസ്താവനക്ക് ശേഷമാണ് സി പി സുഗതനെ നവോത്ഥാന മതിലിന്റെ ജനറൽ കൺവീനറാക്കി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP