Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

മുംബൈ റസ്‌റ്റോറന്റിൽ എത്തിയ കോൺഗ്രസ് നേതാവിന് സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ സ്‌പ്രേ ചെയ്തത് ഗോമൂത്രം! ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതാവുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾ ന്യായീകരിച്ച് മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കന്മാരോടും സർക്കാർ സമീപനം എന്താണെന്ന് വ്യക്തമാക്കണം; ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

മുംബൈ റസ്‌റ്റോറന്റിൽ എത്തിയ കോൺഗ്രസ് നേതാവിന് സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ സ്‌പ്രേ ചെയ്തത് ഗോമൂത്രം! ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതാവുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾ ന്യായീകരിച്ച് മന്ത്രിമാർ ഉൾപ്പടെയുള്ള ഭരണകക്ഷി നേതാക്കന്മാരോടും സർക്കാർ സമീപനം എന്താണെന്ന് വ്യക്തമാക്കണം; ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോറോണ വൈറസ് പ്രതിരോധത്തിനായി ലോകം തീവ്രപരിശ്രമത്തിലാണ്. അതിനിടെ ഇന്ത്യയെ നാണം കെടുത്തുന്ന വിധത്തിലാണ് രാജ്യത്തെ ചില കോമാളികൾ നടത്തുന്ന അഭ്യാസങ്ങൾ. ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്ന വിധത്തിലാണ് ഇക്കൂട്ടരുടെ പ്രചരണങ്ങൾ. ഇങ്ങനെ ഗോമൂത്രപാർട്ടി അടക്കം കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നടത്തി. ഇതോടെ ലോകത്തിന് മുന്നിൽ ഇന്ത്യ ശരിക്കും നാണം കെടേണ്ടി അവസ്ഥയും ഉണ്ടായി. ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ ദേഹത്ത് വൈറസ് ശുചീകരണത്തിന്റെ പേരിൽ ഗോമൂത്രം തളിച്ച വിചിത്ര സംഭവവും ഉണ്ടായി.

എറണാകുളം ഡിസിസി ജനറൽസെക്രട്ടറി രാജു.പി.നായർക്കാണ് മുംബൈയിൽ വെച്ച് ഈ ദുരനുഭവമുണ്ടായത്. മുംബൈ ഇസ്‌കോൺ ക്ഷേത്രത്തിന് കീഴിലെ ഹോട്ടലിനെതിരെ പൊലീസിൽ പരാതി നൽകി. കോവിഡ്19 മഹാമാരിയെ ചെറുക്കാൻ ഗോമൂത്രത്തിനാകുമെന്ന വ്യാജപ്രചരണം വ്യാപിക്കുന്നതിനിടയിലാണ് സ്വകാര്യ സംരംഭകൻ കൂടിയായ രാജുവിന് മുംബൈയിൽവച്ച് തിക്താനുഭവമുണ്ടായത്. ഇസ്‌കോൺ ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ഗോവിന്ദ റസ്റ്റോറന്റിൽ എത്തിയ രാജുവിന്റെയും സുഹൃത്തിന്റെയും കൈകളിൽ മുന്നറിയിപ്പ് പോലുമില്ലാതെ ഗോമൂത്രം തളിച്ചു.

ഇരുവരും പ്രതികരിച്ചതോടെ ഇത് സാധാരണയായി ചെയ്യുന്നതാണെന്ന വിശദീകരണമാണ് ഇസ്‌കോൺ അധികൃതർ നൽകിയത്. കോവിഡിനെ ചെറുക്കാൻ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി അഖിലേന്ത്യ ഹിന്ദുമഹാസഭ ഉൾപ്പടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. തനിക്കുണ്ടായ അപമാനത്തിൽ മുംബൈ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയ ഇദ്ദേഹം, പൊലീസ് നടപടിക്കായി കാത്തിരിക്കുകയാണ്. ഇതിവിടെ ഈ വിഷയം പാർലമെന്റിൽ കോൺഗ്രസ് എം പി ഹൈബി ഈഡൻ ഉന്നയിച്ചു.

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നതെന്ന് കാണിച്ചു ഹൈബി ഈഡൻ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജു പി.നായർക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി നോട്ടീസ് നൽകിയത്.

ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കന്മാരോടും ഈ സർക്കാരിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈബി ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും അറിയിച്ചു.

ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലോകം കോവിഡ് 19 എന്ന മഹാമാരിയുടെ ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത അന്ധവിശ്വാസം ജനങ്ങളിലേക്ക് പകർന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തെ പിന്നോട്ടടിക്കുകയാണ് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അനുയായികൾ ചെയ്യുന്നത്. വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ നിരന്തരമായി വൃത്തിയാക്കുവാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരിക്കുന്നും അധികൃതർ ആവശ്യപ്പെടുമ്പോൾ, ഇതിന് ബദലായി ഗോമൂത്രം ഉപയോഗിച്ചാൽ വൈറസ് ഇല്ലാതെയാവുമെന്നാണ് ഇവർ ജനങ്ങളെ തെറ്റിദ്ധരിപിക്കുന്നത്.

ഇത് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രോട്ടോകോളിന്റെ ലംഘനവുമാണ്. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി കൂടിയായ രാജു പി.നായർക്ക് ഇന്നലെ മുംബൈയിൽ ഇസ്‌കോണിന്റെ അധീനതയിലുള്ള ഒരു റസ്റ്ററ്ററസ്റ്റിൽ പോയപ്പോൾ സുരക്ഷാ പരിശോധനയിൽ സാനിറ്റൈസറിന് പകരം മുന്നറിയിപ്പ് പോലുമില്ലാതെ കൈയിൽ ഗോമൂത്രം സ്‌പ്രേ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്.

ഈ രോഗം പടരാതിരിക്കാനുള്ള മുൻ കരുതലെടുക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടപ്പോഴും തങ്ങളുടെ അന്ധവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണ് ഇവർ. ഇത് ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് ഉണ്ടാക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നടപടികൾക്കും നിരുത്തരവാദപരമായി ഇതിനെ ന്യായീകരിച്ച് പ്രസ്താവന നടത്തുന്ന മന്ത്രിമാരുൾപ്പടെയുള്ള ഭരണകക്ഷി നേതാക്കന്മാരോടും ഈ സർക്കാരിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണം. ഇവർ ഈ രാജ്യത്തെ കൊണ്ടു പോവുന്നത് ഇരുണ്ട യുഗത്തിലേക്കാണ്. ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകി.

നേരത്തെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള 'പാർട്ടി' നടത്തിയത് അഖില ഭാരത ഹിന്ദു മഹാസഭ ആയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ് പാർട്ടി സംഘടിപ്പിച്ചത്. 200ലധികം ആളുകൾ പങ്കെടുത്തു. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് കൊറോണ വൈറസിന്റെ കാരിക്കേച്ചറിനു സമീപം സ്പൂണിൽ ഗോമൂത്രം നിറച്ചു ചിത്രങ്ങൾക്കു പോസ് ചെയ്തു.

'ഞങ്ങൾ 21 വർഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തിൽ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല.' പരിപാടിയിൽ പങ്കെടുത്ത ഓം പ്രകാശ് എന്നയാൾ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്19നെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് ഈ മാസമാദ്യം പറഞ്ഞിരുന്നു. ലോകത്താകെ 121 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം ആളുകൾക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ. ഇതിനിടയിലാണ് ഹിന്ദു മഹാസഭ ഗോമൂത്ര പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP