Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,754 ആയി; 24 മണിക്കൂറിനിടെ 53,700 പുതിയ രോ​ഗബാധിതരും 845 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 5,67,987 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,754 ആയി; 24 മണിക്കൂറിനിടെ 53,700 പുതിയ രോ​ഗബാധിതരും 845 കോവിഡ് മരണങ്ങളും; നിലവിൽ ചികിത്സയിലുള്ള 5,67,987 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 53,700 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 17,50,754 ആയി. 24 മണിക്കൂറിനിടെ 845 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 37,396 ആയി. നിലവിൽ ചികിത്സയിലുള്ള 5,67,987 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് 11,45,371 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ ഇന്ന് 9,601 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,719 ആയി. ശനിയാഴ്ച 322 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 15,316 ആയി.പുതിയ രോഗികളിൽ 1,059 പേരും മുംബൈയിലാണ്. സംസ്ഥാനത്ത് 2,66,883 പേർ ഇതുവരെ രോഗമുക്തരായി. ബുധനാഴ്ച മാത്രം 10,725 പേർക്ക് രോഗം ഭേദമായി. 61.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,49,214 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതിൽ 46,345 പേരും പുണെയിലാണ്.

ആന്ധ്രയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,276 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ ഒന്നര ലക്ഷം കടന്നു. 1,407 പേരുടെ ജീവൻ ഇതുവരെ നഷ്ടമായി. 76,614 പേർ ഇതിനോടകം രോഗമുക്തരായി. 72,188 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.30 ലക്ഷത്തിലേക്ക് അടുക്കുന്നു. ശനിയാഴ്ച 5,172 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പേർ മരിച്ചതോടെ ആകെ മരണം 2,412 ആയി ഉയർന്നു. 73,219 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 53,648 പേർ ഇതുവരെ രോഗമുക്തരായി. ശനിയാഴ്ച മാത്രം 3,860 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5,879 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി.
24 മണിക്കൂറിനിടെ 99 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം ഇതോടെ 4,034 ആയി.1,90,966 പേർക്കാണ് ഇതുവരെ രോഗ മുക്തി. 24 മണിക്കൂറിനിടെ 60,580 സാംപിളുകൾ പരിശോധിച്ചു.

ലോകത്ത് ഇതുവരെ 1,78,94,258 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6,85,643 പേർ വിവിധ രാജ്യങ്ങളിലായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,550 പേർ രോ​ഗബാധിതരാകുകയും 3,250 പേർ മരിക്കുകയും ചെയ്തു. കോവിഡ് ബാധിതരുടെ പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 47,33,163 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,57,214 വൈറസ് ബാധിതർ മരണത്തിന് കീഴടങ്ങി. 26,75,676 കോവിഡ് കേസുകളും 92,789മരണങ്ങളുമായി ബ്രസീലാണ് പട്ടികയിൽ രണ്ടാമത്. ഇന്ത്യ മൂന്നാം സ്ഥാനത്തും റഷ്യ നാലാം സ്ഥാനത്തുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP