Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യ ശരാശരിയും കടന്ന് വർദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നൽകുന്നത് അപായ സൂചന; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കോവിഡിലെ കേരളാ ആരോഗ്യ മോഡൽ പിഴച്ചോ? 22 ദിവസത്തിനിടെ 6055 പേർക്ക് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത് അതി ഗുരുതര സാഹചര്യം; കണ്ടെയ്‌മെന്റ് സോണുകൾ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങളും ഫലപ്രദമല്ല; സംസ്ഥാനമാകെ സമൂഹ വ്യാപനം എന്ന സംശയം അതിശക്തം; കൊറോണയിൽ കേരളവും പ്രതിസന്ധിയിൽ

രാജ്യ ശരാശരിയും കടന്ന് വർദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നൽകുന്നത് അപായ സൂചന; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു; കോവിഡിലെ കേരളാ ആരോഗ്യ മോഡൽ പിഴച്ചോ? 22 ദിവസത്തിനിടെ 6055 പേർക്ക് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത് അതി ഗുരുതര സാഹചര്യം; കണ്ടെയ്‌മെന്റ് സോണുകൾ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങളും ഫലപ്രദമല്ല; സംസ്ഥാനമാകെ സമൂഹ വ്യാപനം എന്ന സംശയം അതിശക്തം; കൊറോണയിൽ കേരളവും പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണയിൽ സമൂഹവ്യാപനം സംസ്ഥാനത്ത് ഒന്നാകെ വ്യാപിക്കുകയാണോ എന്ന ആശംങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ദ്ധർ. സംസ്ഥാത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ വർദ്ധിക്കുന്നതാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഭീതിയാണ് കേരളം ഒന്നാകെ പടരുന്നത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ അർത്ഥം സമൂഹവ്യാപനം കേരളത്തിൽ പലയിടത്തും നടക്കുന്നു എന്ന് തന്നെയാണ്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളുടെ അനിവാര്യതായണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

100 ആളുകളെ പരിശോധിക്കുമ്പോൾ എത്ര പേർക്കാണ് പോസിറ്റീവ് ആകുന്നു എന്നതാണ്് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് ഇപ്പോൾ ദേശീയ ശരാശരിയെക്കാൾ സംസ്ഥാനത്ത് കൂടുതലാണ്. ഇതുമൂലമാണ് സംസ്ഥാനമൊന്നാകെ സമൂഹവ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധർ പങ്കുവയ്ക്കാൻ കാരണം. ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേർക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവിൽ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളിൽ 4162 എണ്ണത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2893 ഉറവിടം അറിയാത്ത കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

രാജ്യ ശരാശരിയും കടന്ന് വർദ്ധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അപായ സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനം ആയിരുന്നു. കേരളത്തിൽ ഇത് 9.1 ആയിരുന്നു. ജൂൺ ആദ്യവാരത്തിലെ 1.6 ശതമാനത്തിൽ നിന്നാണ് പ്രതിദിന നിരക്ക് വർദ്ധിച്ച് 12 ശതമാനം വരെ എത്തിയത്.ഉറവിടം അറിയാത്ത രോഗികളും കൂടുന്നു. ഈ സാഹചര്യത്തിൽ ഇനി കണ്ടെയ്‌മെന്റ് സോണുകൾ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായേക്കില്ലെന്ന് കോവിഡ് വിദഗ്ദ്ധ സമിതിയിൽ അഭിപ്രായമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സമിതി ഇത് സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്നാണ് റിപ്പോർട്ട്.

ഇന്നലെ സംസ്ഥാനത്ത് 4125 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേർ മരണമടഞ്ഞു. 40,382 പേർ നിലവിൽ ചികിത്സയിലുണ്ട്. 3463 പേർക്കും സമ്പർക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 87 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 38,574 സാമ്പിളുകൾ പരിശോധന നടത്തി. 3007 പേർ രോഗവിമുക്തരായി. കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷത്തിൽ എത്തിനിൽക്കുന്നു എന്ന് മുഖ്യമന്ത്രിയും ഇന്നലെ സമ്മതിച്ചിരുന്നു.

ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എന്നതാണ്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്. അതായത് 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്ന് കാണാം. മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ, ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങൾ. ഇന്ന് ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേർക്ക് എവിടെനിന്ന് ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല-മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തി വരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ല. മാധ്യമങ്ങളും ആ പ്രശ്നത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല. കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തിൽ നമ്മൾ മുൻപുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകൾ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങൾ നടത്തുന്നത്, കടകൾ പ്രവർത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതലുകൾ എല്ലാം സ്വീകരിച്ചിരിക്കുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പ്രതിപക്ഷ സംഘടനകൾ സമരങ്ങൾ എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നത്.

ലോകാരോഗ്യ സംഘടനയുൾപ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആൾക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആൾക്കൂട്ട സമരങ്ങൾ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങൾ നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിർഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങൾ തടയാൻ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരിൽ 101 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവരിൽ ഒരു ഡിവൈഎസ്‌പി, ഒരു ഇൻസ്പെക്ടർ, 12 സബ്ബ് ഇൻസ്പെക്ടർമാർ, എട്ട് എഎസ്ഐമാർ എന്നിവരുൾപ്പെടുന്നു. കൂടാതെ 71 സിവിൽ പൊലീസ് ഓഫീസർമാർക്കും എട്ട് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. 164 പേർ പ്രൈമറി കോണ്ടാക്ടാണ്. 171 പേർ നിരീക്ഷണത്തിലാണ്. സഹപ്രവർത്തകർക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പൊലീസുകാർ ക്വാറന്റൈനിൽ ആകുന്ന അവസ്ഥയാണ്. കോവിഡിനെതിരെ പ്രവർത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത് വിഘാതമാകുന്നു. സാമൂഹിക അകലം പാലിക്കൽ മുതലായ കോവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യർത്ഥിക്കുന്നതായും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP