Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തുകൊവിഡ് മരണസംഖ്യ രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 194,547 മരണങ്ങൾ; ഇന്ന് മാത്രം കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത് 64,944 പേരിൽ; 3,628 പേർ ഇന്ന് മാത്രം മരിച്ചു; ആയിരങ്ങൾ ദിനംപ്രതി മരിച്ച് വീഴുമ്പോഴും ക്രൂരമായ തമാശകളുമായി അമേരിക്കൻ പ്രസിഡന്റ്

ലോകത്തുകൊവിഡ് മരണസംഖ്യ രണ്ട് ലക്ഷത്തിലേക്ക് എത്തുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 194,547 മരണങ്ങൾ; ഇന്ന് മാത്രം കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത് 64,944 പേരിൽ; 3,628 പേർ ഇന്ന് മാത്രം മരിച്ചു; ആയിരങ്ങൾ ദിനംപ്രതി മരിച്ച് വീഴുമ്പോഴും ക്രൂരമായ തമാശകളുമായി അമേരിക്കൻ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 മരണം വിതച്ച് മുന്നേറുന്നു. ഇന്ന് മാത്രം കോവിഡ് രോ​ഗബാധ റിപ്പോർട്ട് ചെയ്തത് 64,944 പേരിലാണ്. 3,628 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 194,547 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. അമേരിക്കയാണ് രോ​ഗ ബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 716 പേർ കൂടി മരിച്ചതോടെ യുഎസിൽ കൊവിഡ് മരണങ്ങൾ 50,952 ആയി. ഇന്ന് 8,630 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചു.

ഇന്ന് ഏറ്റവുമധികം ആളുകൾ മരിച്ചത് ബ്രിട്ടനിലാണ്. 768 പേരാണ് ഇന്ന് അവിടെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 19,506 ആയി. 5,386 പുതിയ കോവിഡ് കേസുകൾ കൂടി അവിടെ സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 143,464ആയി. നിലവിൽ 123,614 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1,559 പേരുടെ നില ​ഗുരുതരമാണ്.

കോ​ഗബാധിതരുടെ എണ്ണത്തിൽ സ്പെയിൻ തന്നെയാണ് രണ്ടാം സ്ഥാനത്ത്. 219,764 പേർക്കാണ് അവിടെ ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 22,524 പേർ അവിടെ ഇതുവരെ മരണമടഞ്ഞു. ഇറ്റലിയിൽ ഇന്ന് 420 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 25,969ആയി. ഫ്രാൻസിൽ 158,183പേർക്കാണ് ആകെ രോ​ഗം സ്ഥിരീകരിച്ചത്. 21,856 പേരാണ് അവിടെ മരണമടഞ്ഞത്. ജർമ്മനിയിൽ 21,856, തുർക്കി-104,912, ഇറാൻ-88,194 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആകെ രോ​ഗബാധിതരുടെ കണക്ക്.

അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ വിവാദത്തിനും തിരി കൊളുത്തി. രോഗ ബാധിതരുടെ ശരീരത്തിൽ അണുനാശിനി കുത്തിവച്ചാൽ വൈറസിനെ കൊല്ലാമെന്നാണ് ട്രംപിന്റെ പുതിയ കണ്ടെത്തൽ. വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അസംബന്ധം പറ‌ഞ്ഞത്. ലോകമെങ്ങും രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അമേരിക്ക പോലൊരു രാജ്യത്തെ നയിക്കുന്നത് ഇത്തരം ഒരാളാണോയെന്നടക്കം വിമർശനങ്ങൾ ഉയർന്ന് കഴിഞ്ഞു.

സൂര്യപ്രകാശത്തിന് കൊവിഡ് 19 വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്ന് യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറിലെ സയൻസ് ആൻഡ് ടെക്നോളജി ഉപദേഷ്ടാവ് വില്യം ബ്രയാൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് പ്രതികരിച്ചത്.അൾട്രാ വയലറ്റ് പ്രകാശരശ്മികൾ ശരീരത്തിൽ ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കാൻ പരീക്ഷിക്കണമെന്നും ട്രംപ് പറഞ്ഞു. വൈറസ് വ്യാപനം ഒഴിവാക്കാൻ കൈകൾ കഴുകാൻഅണുനാശിനി ഉപയോഗിക്കുന്നില്ലേ. പിന്നെ എന്തുകൊണ്ട് അത് കുത്തിവെച്ച് ശ്വാസകോശവും വൃത്തിയാക്കിക്കൂടയെന്നും അത് രസകരമാണെന്നും ട്രംപ് ചോദിക്കുന്നു. സമയവും സന്ദർഭവും നോക്കാതെയുള്ള തമാശയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP