Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 1,633 പേർ കൂടി മരിച്ചതോടെ ആകെ കോവി‍‍ഡ് മരണങ്ങൾ 4,03,332 ആയി; ചികിത്സയിലുള്ള 31,91,662 പേരിൽ 53,736 രോ​ഗികളുടെ നില അതീവ ​ഗുരുതരം; സാമൂഹിക അകലം പാലിക്കുന്നത്​ ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന്​ ലോകാരോ​ഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 1,633 പേർ കൂടി മരിച്ചതോടെ ആകെ കോവി‍‍ഡ് മരണങ്ങൾ 4,03,332 ആയി; ചികിത്സയിലുള്ള 31,91,662 പേരിൽ 53,736 രോ​ഗികളുടെ നില അതീവ ​ഗുരുതരം; സാമൂഹിക അകലം പാലിക്കുന്നത്​ ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന്​ ലോകാരോ​ഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,683 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,36,805 ആയി ഉയർന്നു. 1,633 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവി‍‍ഡ് മരണങ്ങൾ 4,03,332 ആയി. നിലവിൽ ചികിത്സയിലുള്ള 31,91,662 പേരിൽ 53,736 രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. വിവിധ രാജ്യങ്ങലിലായി ഇതുവരെ രോ​ഗമുക്തി നേടിയത് 34,41,811 പേരാണ്. അമേരിക്ക തന്നെയാണ് കോവിഡ് രോ​ഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും മുന്നിൽ നിൽക്കുന്നത്. 1,12,205 പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 കോവിഡ് മരണങ്ങളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. 7,953 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 19,96,497ആയി വർധിച്ചു.

ബ്രസീൽ, റഷ്യ, സ്പെയിൻ, ഇം​ഗ്ലണ്ട് എന്നിവയാണ് ഏറ്റവും കൂടുൽ രോ​ഗബാധിതരുള്ള മറ്റ് രാജ്യങ്ങൾ. രോ​ഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ, ഇറ്റലിക്കും മുന്നിലെത്തി പട്ടികയിൽ ആറാം സ്ഥാനത്താണ്. ബ്രസീലിൽ ഇന്ന് 4,362 രോ​ഗികളും 108 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തു. റഷ്യയിൽ 8,984 കേസുകളും 134 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ, ഇം​ഗ്ലണ്ടിൽ 1,326 കേസുകളും 77മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

ലോകത്താകമാനം കോവിഡ്​ പടർന്ന സാഹചര്യത്തിൽ മാസ്​ക്​ ഉപയോഗത്തിൽ പുതിയ നിർദ്ദേശവുമായി ​ലോകാരോഗ്യ സംഘടന രം​ഗത്തെത്തി. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത്​ ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന്​ സംഘടന വ്യക്തമാക്കി. ഇതു സംബന്ധിച്ച്​ പുതുക്കിയ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്​. രോഗമുള്ളവർ മാത്രം മാസ്​ക്​ ധരിച്ചാൽ മതിയെന്ന മുൻ നിലപാടിലാണ്​ സംഘടന മാറ്റം വരുത്തിയത്​.

മൂക്കിലൂടെയും വായിലൂ​ടയുമുള്ള സ്രവങ്ങൾ മുഖേന വൈറസ്​ വ്യാപനം തടയാൻ മാസ്​ക്​ ഉപയോഗത്തിലൂടെ സാധിക്കുമെന്നതിന്​ തെളിവ്​ ലഭിച്ചതായും ലോകാരോഗ്യ സംഘടന പറയുന്നു. അതിനാൽ സർക്കാറുകൾ മാസ്​ക്​ ഉപയോഗം​ പ്രോത്സാഹിപ്പിക്കണമെന്നും 60 വയസിന്​ മുകളിലുള്ളവരും ആരോഗ്യപ്രശ്​നമുള്ളവരും മെഡിക്കൽ മാസ്​ക്​ ധരിക്കണമെന്നും സംഘടന നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP