Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,413 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50,35,350 ആയി; ഇന്ന് മരിച്ചത് 1,672 വൈറസ് ബാധിതർ; രോ​ഗമുക്തി നേടിയ ശേഷം വീണ്ടും പോസിറ്റീവായവരിൽ നിന്നും രോ​ഗം പടരില്ലെന്നും ​ഗവേഷകർ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 52,413 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50,35,350 ആയി; ഇന്ന് മരിച്ചത് 1,672 വൈറസ് ബാധിതർ; രോ​ഗമുക്തി നേടിയ ശേഷം വീണ്ടും പോസിറ്റീവായവരിൽ നിന്നും രോ​ഗം പടരില്ലെന്നും ​ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. ഇന്ന് 52,413 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 50,35,350 ആയി. 1,672 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,26,226 ആയി. അമേരിക്കയിൽ 325 പേരും റഷ്യയിൽ 135 പേരും ബ്രസീലിൽ 147 പേരും ഇന്ന് മരണത്തിന് കീഴടങ്ങി. അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 93,858 പേരാണ്. ബ്രിട്ടൻ-35,34, ഇറ്റലി-32,169, ഫ്രാൻസ് -28,022, സ്പെയിൻ- 27,778 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ആകെ കോവിഡ് മരണങ്ങൾ.

ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യവും അമേരിക്കയാണ്. 15,76,950 പേർക്കാണ് അവിടെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. രണ്ടാം സ്ഥാനത്ത് റഷ്യ എത്തി. 3,08,705 പേർക്കാണ് അവിടെ രോ​ഗബാധ. സ്പെയിൻ-2,78,803, ബ്രസീൽ- 2,75,382, ബ്രിട്ടൻ-2,48,818, ഇറ്റലി-2,26,699, ഫ്രാൻസ്-1,80,809, ജർമ്മനി-1,78,170, തുർക്കി-1,52,587, ഇറാൻ-1,26,949 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ വൈറസ് ബാധിതർ.

അതേസമയം, കോവിഡ്​-19ൽ നിന്ന്​ പൂർണമായി മുക്​തരാവുകയും എന്നാൽ, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരിൽ നിന്ന്​ രോഗം പടരില്ലെന്ന്​ ഗവേഷകർ. ഒരിക്കൽ കോവിഡ്​ വന്നവരുടെ ശരീരത്തിൽ അത്​ പ്രതിരോധിക്കാനുള്ള ആൻറിബോഡി രൂപപ്പെടുന്നു. അതോടെ അവർ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെ​ൻറഴ്​സ്​ ഫോർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവൻഷനിലെ ഗവേഷകരാണ്​ പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ.

രോഗമുക്​തി നേടിയതിനു ശേഷം കോവിഡ്​ പോസിറ്റീവായ 285 പേരിലാണ്​ സംഘം പഠനം നടത്തിയത്​. കോവിഡ്​ ലക്ഷണങ്ങളില്ലെങ്കിലും ഇവരിൽ വൈറസ്​ സാന്നിധ്യമുണ്ടായിരുന്നു. ഇവരിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ വൈറസി​​ന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിർജാവസ്​ഥയിലുള്ളതും മറ്റുള്ളവരിലേക്ക്​ പകരാൻ ​ശേഷിയില്ലാത്തതുമാണെന്നുമാണ്​ കണ്ടെത്തിയത്​.

അതേസമയം, വൈറസ്​ ബാധ സ്​ഥിരീകരിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന പി.സി.ആർ പരിശോധനയിൽ നിർജീവമായ വൈറസുകളെ തിരിച്ചറിയാൻ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക്​ ആസിഡ്​ മാത്രമാണ്​ അറിയാൻ കഴിയുക. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നിർജീവമായ വൈറസ്​ സാന്നിധ്യം കണ്ടെത്തിയാൽ അവർക്ക്​ വീണ്ടും രോഗമുണ്ടെന്ന്​ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP