Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തുകൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 2,632 ആളുകൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 300,397 ആയി; കോവിഡ് കേസുകളുടെ എണ്ണം 4,482,974 ആയപ്പോൾ രോ​ഗമുക്തി നേടിയത് 1,684,714 പേർ; മാരക വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കങ്ങളുമായി അമേരിക്കയും ബ്രിട്ടനും

ലോകത്തുകൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 2,632 ആളുകൾ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 300,397 ആയി; കോവിഡ് കേസുകളുടെ എണ്ണം 4,482,974 ആയപ്പോൾ രോ​ഗമുക്തി നേടിയത് 1,684,714 പേർ; മാരക വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക നീക്കങ്ങളുമായി അമേരിക്കയും ബ്രിട്ടനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 കവർന്നത് മൂന്നു ലക്ഷത്തിലേറെ ജീവനുകൾ. 300,397 പേരാണ് ഇതുവരെ കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,632 ആളുകൾ മരിച്ചു. അമേരിക്കയിൽ 85,533 പേരും ബ്രിട്ടനിൽ 33,614 പേരും, ഇറ്റലിയിൽ 31,368 പേരുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സ്പെയിനിൽ 27,321 ആളുകളും ഫ്രാൻസിൽ 27,074 പേരും ഇതുവരെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 428 പേരാണ് മരിച്ചത്. അമേരിക്ക-336, സ്പെയിൻ-217, ബ്രസീൽ-393, ഇറ്റലി-262 എന്നിങ്ങനെയാണ് ഇന്നത്തെ മരണ സംഖ്യ.

അതേസമയം, ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം 4,482,974 ആയി. ഇതിൽ 1,684,714 പേർ രോ​ഗമുക്തരായി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 2,497,863 പേരാണ്. ഇതിൽ 45,879 രോ​ഗികളുടെ നില അതീവ ​ഗുരുതരമാണ്. ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 57,318 കേസുകളാണ്. അമേരിക്ക-7,483, സ്പെയിൻ-1,551, റഷ്യ-9,974, യു.കെ-3,446, ഇറ്റലി-992, ബ്രസീൽ-7,001 എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ.

അതിനിടെ, കൊറോണ രോഗികളുടെ ജനിതകഘടനയെ സംബന്ധിച്ച് ഒരു പഠനം നടത്താൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ ഒരു സംഘം ഗവേഷകർ. എന്തുകൊണ്ട് ചില ആളുകളിൽ മാത്രം കോവിഡ് മാരകമായി മാറുന്നു എന്നതു സംബന്ധിച്ചാണ് ഈ ഗവേഷണം. ഇതിനായി കോവിഡ് ബാധിച്ച ഏതാണ്ട് 35,000 ആളുകളുടെ ഡിഎൻഎ പഠനത്തിനായി എടുക്കും. ചെറിയ രോഗലക്ഷണങ്ങൾ മുതൽ കൂടിയ ലക്ഷണങ്ങൾ വരെ ഇതിൽ ഉൾപ്പെടും. National Health Service, Genomics England, Equipment maker Illumina Inc, The GenOMICC consortium എന്നിവർ ചേർന്നാണ് ഈ ഗവേഷണത്തിനു നേതൃത്വം നൽകുന്നത്. ചിലരിൽ രോഗം മരണം വിതയ്ക്കുമ്പോൾ മറ്റു ചിലരിൽ രോഗം വളരെ സാധാരണമായി കടന്നു പോകുകയാണ്. ഇത് എന്തുകൊണ്ടാകും എന്നു കണ്ടെത്താനാണ് രോഗികളുടെ ഡിഎൻഎ സംബന്ധിച്ച് പഠനം നടത്തുക. 34 മില്യൻ ഡോളറിന്റെ ഒരു വൻ പ്രോജക്ട് ആയിരിക്കും ഈ പഠനം.

അതിനിടെ, ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാരക വൈറസിനെ വരുതിയിലാക്കാനുള്ള പരിശ്രമങ്ങളും പുരോ​ഗമിക്കുകയാണ്. കൊവിഡ് വൈറസ് ബാധ കണ്ടെത്തുന്നതിന് 100 ശതമാനം കൃത്യമായ ആന്റിബോഡി പരിശോധനക്ക് ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് സർവീസ് അം​ഗീകാരം നൽകി. ഈ ആന്റിബോഡിടെസ്റ്റിൽ വിജയിച്ചാൽ കുറഞ്ഞത് മൂന്ന് വർഷം വൈറസ് ബാധ ഉണ്ടാകില്ല എന്നതാണ് പ്രധാന മെച്ചം. പബ്ലിക് ഹെൽത്ത് മേധാവികൾ കഴിഞ്ഞ രാത്രിയിലാണ് ​ഗെയിം ചെയ്ഞ്ചിനെ കുറിച്ച് പ്രഖ്യാപിച്ചത്. റോച്ചെയുടെ പുതിയ ആന്റിബോഡി രക്തപരിശോധനയുടെ വിലയിരുത്തൽ പബ്ലിക് ഹെൽത്ത് നടത്തി. പോർട്ടൺ ഡൗൺ സയൻസ് ഫെസിലിറ്റിയിലെ വിദഗ്ദ്ധർ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് കണ്ടെത്തി. ദശലക്ഷക്കണക്കിന് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ ആരോഗ്യ വകുപ്പ് സ്വിസ് ഫാർമസ്യൂട്ടിക്കൽ സ്ഥാപനവുമായി ചർച്ച നടത്തി വരികയാണ്. പ്രതിദിനം 250,000 ആളുകളെ പരിശോധനക്ക് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

അമേരിക്കയും കോലിഡിനെതിരെ നിർണായകമായ കണ്ടെത്തലുകൾ നടത്തി. മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ സിങ്കുമായി സംയോജിപ്പിക്കുന്നതുകൊറോണ വൈറസ് രോഗികൾക്ക് കൂടുതൽ ഫലപ്രദമെന്ന്പുതിയ പഠനം സൂചിപ്പിക്കുന്നു. ആൻറിബയോട്ടിക് അസിട്രോമിസൈനിനൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നത് രോഗിയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും മരിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP