Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടനിലെ യഥാർത്ഥ മരണ സംഖ്യ പുറത്ത് വന്നതിലും വളരെ കൂടുതൽ; സർക്കാർ പറയുന്നത് ആശുപത്രികളിൽ മരണമടയുന്നവരുടെ കണക്കുകൾ മാത്രം; കെയർ ഹോമുകളിൽ ഇതിനകം 6,000 ത്തിലധികം ആളുകൾ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്; പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ 26,097; ലോകത്താകെ ഇതുവരെ 220,685 കൊവിഡ് മരണങ്ങൾ

ബ്രിട്ടനിലെ യഥാർത്ഥ മരണ സംഖ്യ പുറത്ത് വന്നതിലും വളരെ കൂടുതൽ; സർക്കാർ പറയുന്നത് ആശുപത്രികളിൽ മരണമടയുന്നവരുടെ കണക്കുകൾ മാത്രം; കെയർ ഹോമുകളിൽ ഇതിനകം 6,000 ത്തിലധികം ആളുകൾ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്; പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ 26,097; ലോകത്താകെ ഇതുവരെ 220,685 കൊവിഡ് മരണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊവിഡ്19 സംബന്ധിച്ച് ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. യുകെയിലെ കൊറോണ മരണസംഖ്യ 3,811 വർദ്ധിച്ച് 26,097 ആയി. എന്നാൽ ഇത് യഥാർത്ഥ കണക്കുകൾ അല്ലെന്നാണ് റിപ്പോർട്ടുകൾ. ലാബുകളിൽ പരിശോധിക്കപ്പെട്ട് ഫലം പോസിറ്റീവായ കേസുകൾ മാത്രമാണ് സർക്കാർ പറയുന്നത്. ഇത്തരത്തിൽ പരിശോധനക്ക് വിധേയമാകാത്ത ആയിരക്കണക്കിന് ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഇപ്പോൾ കെയർ ഹോമുകളിലോ സ്വന്തം വീടുകളിലോ മരിച്ച ആളുകളുടെ വിവരങ്ങൾശേഖരിക്കുന്ന തിരക്കിലാണ് ഭരണകൂടം. ഇന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് പുറത്ത് മരിക്കുന്ന ആളുകളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാണ് മരണസംഖ്യ പുറത്ത് വിട്ടത്. എന്നാൽ, കെയർ ഹോമുകളിൽ ഇതിനകം 6,000 ത്തിലധികം ആളുകൾ മരിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ്19 ലോകത്താകെ മരണതാണ്ഡവം തുടരുന്നു. ഇതുവരെ ലോകമാകെ വൈറസ് ബാധയെ തുടർന്ന് മരിച്ചത് 220,685 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,872 പേർ മരണത്തിന് കീഴടങ്ങി. അമേരിക്കയിൽ ഇന്ന് 817 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 60,083 ആയി. അവിടെ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 9,952 പേർക്കാണ്. ഇതോടെ യുഎസിലെ ആകെ രോ​ഗബാധിതരുടെ എണ്ണം 1,045,717 ആയി ഉയർന്നു. നിലവിൽ 841,586 പേരാണ് അവിടെ ചികിത്സയിലുള്ളത്. ഇതിൽ 19,110 പേരുടെ നില അതീവ ​ഗുരുതരമാണ്.

സ്പെയിനിൽ‌ ഇന്ന് 453 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 24,275ആയി. ഇറ്റലിയിൽ 323പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. സ്പെയിൻ- 4,771, ഇറ്റലി-2,086 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ലോകത്താകെ 1,972,500 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 60,424 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇതുവരെ 986,010 പേരാണ് ലോകത്താകെ രോ​ഗമുക്തി നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP