Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

3,552 പേർ കൂടി മരിച്ചതോടെ ലോകത്തെ കോവിഡ് മരണസംഖ്യ 187,618 ആയി; വെറസ് ബാധിതരുടെ എണ്ണം 2,678,621 കടന്നു; ഇതുവരെ രോ​ഗമുക്തി നേടിയത് 736,405 പേരും; മനുഷ്യരിൽ കോവിഡ്-19 പ്രതിരോധ വാക്സിന്റെ പരീക്ഷണം ആരംഭിച്ച് ബ്രിട്ടൻ; മാരക വൈറസിനെ പിടിച്ചുകെട്ടാനാകുമോ എന്ന് ഉറ്റുനോക്കി ലോകം

3,552 പേർ കൂടി മരിച്ചതോടെ ലോകത്തെ കോവിഡ് മരണസംഖ്യ 187,618 ആയി; വെറസ് ബാധിതരുടെ എണ്ണം 2,678,621 കടന്നു; ഇതുവരെ രോ​ഗമുക്തി നേടിയത് 736,405 പേരും; മനുഷ്യരിൽ കോവിഡ്-19 പ്രതിരോധ വാക്സിന്റെ പരീക്ഷണം ആരംഭിച്ച് ബ്രിട്ടൻ; മാരക വൈറസിനെ പിടിച്ചുകെട്ടാനാകുമോ എന്ന് ഉറ്റുനോക്കി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് കോവിഡ്19 ബാധിതരുടെ എണ്ണം 2,678,621 കടന്നു. 187,618 പേർ ഇതുവരെ മാരക വൈറസ് ബാധയെ തുടർന്ന് മരിച്ചു. ലോകമാകെ ഇതുവരെ രോ​ഗമുക്തി നേടിയത് 736,405പേരാണ്. നിലവിൽ 1,754,598 ആളുകളാണ് ചികിത്സയിലുള്ളത്. ഇതിൽ 58,187 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങളിൽ നിന്നായി 42,905 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,552 പേരാണ് ഇന്ന് മാത്രം മരിച്ചത്.

മരണ സംഖ്യയിലും രോ​ഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നിൽ. 855,301രോഗികളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 6,584 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 824 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരങ്ങൾ 48,483 ആയി. ബ്രിട്ടനിൽ ഇന്ന് കൊവിഡ്ബാധിച്ച് മരിച്ചത് 638 പേരാണ്. ഇവിടെ ആകെ കൊവിഡ് മരണം 18,738 ആയി. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 138,078 ആണ്. ഇന്ന് മാത്രം 4,583 പുതിയ രോ​ഗികളുണ്ട്.

സ്പെയിനിൽ ഇന്ന് മരിച്ചത് 440 പേരാണ്. ഇതോടെരാജ്യത്തെ കോവിഡ് മരണസംഖ്യ 22,157 ആയി. ഇന്ന് 4,635 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ സ്പെയിനിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 213,024 ആയി. ഇറ്റലിയിൽ 464 പേരും ബെൽജിയത്തിൽ 228 പേരും നെതർലൻഡ്സിൽ 123 പേരും മെക്സിക്കോയിൽ 113 പേരും ഇന്ന് കൊറോണ ബാധിച്ച് മരിച്ചു.

അതിനിടെ, ബ്രിട്ടനിൽ കോവിഡ്-19 പ്രതിരോധ വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. ചാഡോക്സ് 1എൻകോവ്-19 എന്നാണ് വാക്സിന്പേര് നൽകിയിരിക്കുന്നത്. ചിമ്പാൻസിയിൽ നിന്നാണ് ഇതിനായുള്ള വൈറസിനെ ശേഖരിച്ചത്. അതിനാലാണ് ഈ പേര്. 320 പേരിലാണ് വാക്സിൻ പരീക്ഷിക്കുക. വാക്സിനേഷന് ശേഷം പനി, തലവേദന, ശരീര വേദന തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലൊന്ന് യു.കെയാണ്. അടുത്ത വർഷത്തിനുള്ളിൽ രോഗത്തിനെതിരെ വിജയകരമായ വാക്സിനോ ചികിത്സാ രീതിയോ കണ്ടെത്തുന്നതുവരെ സാമൂഹ്യ അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരുമെന്ന് യു.കെ. സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം വാക്സിൻ വിജയിക്കാനുള്ള സാധ്യത 80 ശതമാനത്തേളമാണെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വാക്സിനോളജി പ്രൊഫസർ സാറാ ഗിൽബർട്ട് പറയുന്നത്. വാക്സിൻ വിജയകരമായാൽ സെപ്റ്റംബറോടെ 10 ലക്ഷത്തോളം ഡോസുകൾ വിതരണത്തിന് തയ്യാറാകുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP