Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത്  കൊവിഡ്19 ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; തുർക്കി, ബെൽജിയം, നെതർലൻഡ്സ്, സ്വീഡൻ എന്നിവിടങ്ങളിലും മരണതാണ്ഡവം തുടങ്ങി; ഇന്ന് മാത്രം ഈ രാജ്യങ്ങളിൽ നൂറിലധികം മരണം; ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കവർന്നെടുത്തത് 4,150 ജീവനുകൾ; പുറത്തുവരുന്നത് ബ്രസീലിൽ ചികിത്സയിലുള്ള 15,235 കൊവിഡ് രോ​ഗികളിൽ 8,318 പേരുടെനില അതീവ ​ഗുരുതരമെന്ന ഞെട്ടിക്കുന്ന വിവരങ്ങളും; ലോകത്ത് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന 57,588 രോ​ഗികളിൽ 13,951കേസുകളും അമേരിക്കയിലും

ലോകത്ത്  കൊവിഡ്19 ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; തുർക്കി, ബെൽജിയം, നെതർലൻഡ്സ്, സ്വീഡൻ എന്നിവിടങ്ങളിലും മരണതാണ്ഡവം തുടങ്ങി; ഇന്ന് മാത്രം ഈ രാജ്യങ്ങളിൽ നൂറിലധികം മരണം; ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കവർന്നെടുത്തത് 4,150 ജീവനുകൾ; പുറത്തുവരുന്നത് ബ്രസീലിൽ ചികിത്സയിലുള്ള 15,235 കൊവിഡ് രോ​ഗികളിൽ 8,318 പേരുടെനില അതീവ ​ഗുരുതരമെന്ന ഞെട്ടിക്കുന്ന വിവരങ്ങളും; ലോകത്ത് ​ഗുരുതരാവസ്ഥയിൽ കഴിയുന്ന 57,588 രോ​ഗികളിൽ 13,951കേസുകളും അമേരിക്കയിലും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തുകൊവിഡ്19 ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 174,547 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,150 കൊവിഡ് രോ​ഗികളാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മരണത്തിലും രോ​ഗബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിൽ. 1,031പേരാണ് ഇന്ന് യുഎസിൽ മരണമടഞ്ഞത്. ഇതോടെ അമേരിക്കയിലെ ആകെ കൊവിഡ് മരണങ്ങൾ 43,545 ആയി. ഇന്ന് 9,831 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ അമേരിക്കയിൽ രോ​ഗബാധിതരുടെ എണ്ണം 802,590 ആയി. ബ്രിട്ടനിൽ ഇന്ന് 828 കൊവിഡ് ബാധിതർ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 17,337 ആയി. ലോകത്താകെ ഇന്ന് 47,875 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം2,528,378ആയി.

ഇറ്റലിയിൽ 534 പേരും സ്പെയിനിൽ 430 പേരും ഇന്ന് മരിച്ചു. അതേസമയം, തുർക്കി, ബെൽജിയം, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലധികം പേരാണ് ഈ രാജ്യങ്ങളിൽ മരിച്ചത്. സ്വീഡനിൽ 185 പേരും നെതർലൻഡ്സിൽ 165 പേരും ബെൽജിയത്തിൽ 170 പേരും തുർക്കിയിൽ 119 പേരുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. തുർക്കിയിൽ ഇന്ന് മാത്രം 4,611 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇവിടുത്തെ രോ​ഗബാധിതരുടെ എണ്ണം95,591ആയി ഉയർന്നു. ഏറ്റവും കൂടുതൽ ​രോ​ഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടിയയിൽ ഏഴാമതാണ് തുർക്കി. 2,259 പേർ ഇവിടെ ഇതുവരെ രോ​ഗം ബാധിച്ച് മരിച്ചപ്പോൾ രോ​ഗമുക്തി നേടിയത് 14,918 പേരാണ്. ചികിത്സയിലുള്ള 78,414 പേരിൽ 1,865 പേരുടെ നില അതീവ ​ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.

ബെൽജിയത്തിൽ 973 പേർക്ക് കൂടി ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 40,956 പേർക്കാണ് ഇവിടെ ഇതുവരെ കൊവിഡ്19 സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 25,956 പേരിൽ 1,079പേരുടെ നില അതീവ ​ഗുരുതരമാണ്. നെതർലൻഡ്സിൽ 3,916 പേർക്കാണ് ഇന്ന് രോ​ഗബാധ കണ്ടെത്തിയത്. ഇവിടെ ആകെ രോ​ഗബാധിതർ 34,134ആയി. 1,087 പേരുടെ നില അതീവ ​ഗുരുതരമാണ്. സ്വീഡനിൽ 1,765 പേർക്ക് കൂടി ഇന്ന് രോ​ഗബാധ കണ്ടെത്തി.

സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി ഇം​ഗ്ലണ്ട് എന്നിവിടങ്ങളിലും സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. സ്പെയിനിൽ 430 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 21,282ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 3,968 പേർക്കാണ്. ഇറ്റലിയിൽ 534 പേർ ഇന്ന് മരിച്ചു. ഫ്രാൻസിലെ ആകെ മരണസംഖ്യ 20,265 ആയി. ജർമ്മനിയിൽ 893 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 147,958 ആയി. ബ്രിട്ടനിൽ 4,301പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

ലോകത്താകെ നിലവിൽ ചികിത്സയിലുള്ള 1,686,279 പേരിൽ 57,588 ആളുകളുടെ സ്ഥിതി അതീവ ​ഗുരുതരമായി തുടരുകയാണ്. ഇതിൽ 13,951കേസുകളും അമേരിക്കയിലാണ്. ബ്രസീലിൽ ചികിത്സയിൽ കഴിയുന്ന 15,235 കൊവിഡ് രോ​ഗികളിൽ 8,318 പേരുടെനില ​ഗുരുതരമാണ്. 2,588 പേരാണ് അവിടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതിനിടെ, ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ. എണ്ണവിലയിൽ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത ഇടിവുകളാണ് രേഖപ്പെടുത്തുന്നത്. ടൂറിസം ഉൾപ്പെടെയുള്ള വ്യവസായങ്ങൾ‌ തകർന്ന് തരിപ്പണമായപ്പോഴും പിടിച്ചുനിന്ന ഐടി മേഖലയും വൻ പ്രതിസന്ധിയിലാണ്. രോ​ഗവ്യാപനം തടയാൻ ഇനിയും കഴിയാത്തത് ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP