Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തുകൊവിഡ് മരണസംഖ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു; ഇതുവരെ മരിച്ചത് 142,624 പേർ; അമേരിക്കയിൽ ഇന്ന് 820 കൊവിഡ് മരണങ്ങൾ; ബ്രിട്ടനിൽ 861പേരും സ്പെയിനിൽ 318 പേരും ഇറ്റലിയിൽ 525 പേരും ജർമ്മനിയിൽ 63 പേരും ഇന്ന് കൊവിഡ്ബാധയെ തുടർന്ന് മരിച്ചു; 34,809 കോവിഡ് കേസുകൾ മാത്രമുള്ള ബെൽജിയത്തിൽ ഇന്ന് മരിച്ചത് 417 പേർ; ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 2,128,511ആയി

ലോകത്തുകൊവിഡ് മരണസംഖ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു; ഇതുവരെ മരിച്ചത് 142,624 പേർ; അമേരിക്കയിൽ ഇന്ന് 820 കൊവിഡ് മരണങ്ങൾ; ബ്രിട്ടനിൽ 861പേരും സ്പെയിനിൽ 318 പേരും ഇറ്റലിയിൽ 525 പേരും ജർമ്മനിയിൽ 63 പേരും ഇന്ന് കൊവിഡ്ബാധയെ തുടർന്ന് മരിച്ചു; 34,809 കോവിഡ് കേസുകൾ മാത്രമുള്ള ബെൽജിയത്തിൽ ഇന്ന് മരിച്ചത് 417 പേർ; ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 2,128,511ആയി

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ലോകത്തുകൊവിഡ് മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. 142,624 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇന്ന് മാത്രം ലോകത്ത് വിവിധ രാജ്യങ്ങളിലായി മരിച്ചത് 4,005 പേരാണ്. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 2,128,511ആയി. 539,000 പേർ ഇതുവരെ രോ​ഗമുക്തി നേടി.

കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 33,408 പേരാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 820 കൊവിഡ്മരണങ്ങൾ അവിടെ റിപ്പോർട്ട് ചെയ്തു. ഇന്ന് 5,464 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 653,612 ആയി ഉയർന്നു. അതേസമയം, 56,618 പേർ അവിടെ രോ​ഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 13,516 പേരുടെ നില അതീവ ​ഗുരുതരമാണ്.

ബ്രിട്ടനിൽ 861പേരും സ്പെയിനിൽ 318 പേരും ഇറ്റലിയിൽ 525 പേരും ജർമ്മനിയിൽ 63 പേരും ഇന്ന് കൊവിഡ്ബാധയെ തുടർന്ന് മരിച്ചു. ബ്രിട്ടനിൽ ഇന്ന് 4,617 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ അവിടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 103,093 ആയി. ഇതുവരെ ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ചത് 13,729 പേരാണ്. സ്പെയിനിൽ ഇന്ന് 2,157 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 182,816 ആയി. ഇവിടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 19,130 പേരാണ്.

ഇറ്റലിയിൽ 168,941 പേരാണ് ആകെ രോ​ഗബാധിതർ. ഇന്ന് 3,786 പേർക്ക് കൂടി രോ​ഗം റിപ്പോർട്ട് ചെയ്തു. ഇവിടെ 22,170 പേരാണ് ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ബെൽജിയത്തിൽ 417 പേർ ഇന്ന് കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 4,857 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. 34,809 പേരിലാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിൽ ഇന്ന് 46 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചെങ്കിലും പുതിയ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. 3,342പേർ അവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണ് ഔദ്യോ​ഗികമായ റിപ്പോർട്ട്. അതേസമയം, രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാംവരവ് നവംബർ മാസത്തോടെയുണ്ടായേക്കും എന്ന മുന്നറിയിപ്പുമായി ചൈനീസ് ആരോഗ്യ വിദഗ്ധൻ ഴാങ് വെനോങ്ക്. ഒക്ടോബറിനുള്ളിൽ വൈറസ് വ്യാപനത്തിന് ചങ്ങലയിടാൻ കഴിഞ്ഞില്ലെങ്കിൽ ശൈത്യകാലത്തോടെ കൊവിഡിന്റെ രണ്ടാംആക്രമണം ചൈനയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടാകുമെന്നാണ് ഴാങ്ങിന്റെ പ്രവചനമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സാവധാനം തിരിച്ചുവരുന്ന ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കുന്ന പുതിയ പ്രവചനം. ഇതുവരെ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മഹാമാരിയെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള യോജിച്ച പോരാട്ടമാണ് ഴാങ് നിർദ്ദേശിക്കുന്നത്. രോഗ പരിശോധനാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതും രോഗം സ്ഥിരീകരിച്ചവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതുമാണ് മഹാമാരിയെ അകറ്റാൻ ഴാങ് നിർദ്ദേശിക്കുന്ന മാർഗം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP