Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ ആളുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്തത് 7,31,714 മരണങ്ങളും; ഇന്ത്യയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത് 60,409 പേർക്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്; ഇതുവരെ രോ​ഗമുക്തരായത് ഒന്നേകാൽ കോടിയിലേറെ ആളുകൾ; ഇതുവരെ റിപ്പോർട്ട് ചെയ്തത് 7,31,714 മരണങ്ങളും; ഇന്ത്യയിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത് 60,409 പേർക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്. 24 മണിക്കൂറിനിടെ 1,23,514 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,99,18,591 ആയി. ഇന്ന് 2,918 കോവിഡ്മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 7,31,714 ആയി. നിലവിൽ ചികിത്സയിലുള്ള 63,85,612 പേരിൽ 64,970 ആളുകളുടെ നില അതീവ ​ഗുരുതരമാണ്. ഇതുവരെ രോ​ഗമുക്തി നേടിയത് 1,28,01,265 ആളുകളാണ്.

കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 24 മണിക്കൂറിനിടെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചത് 15,614 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 51,65,337 ആയി. 24 മണിക്കൂറിനിടെ 190 മരണങ്ങളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 1,65,260 ആളുകളാണ്. രാജ്യത്ത് 26,39,954 പേർ ഇതുവരെ രോ​ഗമുക്തി നേടി. നിലവിൽ 23,60,123 വൈറസ് ബാധിതരാണ് അമേരിക്കയിലുള്ളത്. ഇതിൽ 18,015 പേരുടെ നില അതീവ ​ഗുരുതരമാണ്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. 30 ലക്ഷത്തിൽ അധികം കോവിഡ് ബാധിതരും ഒരു ലക്ഷത്തിന് മേൽ കോവിഡ് മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ബ്രസീലിൽ 4,917 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30,18,286 ആയി. ഇന്ന് 124 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,00,667 ആയി ഉയർന്നു. നിലവിൽ 8,23,326 വൈറസ് ബാധിതരാണ് ബ്രസീലിൽ ഉള്ളത്. ഇതിൽ 8,318 പേരുടെ നില അതീവ ​ഗുരുതരമാണ്. 20,94,293 പേർ ബ്രസീലിൽ ഇതുവരെ രോ​ഗമുക്തി നേടി.

ഇന്ന് 60,409 പേർക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചതോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ കോവിഡ് കേസുകൾ 22,12,429 ആയി. 24 മണിക്കൂറിനിടെ 1,004 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44,457 ആയി. കോവിഡ് വ്യപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,248പേർക്കാണ്. 390 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇതുവരെ 2,96,901 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ബാധിതരുടെ എണ്ണം രണ്ടേകാൽ ലക്ഷം കടന്നു. ,27,860 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.തുടർച്ചയായ ദിവസങ്ങളിൽ പതിനായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 10,820 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 97 പേർക്ക് മരണം സംഭവിച്ചതായും ആന്ധ്രാപ്രദേശ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,985പേർക്കാണ്. 107പേർ മരിച്ചു. 1,780,87പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,973പേരാണ് ചികിത്സയിലുള്ളത്. 93,908പേർ രോഗമുക്തി നേടി. 3,198പേർ മരിച്ചു.ഇന്ന് 1,948പേർക്കാണ് ബെംഗളൂരുവിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 74,185പേർക്കാണ് ബെംഗളൂരിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 39,129പേർ രോഗമുക്തരായി. 1240പേരാണ് ഇവിടെ മരിച്ചത്.

8,87,536 കോവിഡ് കേസുകളും 14,931 മരണങ്ങളുമായി റഷ്യയാണ് പട്ടികയിൽ നാലാമത്. 5,53,188 കോവിഡ് രോ​ഗികളും 10,210 മരണങ്ങളുമായി ദക്ഷിണാഫ്രിക്കയാണ് അഞ്ചാം സ്ഥാനത്ത്. മെക്സിക്കോ(4,75,902 രോ​ഗികൾ), പെറു(4,71,012), കൊളംബിയ(3,76,870), ചിലി(3,71,023), സ്പെയിൻ(3,61,442) എന്നിവയാണ് കോവിഡ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP