Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ 11,53,359 കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രോ​ഗബാധ സ്ഥിരീകരിച്ചത് 35,252 പേർക്ക്; ഇന്ന് 589 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 28,092 ആയി; ചികിത്സയിൽ കഴിയുന്ന 4,00,773 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ 11,53,359 കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രോ​ഗബാധ സ്ഥിരീകരിച്ചത് 35,252 പേർക്ക്; ഇന്ന് 589 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 28,092 ആയി; ചികിത്സയിൽ കഴിയുന്ന 4,00,773 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 35,252 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,53,359 ആയി ഉയർന്നു. ഇന്ന് 589 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 28,092 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 4,00,773 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. 7,24,494 ആളുകൾ ഇതുവരെ രോ​ഗമുക്തി നേടി. രാജ്യതലസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 954 പേർക്ക്. പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ദിവസമാണ് ഇന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇന്ന് 8240 ആളുകളിൽ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,18,695 ആയി. 176 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 3.77 ശതമാനമാണ് നിലവിൽ സംസ്ഥാനത്തെ മരണ നിരക്ക്.

5460 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,75,029 ആയി. 54.92 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ നിലവിൽ 7,65,781 പേർ ഹോം ക്വാറന്റീനിലും 45,434 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും ഉണ്ടെന്ന് ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിൽ 9518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2500 കടന്നു. ഇന്ന് 70 മരണം. 2551 ആണ് റിപ്പോർട്ട് ചെയ്ത ആകെ മരണം. ഇന്ന് 4985 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,75,678 ആയി. ചെന്നൈയിൽ 1298 പേർക്ക് കൂടി പുതുതായി രോഗബാധ. 3861 പേർക്ക് കൂടി രോഗമുക്തി.

954 പുതിയ കേസുകൾകൂടി തിങ്കളാഴ്ച റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,747 ആയി. 35 പേർകൂടി മരിച്ചതോടെ ആകെ മരണം 3663 ആയി. 24 മണിക്കൂറിനിടെ 1784 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഡൽഹിയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,04,918 ആയി. സംസ്ഥാനത്ത് നിലവിലുള്ള ആക്ടീവ് കേസുകളുടെ ഏഴ് മടങ്ങാണിതെന്ന് ഡൽഹി സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിനിൽ അവകാശപ്പെടുന്നു. 15,166 ആണ് നിലവിൽ ഡൽഹിയിലുള്ള ആക്ടീവ് കേസുകൾ.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ആഴ്ചയും രണ്ടുദിവസം വീതം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം. വ്യാഴം, ശനി ദിവസങ്ങളിലാവും ഈ ആഴ്ചയിലെ ലോക്ക്ഡൗൺ. ആഴ്ചതോറുമുള്ള സമ്പൂർണ ലോക്ക്ഡൗൺ സംസ്ഥാനം മുഴുവൻ ബാധകമായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP