Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെത്തി; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 21,492 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,95,396 ആയി ഉയർന്നു; മുംബൈയും ചെന്നൈയും ഡൽഹിയും ഉൾപ്പെടെയുള്ള മഹാന​ഗരങ്ങളും മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു; ഇന്ന് രാജ്യത്ത് മരിച്ചത് 413കോവിഡ് രോ​ഗികൾ

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെത്തി; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 21,492 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,95,396 ആയി ഉയർന്നു; മുംബൈയും ചെന്നൈയും ഡൽഹിയും ഉൾപ്പെടെയുള്ള മഹാന​ഗരങ്ങളും മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു; ഇന്ന് രാജ്യത്ത് മരിച്ചത് 413കോവിഡ് രോ​ഗികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ കുതിപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെത്തി. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നത്. ഇന്ന് 21,492 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,95,396 ആയി ഉയർന്നു. റഷ്യയിൽ 6,81,251പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പട്ടികയിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുകളിലുള്ളത്. അമേരിക്കയിൽ 29,55,282 രോ​ഗികളും ബ്രസീലിൽ 15,78,376 രോ​ഗികളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ലോകത്താകെ 1,14,67,677പേർ ഇതുവരെ വൈറസ് ബാധിതരായി എന്നാണ് കണക്കുകൾ.

ഇന്ത്യയിൽ സ്ഥിതി​ഗതികൾ അതീവ രൂക്ഷമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിലും ഇന്ത്യ ഇന്ന് ഒന്നാമതെത്തി. 24 മണിക്കൂറിനിടെ മരിച്ചത് 413കോവിഡ് രോ​ഗികളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 19,692 ആയി ഉയർന്നു. നിലവിൽ ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത് 2,52,703പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 4,23,001 ആളുകൾ രോ​ഗമുക്തി നേടി.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 6555 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 151 പേർക്ക് ജീവൻ നഷ്ടമായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 2,06,619 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8822 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 86040 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ 24 മണിക്കൂറിനിടെ 1311 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 69 പേർക്ക് മരണം സംഭവിച്ചു. 84125 പേർക്കാണ് ഇതുവരെ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 4896 പേർക്ക് മരണം സംഭവിച്ചപ്പോൾ 55,883 പേർ രോഗമുക്തി നേടിയതായി മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ ഞായറാഴ്ച 4150 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 60 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,11,151 ആയി. 1510 പേരാണ് ഇതുവരെ രോഗംബാധിച്ച് മരിച്ചത്. 46,860 പേരാണ് ചികിത്സയിലുള്ളത്. 62,778 പേർ ഇതുവരെ രോഗമുക്തി നേടി. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്കടുക്കുന്നു. ഇന്ന് 2244 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 63 പേർ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 99,444 ആയി. 25,038 പേരാണ് ചികിത്സയിലുള്ളത്. 3067 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ എട്ടുദിവസമായി പ്രതിദിനം ആയിരത്തിലധികം പേർക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ്. കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഈ സമയത്ത് രോഗം ബാധിച്ച് 37 പേർ മരിച്ചതായും കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 23,474 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് 372 പേർക്ക് ജീവൻ നഷ്ടമായതായും കണക്കുകൾ വ്യക്തമാക്കുന്നു. 13251 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 9847 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ആന്ധ്രാപ്രദേശിൽ ഇന്ന് പ്രതിദിനം രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ. 24 മണിക്കൂറിനിടെ ആയിരത്തോളം കോവിഡ് രോഗികളെയാണ് കണ്ടെത്തിയത്. 998 പേരെയാണ് പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഈ സമയത്ത് 14 പേർക്ക് മരണം സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്ത് 18,697 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10,043 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 232 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP