Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് 6,618 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,04; മഹാരാഷ്ട്രയിൽ മാത്രം 50,000 ൽ അധികം കോവിഡ് രോ​ഗികൾ; ഇന്ന് 146 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 4,014; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54,53,185ആയി ഉയർന്നു; ഇതുവരെ മരണത്തിന് കീഴടങ്ങിയത് 3,45,077 പേർ; മരണവുമായി മല്ലടിച്ച് 53,393 പേരും

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് 6,618 പേർക്ക്; രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,04; മഹാരാഷ്ട്രയിൽ മാത്രം 50,000 ൽ അധികം കോവിഡ് രോ​ഗികൾ; ഇന്ന് 146 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 4,014; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54,53,185ആയി ഉയർന്നു; ഇതുവരെ മരണത്തിന് കീഴടങ്ങിയത് 3,45,077 പേർ; മരണവുമായി മല്ലടിച്ച് 53,393 പേരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,618 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,041ആയി. ഇന്ന് രാജ്യത്ത് മരിച്ചത് 146 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,014 ആയി. നിലവിൽ 76,598 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

അതിനിടെ, മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50,231 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 3041 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത്രയധികം കേസുകൾ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം 58 പേരുടെ ജീവൻ നഷ്ടമായി. ഇതിൽ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേർ മരിച്ചു. ഔറഗാബാദിൽ നാല് പേരും മരിച്ചു.

കോവിഡ് കൂടുതൽ നാശം വിതച്ച മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോർട്ട് ചെയ്തതും മുംബൈയിലാണ്. നിലവിൽ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 14,600 പേർക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേർ രോഗമുക്തി നേടി.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 765 പേർക്കാണ്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 16,277 ആയി. 7839 പേരാണ് നിലവിൽ വൈറസ് ബാധിതർ. എട്ട് പേരാണ് തമിഴ്‌നാട്ടിൽ ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 111 ആയെന്നും ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 833 പേർ ഇന്ന് തമിഴ്‌നാട്ടിൽ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം 8324 ആണ്. 5643 പേർ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 587 പേരും ചെന്നൈയിൽ ഉള്ളവരാണ്. സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ ദുബായിൽ നിന്ന് എത്തിയ ആളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 44 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ 39 പേർക്കും, പശ്ചിമ ബംഗാളിൽ നിന്ന് എത്തിയ രണ്ട് പേർക്കും കേരളം, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഓരോരുത്തർക്കും വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ലോകത്ത് കോവിഡ് മരണങ്ങൾ 3,45,077 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,469 കോവിഡ് ബാധിതരാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് മാത്രം 55,235 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധികരുടെ എണ്ണം 54,53,185ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 54,53,185 പേരിൽ 53,393 പേരുടെ നില അതീവ ​ഗുരുതരമാണ്. അമേരിക്കയിൽ 148 പേരും, ബ്രസീലിൽ 275 പേരും, റഷ്യയിൽ 153 പേരും ബ്രിട്ടനിൽ 118 പേരും ഇന്ന് മരണത്തിന് കീഴടങ്ങി. അമേരിക്ക- 16,73,549, ബ്രസീൽ- 3,52,523, റഷ്യ- 3,44,481, സ്പെയിൻ-2,82,370 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോ​ഗബാധിതരുടെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP