Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ ഉരുക്കുമുഷ്ടി നയം പുറത്തെടുക്കാൻ സർക്കാർ; റൂട്ട് മാപ്പ് മുതൽ കണ്ടെയ്‌മെന്റ് സോൺ നിർണയം വരെയുള്ള എല്ലാ ചുമതലകളും ഇന് പൊലീസിന്റെ നിയന്ത്രണത്തിൽ; ക്വാറന്റൈൻ ലംഘിച്ചാൽ ഇനി പൊലീസ് നേരിട്ട് ഇടപെടും; പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; കണ്ടെയ്ന്മെന്റ് സോണുകളിൽ വീടുകളിൽ ഇനി പൊലീസോ, പൊലീസ് വോളണ്ടിയറോ അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും

കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ ഉരുക്കുമുഷ്ടി നയം പുറത്തെടുക്കാൻ സർക്കാർ; റൂട്ട് മാപ്പ് മുതൽ കണ്ടെയ്‌മെന്റ് സോൺ നിർണയം വരെയുള്ള എല്ലാ ചുമതലകളും ഇന് പൊലീസിന്റെ നിയന്ത്രണത്തിൽ; ക്വാറന്റൈൻ ലംഘിച്ചാൽ ഇനി പൊലീസ് നേരിട്ട് ഇടപെടും; പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്; കണ്ടെയ്ന്മെന്റ് സോണുകളിൽ വീടുകളിൽ ഇനി പൊലീസോ, പൊലീസ് വോളണ്ടിയറോ അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് കൂടുതൽ ചുമതലകൾ നൽകി സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് രോ?ഗികളുടെ സമ്പർക്ക പട്ടിക മുതൽ ക്വാറന്റൈൻ ലംഘനത്തിനെതിരായ നടപടി വരെ ഇനി പൊലീസിന്റെ ചുമലിലാണ്. കണ്ടെയ്‌മെന്റ് സോൺ മാർക്ക് ചെയ്യുക, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക, ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ പൊലീസിനെ ഏൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസർ ആയി എറണാകുളം ജില്ലാ സിറ്റി കമ്മീഷണർ വിജയ് സാഖറെയെ നിയോഗിച്ചു. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രോഗവ്യാപനം വർധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാൾ നല്ലത് അൽപ്പം പ്രയാസങ്ങൾ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവികൾ കണ്ടെയ്‌മെന്റ് സോൺ മാർക്ക് ചെയ്യാൻ മുൻകൈയെടുക്കണം. ക്വാറന്റൈൻ നിരീക്ഷണത്തിലും പൊലീസിന് പൂർണ ചുമതല നൽകി. ക്വാറന്റൈൻ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കും. സമ്പർക്ക വിലക്ക് ലംഘിക്കുന്നത് കണ്ടാൽ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റും ജനങ്ങൾ അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. കോൺടാക്ട് ട്രെയിസിങും പൊലീസിനെ ഏൽപ്പിച്ചു. പ്രൈമറി, സെക്കന്ററി കോൺടാക്ട് കണ്ടെത്താൻ എസ്ഐയുടെ നേതൃത്വത്തിൽ സംഘം രൂപീകരിക്കും.

പോസിറ്റീവ് സമ്പർക്കപട്ടിക നിലവിൽ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് തയ്യാറാക്കുന്നത്. വ്യാപനം പരിഗണിച്ച് പൊലീസിന് ചുമതല നൽകും. 24 മണിക്കൂറിനകം കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ടെയ്‌ന്മെന്റ് സോണിലും പുറത്തും അകലം പാലിക്കൽ പ്രോട്ടോക്കോൾ കർശനമാക്കും. 24 മണിക്കൂറും ജാഗ്രത പുലർത്തും. ആശുപത്രികൾ, മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം.

നിലവിൽ കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കുന്നത് വാർഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിക്ക് മാറ്റം വരുത്തി. രോഗം വന്നവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്‌ന്മെന്റ് മേഖലയാക്കും. വാർഡ് എന്നതിന് പകരം, ആ പ്രദേശമായിരിക്കും സോൺ. കോണ്ടാക്ട് ട്രെയിസിങ് നടത്തി കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിൽ സോൺ പ്രഖ്യാപിക്കും.ഇവിടെ അകത്തേക്കും പുറത്തേക്കും പോകാൻ സാധിക്കില്ല. പ്രദേശത്തെ പ്രധാന കട കേന്ദ്രീകരിച്ച് അവശ്യ സാധനങ്ങൾ വിതരണം ചെയ്യും. പൊലീസും വോളന്റിയർമാരും സാധനങ്ങൾ വീടുകളിൽ എത്തിക്കും.- അദ്ദേഹം പറഞ്ഞു.

അലംഭാവം കാണിച്ചതാരെന്നും വിശദീകരിച്ച് മുഖ്യൻ

കോവിഡ് പ്രതിരോധത്തിൽ അലംഭാവം ഉണ്ടായി എന്ന മുൻപ്രസ്താവനയിലും മുഖ്യമന്ത്രി ഇന്ന് വ്യക്തത വരുത്തി. നമ്മുടെ നാട് നല്ല കരുതലോടെയും ജാഗ്രതയോടെയുമാണ് ആദ്യഘട്ടത്തിൽ കൊവിഡിനെ നേരിട്ടത്. എന്നാൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇതിൽ കുറവുവന്നു. അതിന് പ്രധാന കാരണം ഇത്തരം ഒരു ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം നാട്ടിൽ പ്രചരിക്കാൻ ഇടയാക്കി. ഇതിന് കാരണം ഒരു കൂട്ടർ അല്ലെങ്കിൽ ചിലരെങ്കിലും ഈ പറയുന്ന മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചുള്ള കൂട്ടായ്മകൾ ഉയർത്തികൊണ്ടു വരാൻ തുടങ്ങി.

ഇത് നാട്ടിൽ തെറ്റായ സന്ദേശം ഉണ്ടാക്കി. നാട്ടിൽ ചിലരെങ്കിലും ഇത്തരം നിയന്ത്രണങ്ങൾ ഒന്നും പാലിക്കേണ്ടതില്ലെന്ന് കരുതി. ശാരീരിക അകലം പോലുള്ള പ്രതിരോധ ക്രമീകരണങ്ങൾ ഈ പറയുന്ന രീതിയിൽ പാലിക്കേണ്ടതില്ലെന്ന് ഇവർ കണ്ടു. അവരുടെ കൺമുന്നിൽ ആളുകൾ കൂടുന്നതും, ഉരസുന്നതും, ഒന്നിച്ച് നീങ്ങുന്നതും കാണുന്നു. എന്താണോ നാം നാട്ടിൽ ഉയർത്തിയ സന്ദേശം അതിനെതിരെ ഒരു സംഭവം ഉണ്ടായപ്പോൾ അത് തെറ്റായ സന്ദേശം പരക്കുന്നതിന് ഇടയാക്കി. ഇത് ഒരു പ്രധാന ഘടകമായി. നാം ഇന്ന് എവിടെ എത്തി. നേരത്തെയുള്ള നാട്ടിലെ അവസ്ഥ വച്ച് ഇപ്പോൾ നാം എവിടെ എത്തി. ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കിയവർ ബോധപൂർവ്വം അത് തിരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികൃതരുടെ ഭാഗത്ത് നിന്നുള്ളതല്ല ഈ ജാഗ്രത കുറവ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇത്തരം പിഴവുകൾ സംഭവിച്ചിട്ടില്ല. അവർക്ക് സ്വഭാവിക ക്ഷീണം സംഭവിച്ചിട്ടുണ്ടാകും. പക്ഷെ അവരുടെ അടുത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന് ഇടയാക്കിയ സംഭവങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. ഇപ്പോൾ എവിടെ എത്തി. ഇതാണ് ദിവസവും ഒഴിവാക്കണം എന്ന് പറഞ്ഞത്. എന്നാൽ ഇത് നാട്ടിന് മുന്നിൽ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞത്. ഇത് പിആർ ഏജൻസിയുടെ പരിപാടിയാണ് എന്നുവരെ പ്രചരിപ്പിച്ചു. ഇതൊന്നും ആരും മറന്ന് പോയിട്ടില്ല. ഇതൊന്നും വീണ്ടും കുത്തിപ്പൊക്കുന്നില്ല. ഇത് പിടിച്ചുകെട്ടണം. പ്രതിരോധത്തിനായി പഴയ ജാഗ്രത വീണ്ടും പുലർത്തണം- മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP