Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 732 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗമുക്തരായത് 15,71,712പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 6,40,662 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 732 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോ​ഗമുക്തരായത് 15,71,712പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 6,40,662 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 22,57,572 ആയി. 24 മണിക്കൂറിനിടെ 732 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 45,198 ൽ എത്തി. നിലവിൽ 6,40,662 വൈറസ് ബാധിതരാണ് ചികിത്സയിലുള്ളത്. 15,71,712പേർ രോ​ഗമുക്തി നേടി. ചികിത്സയിലുള്ളവരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും.

മഹാരാഷ്ട്രയിൽ ഇന്ന് 9,181 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 6,711 പേർ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 5,24,513 ആയി. ഇന്ന് രോഗം ബാധിച്ച് 293 പേർ മരിച്ചു. ഇതുവരെ 18,050 പേരാണ് മരിച്ചത്. 1,47,735 സജീവ കേസുകളാണ് ഉള്ളതെന്നും 3,58,421 പേർ രോഗമുക്തിനേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Stories you may Like

തമിഴ്‌നാട്ടിൽ ഇന്ന് 5,914 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,02,815 ആയി. 2,44,675 പേർക്ക് രോഗ മുക്തി. ആക്ടീവ് കേസുകൾ 53,099. സംസ്ഥാനത്തെ മൊത്തം മരണം 5,041 ആയി. കർണാടകയിൽ ഇന്ന് 4,267 പേർക്ക് കോവിഡ് ബാധിച്ചു. 114 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,82,354 ആണ്. 99,126 പേർക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെയായി 3312 പേരാണ് മരിച്ചത്.

24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത് 7,665 പേർക്കാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 80 പേരാണ് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,35,525 ആയി. 87,773 ആക്ടീവ് കേസുകളാണ് ആന്ധ്രയിലുള്ളത്. 1,45,636 പേർക്കാണ് രോഗ മുക്തി. ഇന്ന് 80 പേർ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 2116 ആയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP