Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 24,901പേർ; 24 മണിക്കൂറിനിടെ രാജ്യത്ത് 586 കോവിഡ് മരണങ്ങൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 28,371 പേർക്ക്; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,29,671 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 24,901പേർ; 24 മണിക്കൂറിനിടെ രാജ്യത്ത് 586 കോവിഡ് മരണങ്ങൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 28,371 പേർക്ക്; നിലവിൽ ചികിത്സയിൽ കഴിയുന്ന 3,29,671 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണം 24,901 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 586 മരണങ്ങളാണ്. ഇന്ന് പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 28,371 പേർക്കാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,65,858 ആയി ഉയർന്നു. ഇതിൽ 6,11,286 ആളുകൾ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്ന 3,29,671 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ഇന്ന് 7,975 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, 3,606 പേർ ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,52,613 ആയി. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു.

സംസ്ഥാനത്ത് നിലവിൽ 7,08,373 പേർ ഹോം ക്വാറന്റീനിലും 43,315 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്. മുംബൈയിൽ തന്നെയാണ് ഇന്നും ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ ഇന്ന് 1390 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 62 പേർ മരിക്കുകയും ചെയ്തു. 96253 പേർക്കാണ് മുംബൈയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67830 പേർ രോഗമുക്തിനേടി ആശുപത്രിവിട്ടു. 22959 ആണ് മുംബൈയിലെ ആക്ടീവ് കേസുകൾ.

തമിഴ്‌നാട്ടിൽ ഇന്ന് 4496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ഉം ആകെ മരണം 2167-ഉം ആയി. 1,02,310 പേർ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 47340 ആണ് നിലവിൽ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ. തമിഴ്‌നാട്ടിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കേരളത്തിൽനിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് എത്തിയ 12 പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ നാലു പേർക്കും റോഡുമാർഗം എത്തിയ 50 പേർക്കും ഇന്ന് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ഡൽഹിയിൽ 1647 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,16,993 ആയി. 3,487 പേരാണ് ആകെ മരിച്ചത്. യു.പിയിൽ ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,685 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 41,471 ആയി. 1012 പേർ മരിക്കുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹമാധ്യമ ടീമിലെ രണ്ട് പേരും ഉൾപ്പെടും.

കർണാടകയിൽ ഇന്ന് 3176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47253 ആയി. 87 പേർ ഇന്ന് മരിച്ചതോടെ ആകെ മരണം 928 ആയി. കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1975 പേർ ബെംഗളൂരുവിൽ ഉള്ളവരാണ്. പശ്ചിമബംഗാളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 പിന്നിട്ടു. ഇന്ന് 20 പേരാണ് മരിച്ചത്. 1,589 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 34,427 ആയി.

ആന്ധ്രാപ്രദേശിൽ കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു. 24 മണിക്കൂറിനിടെ 2432 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 44 പേർക്ക് ജീവൻ നഷ്ടമായതായും ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡിനെ തുടർന്ന് ആന്ധ്രയിൽ സ്ഥിതിഗതികൾ മോശമാണ്. ഓരോ ദിവസം കഴിയുന്തോറും കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ 35,451 പേർക്കാണ് ആന്ധ്രയിൽ കോവിഡ് കണ്ടെത്തിയത്. ഇതിൽ 18378 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

പുതുച്ചേരിയിൽ പുതുതായി 67 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ കേന്ദ്ര ഭരണപ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1596 ആയി ഉയർന്നു. 686 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 21 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായതായും പുതുച്ചേരി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

അതിനിടെ, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,35,60,323 ആയി. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി രോ​ഗം സ്ഥിരീകരിച്ചത് 1,11,772 പേർക്കാണ്. 3,172 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,83,521 ആയി. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 35,69,568 പേർക്കാണ് ഇവിടെ രോ​ഗം സ്ഥിരീകരിച്ചത്. 1,39,504 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 19,39,167 കോവിഡ് കേസുകളും 74,445 മരണങ്ങളുമായി ബ്രസീലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്തും റഷ്യയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP