Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 9,858 പുതിയ കോവിഡ് കേസുകൾ; ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച 3,77,122 കേസുകളിൽ രോ​ഗമുക്തി നേടിയത് 2,00,358 വൈറസ് ബാധിതർ; മരണത്തിന് കീഴടങ്ങിയത് 12,501 പേരും; നിലവിൽ ചികിത്സയിലുള്ള 1,64,263 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; കോവിഡ് ഇന്ത്യയിൽ ഭീതി വിതയ്ക്കുന്നത് ഇങ്ങനെ

24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 9,858 പുതിയ കോവിഡ് കേസുകൾ; ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച 3,77,122 കേസുകളിൽ രോ​ഗമുക്തി നേടിയത് 2,00,358 വൈറസ് ബാധിതർ; മരണത്തിന് കീഴടങ്ങിയത് 12,501 പേരും; നിലവിൽ ചികിത്സയിലുള്ള 1,64,263 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; കോവിഡ് ഇന്ത്യയിൽ ഭീതി വിതയ്ക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം 3,77,122 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 9,858 പുതിയ കോവിഡ് കേസുകളാണ്. ഇന്ന് 239 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 12,501 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 1,64,263 രോ​ഗികളാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ രോ​ഗമുക്തി നേടിയത് 2,00,358 ആളുകളാണ്. ലോകത്ത് ഏറ്റവും അധികം കോവിഡ് രോ​ഗികളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ ഇപ്പോഴും. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

മഹാരാഷ്ട്രയിൽ ഇന്ന് 3,752 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി. ഇതുവരെ 5,751 പേർക്കാണ് കോവിഡ്-19 മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 100 പേരാണ് മരിച്ചത്. ഇതുവരെ 60,838 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1,672 പേരാണ് രോഗമുക്തി നേടിയതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയിലെ ധാരാവിയിൽ ഇന്ന് പുതുതായി 28 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് ധാരാവിയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. മഹാരാഷ്ട്രയുടെ സമീപ സംസ്ഥാനമായ ഗുജറാത്തിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി.ഇതിൽ 17,829 പേർ രോഗമുക്തി നേടി. 1,592 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.

തമിഴ്‌നാട്ടിൽ തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2141 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 49 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 52334 ആയി. 625 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് നിലവിൽ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേർ ഇതുവരെ രോഗമുക്തി നേടി.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. വ്യാഴാഴ്ച വരെ 37,070 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിൽ നാളെ മുതൽ സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും.

ലോകത്ത് ഇതുവരെ കതോവിഡ് സ്ഥിരീകരിച്ചത് 85,12,149 പേർക്കാണ്. ഇതിൽ 44,54,381പേർക്ക് രോ​ഗം ഭേദമായപ്പോൾ മരിച്ചത് 4,53,423 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 83,549 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിക്കുകയും 2,971 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP