Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

24 മണിക്കൂറിനിടെ രാജ്യത്ത് 223 കോവിഡ് മരണങ്ങൾ; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 2,73,860 പേർക്ക്; ചികിത്സയിലുള്ള 1,32,400 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത് 1,33,764 ആളുകൾ

24 മണിക്കൂറിനിടെ രാജ്യത്ത് 223 കോവിഡ് മരണങ്ങൾ; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 2,73,860 പേർക്ക്; ചികിത്സയിലുള്ള 1,32,400 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം; ഇന്ത്യയിൽ ഇതുവരെ രോ​ഗമുക്തി നേടിയത് 1,33,764 ആളുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 223 കോവിഡ് മരണങ്ങൾ. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 7,696 ആയി. ഇന്ന് മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 7,932 പേർക്കാണ്. ഇതുവരെ 2,73,860 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 1,33,764 പേർ രോ​ഗമുക്തരായി. നിലവിൽ ചികിത്സയിലുള്ള 1,32,400 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 2259പേർക്ക്. 120പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 90,787കേസുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 42,638പേർ രോഗമുക്തി നേടി. നിലവിൽ 44,849പേരാണ് ചികിത്സയിലുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 470പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 33 മരണമാണ്  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21,044പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,373പേർ രോഗമുക്തി നേടി. ആകെ മരണം 1313. തമിഴ്‌നാട്ടിൽ ഇന്ന് 1685 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 34914 ആയി. സംസ്ഥാനത്ത് 16279 സജീവ കേസുകളാണ് ഉള്ളത്. 18325 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 307 ആയി.

വിദേശത്തുനിന്നെത്തിയ 5 പേരും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. രോഗികളിൽ 21,666 പേർ പുരുഷന്മാരും 13231 പേർ സ്ത്രീകളുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1091 പേർ പുരഷന്മാരാണ്. 594 പേർ സ്ത്രീകളാണ്. ഇന്ന് 798 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജസ്ഥാനിലെ കോവിഡ് ബാധിതരുടെ എണ്ണം 11,020 ആയി ഉയർന്നു. ഇതിൽ 2,321 കേസുകളും ജയ്പുരിലാണ്. 251 പേർ മരിച്ചതിൽ 117 കേസുകളും ജയ്പൂരിൽത്തന്നെയാണ്.

ലോകത്ത് ഇതുവരെ 4,10,837 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം 2,597മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 72,58,696 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇന്ന് 68,249 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP