Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 1,11,602 ആയി ഉയർന്നു; മാരക വൈറസിന് മുന്നിൽ പകച്ച് മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; ഇന്ന് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 5,127 പേർക്ക്; 124 പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 3,426 ആയി; ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കോവിഡ്​ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളും

രാജ്യത്തെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 1,11,602 ആയി ഉയർന്നു; മാരക വൈറസിന് മുന്നിൽ പകച്ച് മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും; ഇന്ന് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 5,127 പേർക്ക്; 124 പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 3,426 ആയി; ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കോവിഡ്​ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,127 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോ​ഗബാധിതരുടെ എണ്ണം 1,11,602 ആയി. ഇന്ന് 124 പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 3,426 ആയി. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ കോവിഡ് ബാധ ദിനം പ്രതി കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. നിലവിൽ 62,960 പേരാണ് ചികിത്സയിലുള്ളത്. 45,216 പേർക്ക് ഇതുവരെ രോ​ഗം ഭേദമായി.

മഹാരാഷ്​ട്രയിൽ പുതുതായി 2250 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു​. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ്​ സംസ്ഥാനത്ത് മരിച്ചത്. രോഗികളിൽ 1372 പേരും മരിച്ചവരിൽ 41 പേരും മുംബൈയിൽ നിന്നുള്ളവരാണ്​​. ധാരാവി ചേരിയിൽ പുതുതായി 25 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഇവിടെ മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതോടെ, മഹാരാഷ്​ട്രയിൽ രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയർന്നു. 24,118 പേർക്കാണ്​ മുംബൈയിൽ രോഗമുള്ളത്​. 841പേർ മരണപ്പെട്ടു.

ധാരാവിയിൽ കോവിഡ്​ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ്​ ​പ്രകടമാകുന്നത്​. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല്​ ദിവസമായി കോവിഡ്​ മരണമില്ല. 1378 പേർക്കാണ്​ ഇതുവരെ ധാരാവിയിൽ രോഗം പിടിപ്പെട്ടത്​. 54 പേർ മരണപ്പെട്ടു. മുഴുവൻ പേരെയും പരിശോധിച്ച്​ ആവശ്യമായവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ മാറ്റാനുള്ള നടപടി ഉൗർജിതമാക്കി. ചൊവ്വാഴ്​ച വരെ 3.6 ലക്ഷം പേരെ പരിശോധിച്ചതായി നഗരസഭ പറഞ്ഞു. രോഗമില്ലാത്ത അന്തർ സംസ്​ഥാന തൊഴിലാളികളെ നാടുകളിലേക്ക്​ മടങ്ങാൻ അനുവദിച്ചും ചേരിയിൽ ആളുകളെ കുറക്കുകയാണ്​.

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 11,088 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 534 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത്രയധികം പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ 500 പേർക്ക് കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് ബാധിച്ച് 176 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ബുധനാഴ്ച മാത്രം പത്ത് മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 5720 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 5192 പേർക്ക് രോഗംഭേദമായി. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 1.59 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. മരണപ്പെട്ടവരിൽ 53 ശതമാനത്തോളം രോഗികളും ആറുപത് വയസിന് മുകളിലുള്ളവരാണ്. അതേസമയം രോഗബാധിതരിൽ 70 ശതമാനത്തിലേറെയും അമ്പത് വയസിന് താഴെയുള്ളവരാണ്.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിരുടെ എണ്ണം പതിമൂന്നായിരം കവിഞ്ഞു. ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 743 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 13, 191 ആയി. ഇന്ന് മൂന്ന് പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 87 ആയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 83 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. ഇന്ന് മാത്രം 11, 894 ആളുകളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ പരിശോധനയ്ക്ക് ആയച്ച സാമ്പിളുകളുടെ ആകെ എണ്ണം 360, 068 ആയി.

ഇന്ന് രോഗം സ്ഥിരികരിച്ചവരിൽ 442 പേർ പുരുഷന്മാരും 301 പേർ സ്ത്രീകളുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗികളിൽ 8,496 പുരുഷന്മാരും 4,692 സ്ത്രീകളും മൂന്ന് ട്രാൻസ്ജൻഡർമാരുമാണ്. ഇന്ന് വിവിധ ആശുപത്രികളിൽ നിന്ന് രോഗമുക്തരായത് 987 പേരാണ്. ഇതുവരെ രോഗമുക്തി നേടിയത് 5,882 പേരാണ്. വിവിധ ആശുപത്രികളിലായി ഐസൊലേഷൻ വാർഡുകളിലായി കഴിയുന്നത് 5,059 പേരാണ്. ഗുജറാത്തിൽ 12,141, രാജസ്ഥാൻ– 5845 എന്നിങ്ങനെയാണ് കോവിഡ് ബാധിതർ. ഗുജറാത്തിൽ–719, മധ്യപ്രദേശ്–258, ബംഗാൾ–250, രാജസ്ഥാൻ–143 എന്നിങ്ങനെയാണ് മരണസംഖ്യ.

കേരളത്തിലും രോ​ഗികളുടെ എണ്ണത്തിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 24 പേർക്കാണ്. പാലക്കാട്-7, മലപ്പുറം-4, കണ്ണൂർ-3, പത്തനംതിട്ട,തിരുവനന്തപുരം,തൃശ്ശൂർ എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവും കാസർകോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ രണ്ടുപേർക്കും കണ്ണൂർ,വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് പോസിറ്റീവായതിൽ 12 പേർ വിദേശത്തുനിന്ന് വന്നതാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്; മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരിൽ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP