Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് 24 മണിക്കൂറിനിടെ 62 കോവിഡ് മരണങ്ങൾ; ഇത് ഇതുവരെ രേഖപ്പെടുത്തിയിതിൽ ഏറ്റവും ഉയർന്ന നിരക്ക്; മൊത്തം രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് നീങ്ങുന്നു; ആകെ മരണം 939; മുംബൈ ധാരാവിൽ 42 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലു മരണം കൂടി; തമിഴ്‌നാട്ടിൽ 121പേർക്ക്കൂടി വൈറസ്; ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവടങ്ങളിലും അതീവ ജാഗ്രത; ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ ആശങ്കകൾ അവസാനിക്കുന്നില്ല

രാജ്യത്ത് 24 മണിക്കൂറിനിടെ 62 കോവിഡ് മരണങ്ങൾ; ഇത് ഇതുവരെ രേഖപ്പെടുത്തിയിതിൽ ഏറ്റവും ഉയർന്ന നിരക്ക്; മൊത്തം രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് നീങ്ങുന്നു; ആകെ മരണം 939; മുംബൈ ധാരാവിൽ 42 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാലു മരണം കൂടി; തമിഴ്‌നാട്ടിൽ 121പേർക്ക്കൂടി വൈറസ്; ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ എന്നിവടങ്ങളിലും അതീവ ജാഗ്രത; ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ ആശങ്കകൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്ക് ഡൗൺ അവസാനിക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നു. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണ്‌
കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പടുത്തിയത്. അന്താരാഷ്ട്രതലത്തിൽ അപ്‌ഡേഷൻ
നടത്തുന്ന വേൾഡോമീറ്ററിന്റെ കണക്ക് അനുസരിച്ച് രാജ്യത്ത് കോവിഡ് മരണം 939
ആയി ഉയർന്നിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് നീങ്ങുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ തെരുവുകളിലൊന്നായ മുംബൈ ധാരാവിയിൽ കൊറോണബാധിതരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം. 24 മണിക്കൂറിനിടെ 42 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ധാരാവിയിൽ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. നാല് മരണവും 24 മണിക്കൂറിനിടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്തു.ധാരാവി ചേരിയിൽ ഇതുവരെ രോഗബാധിതരുടെ എണ്ണം 330 ആയി. മരണം 18 ആയി ഉയരുകയും ചെയ്തു. എട്ട് ലക്ഷത്തോളം പേരാണ് ധാരാവിയിൽ താമസിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്കും രോഗബാധിതരുമുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 8590 ആയിട്ടുണ്ട്. മരണം 369 ഉം ആയി. 1282 പേർക്കാണ് രോഗം ഭേദമായത്. തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച പുതിയതായി 121 പേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 2058 ആയി. 902 പേരാണ് ചികിത്സയിലുള്ളത്. 1128 പേർ രോഗമുക്തി നേടി. 25 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് ചെന്നൈയിലാണ്(673) ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

അതിനിടെ കരുതലോടെ മാത്രമേ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂയെന്ന് സർക്കാർ നിയോഗിച്ച ഗവേഷണ സമിതി കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ലോക്ക് ഡൗണിലെ ഇളവുകളെകുറിച്ച് ആലോചിക്കുമ്പോൾ കേന്ദ്രത്തിന് മുന്നിലെത്തുന്ന കണക്കുകൾ ആശാസ്യമല്ല. 24 മണിക്കറിനിടെ 62 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊവിഡ് മരണത്തിലെ 80 % മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ആകെ മരണത്തിന്റെ 39 ശതമാനം മഹാരാഷ്ട്രയിലാണ്.കണക്കുകൾ ഉയരുമ്പോഴും കൊവിഡ് ബാധിതരുടെ നിരക്ക് 10.9 ദിവസം കൂടുമ്പോഴേ ഇരട്ടിക്കുന്നുള്ളൂവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ 300 ജില്ലകളിൽ കൊവിഡ് ബാധിതരില്ലെന്നും നേരത്തെ രോഗം റിപ്പോർട്ട് ചെയ്ത 17 ജില്ലകളിൽ 28 ദിവസമായിപുതിയ കേസുകളില്ലെന്നും ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു. 100ൽ 23.33 പേർക്ക് രോഗം ഭേദമാകുന്നതായും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും വരും നാളുകളിൽ കുത്തനെ ഉയരുമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഗവേഷണ സ്ഥാപനങ്ങൾ കേന്ദ്രത്തിന് സംയുക്ത റിപ്പോർട്ട് നൽകി. ഓഗസ്റ്റ് വരെയെങ്കിലും രോഗ ഭീഷണി നിലനിൽക്കാമെന്നും, മെയ് അവസാനത്തോടെ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗ്ലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ,ഐ ഐ ടി ബോംബെ, ജവഹർലാൽ നെഹ്‌റു സെന്റർ 'ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് എന്നീ ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇവയാണ്.

ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് മരണ സംഖ്യ ആയിരം പിന്നിടാം. മെയ് അഞ്ചോടെ മൂവായിരം കടക്കും. മെയ് 12 ഓടെ പതിനായിരം പിന്നിട്ടേക്കാം. അങ്ങനെയെങ്കിൽ മെയ് അവസാനത്തോടെ അൻപതിനായിരത്തിന് അടുത്തെത്തും. ലോക് ഡൗൺ പിൻവലിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രോഗ ബാധിതരുടെ എണ്ണം 65000 ൽ എത്തിയേക്കാം. മെയ് മുപ്പത്തിഒന്നോടെ ഒന്നര ലക്ഷം കടക്കും. ജൂൺ പകുതിയോടെ മൂന്ന് ലക്ഷവും, ജൂൺ അവസാനത്തോടെ പതിനൊന്ന് ലക്ഷവും കടന്നേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP