Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ തേരോട്ടം തുടരുമ്പോൾ ലോകം വിറയ്ക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ അമേരിക്കയിൽ റെക്കോഡ് മരണനിരക്ക്; മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് കണക്കുകൾ; ആശങ്ക ഒഴിയാതെ സ്‌പെയിനും ഇറ്റലിയും ഫ്രാൻസും ബ്രിട്ടനും; മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ജർമനി; യുഎസ് ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ഡബ്ല്യുഎച്ച്ഒ

കോവിഡിന്റെ തേരോട്ടം തുടരുമ്പോൾ ലോകം വിറയ്ക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ അമേരിക്കയിൽ റെക്കോഡ് മരണനിരക്ക്; മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് കണക്കുകൾ; ആശങ്ക ഒഴിയാതെ സ്‌പെയിനും ഇറ്റലിയും ഫ്രാൻസും ബ്രിട്ടനും; മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ജർമനി; യുഎസ് ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ഡബ്ല്യുഎച്ച്ഒ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,034 414 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധ റിപ്പോർട്ട് ചെയ്തത്. 129,929 പേർ രോഗം ബാധിച്ച് മരിച്ചു. 494,774പേർ രോഗമുക്തി നേടി.

അമേരിക്കയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത്. 6,18,832 ആളുകൾക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്. 26,333 ആളുകൾ രാജ്യത്തു മരിച്ചുകഴിഞ്ഞു. കോവിഡ് മരണനിരക്കിൽ അമേരിക്ക റെക്കോഡ് ഇട്ടു. 2,228 ആളുകൾ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ 2,069 ആയിരുന്നു ഇതിനു മുമ്പുള്ള കൂടിയ മരണനിരക്ക്. അമേരിക്കയിൽ 3,778 പേരുടെ മരണംകൂടി കോവിഡ് സാധ്യതയിൽ ഉൾപ്പെട്ടേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

ലോകത്തെ മൂന്നാമത് ജനസംഖ്യയുള്ള രാജ്യമായ അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ആറു ലക്ഷം പിന്നിട്ടിരുന്നു. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പറയുന്നു.സ്‌പെയിനിൽ 1.7 ലക്ഷം( 1,777633) ആളുകൾക്കും ഇറ്റലിയിൽ 1.6 (165155) ലക്ഷം ആളുകൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ 21645 ആളുകളും സ്‌പെയിനിൽ 18,579 പേരും രോഗബാധയിൽ മരിച്ചുകഴിഞ്ഞു.

ഫ്രാൻസ്, ജർമനി എന്നിവയാണ് ഒരു ലക്ഷത്തിനുമേൽ രോഗികളുള്ള മറ്റു രണ്ടു രാജ്യങ്ങൾ. ഫ്രാൻസിൽ 1.43( 143,303) ലക്ഷം രോഗികളും ജർമനിയിൽ 1.32 ലക്ഷം കോവിഡ് ബാധിതരുമുണ്ട്. ഫ്രാൻസിൽ 15,000 പേർ ഇതുവരെ മരിച്ചുകഴിഞ്ഞു. എന്നാൽ ജർമനിയിൽ 3592 പേരിൽ മരണം ഒതുക്കാൻ ഭരണകൂടത്തിനു കഴിഞ്ഞു.ബ്രിട്ടനിൽ 98,476 രോഗികളാണ് നിലവിലുള്ളത്. ഇവരും ഉടൻതന്നെ ഒരു ലക്ഷം പട്ടികയിലേക്ക് കുതിച്ചുകയറും. പതിമൂവായിരത്തിന് അടുത്ത്(12,868) ആളുകൾ ബ്രിട്ടനിൽ രോഗബാധയിൽ മരിച്ചുകഴിഞ്ഞു. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അതേസമയം, നെതർലൻഡ്‌സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് ആശങ്കയുണർത്തുന്നതാണ്.

ഒമാനിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 86 പേരും മസ്‌കറ്റ് ഗവർ്ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ൽ എത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

യുഎസ് ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘനയ്ക്ക് ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹനോം ഗെബ്രയേസൂസിന്റെ പ്രതികരണം ഇങ്ങനെ: സമയം ഒട്ടും പാഴാക്കാനില്ല. ഡബ്ല്യുഎച്ച്ഒയുടെ ഏക ലക്ഷ്്യം കോവിഡിന്റെ വ്യാപനത്തെ തടയുക എന്നതും എല്ലാ മനുഷ്യരുടെയും ജീവൻ രക്ഷിക്കുക എന്നതുമാണ്. കഴിഞ്ഞ മാസങ്ങളിൽ നമ്മൾ പഠിച്ച കാര്യം എത്രയും വേഗം കോവിഡ് കേസുകൾ കണ്ടുപിടിക്കുന്നോ അത്രയും വേഗം മാറ്റിപ്പാർപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്യാം.

നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. അന്ന് തന്നെ സാമ്പത്തിക സഹായം നിറുത്തുന്നത് സംബന്ധിച്ച സൂചനകളും നൽകിയിരുന്നു. കൊവിഡിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവച്ചെന്നും ചൈനയ്ക്കനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രംപ് ആരോപിക്കുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവന്ന അമേരിക്കൻ സാമ്പത്തിക സഹായം ട്രംപ് നിറുത്തലാക്കിയിരിക്കുകയാണ്.ചൈനയ്ക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാണിക്കാൻ ലോകരോഗ്യ സംഘടന തയാറായില്ലെന്നും ഗെബ്രിയെസൂസിന് ചൈനയുമായി അടുത്ത ബന്ധമാണുള്ളതെന്നും കൊവിഡിന്റെ കാര്യത്തിൽ ചൈനയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുന്നതിൽ ദുരൂഹയുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കോവിഡിനെ തടയാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾ വിശകലനം ചെയ്ത ശേഷമായിരിക്കും ഫണ്ട് നൽകാനുള്ള തീരുമാനം പുനഃ പരിശോധിക്കുക എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP