Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കോവിഡ് കവർന്നെടുത്ത ജീവനുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു; വിവിധ രാജ്യങ്ങളിലായി ഇതുവരെ മരിച്ചത് 10,00,367 വൈറസ് ബാധിതർ; ഇന്ത്യയിലും മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിന് മുകളിൽ; മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം

കോവിഡ് കവർന്നെടുത്ത ജീവനുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു; വിവിധ രാജ്യങ്ങളിലായി ഇതുവരെ മരിച്ചത് 10,00,367 വൈറസ് ബാധിതർ; ഇന്ത്യയിലും മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിന് മുകളിൽ; മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്ത് കോവിഡ് കവർന്നെടുത്ത ജീവനുകളുടെ എണ്ണം പത്ത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 2,082 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 10,00,367 ആയി. ഇന്ന് 1,38,547 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,85,588 ആയി. ഇതിൽ 2,45,08,158 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ 76,77,063 വൈറസ് ബാധിതരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 65,377 പേരുടെ നില അതീവ ​ഗുരുതരമാണ്.

കോവിഡ് കേസുകളുടെ എണ്ണത്തിലും കോവിഡ് മരണസംഖ്യയിലും അമേരിക്കയാണ് മുന്നിൽ. 72,96,493 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,09,242 പേർ മരിച്ചു. 45,25,753 പേർ യുഎസിൽ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 25,61,498 പേരിൽ 14,093 പേരുടെ നില അതീവ ​ഗുരുകരമാണ്. 8,932 പേർക്കാണ് രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 65 മരണങ്ങളും അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു.

കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയിൽ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു. 94,971 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്ന് 51,057 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകൾ 60,41,638 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 437മരണങ്ങളാണ്. രാജ്യത്ത് 49,81,099 പേർ ഇതിനകം രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 9,65,568 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 18,056 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ മാത്രം 2261 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതർ 13,39,232 ആയി ഉയർന്നു. ഇതിൽ 10,30,015 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2,73,228 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 35,571 ആയി ഉയർന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 26,593 പേരാണ് മുംബൈ നഗരത്തിൽ ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 8791 ആയി ഉയർന്നതായി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ 24 മണിക്കൂറിനിടെ 9543 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതർ 5,75,566 ആയി ഉയർന്നുവെന്ന് കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ന് 79 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 8582 ആയി ഉയർന്നു. നിലവിൽ 4,62,241 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതിൽ 6522 പേർ ഇന്ന് രോഗമുക്തി നേടിയവരാണ്. 1,04,724 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ബംഗളൂരു നഗരത്തിൽ മാത്രം ഇന്ന് 4217 പേർക്കാണ് രോഗബാധ. ബംഗളൂരു നഗരത്തിലാണ് ഏറ്റവുമധികം പേർ ചികിത്സയിൽ കഴിയുന്നത്. 44,274 പേർ ചികിത്സയിൽ കഴിയുന്നതായി കർണാടക സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ആന്ധ്രയിൽ ഇന്ന് രോഗം ബാധിച്ചത് 6923 പേർക്കാണ്. ആകെ കോവിഡ് ബാധിതർ 6,75,674 ആയി ഉയർന്നു. ഇതിൽ ആറുലക്ഷത്തിലധികം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 6,05,090 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 64,876 പേരാണ് ചികിത്സയിൽ കഴിയുന്നത്. 45 പേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 5708 ആയി ഉയർന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5791 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5706 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ 80 പേർക്കാണ് മരണം സംഭവിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകളോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതർ 5,80,808 ആയി. ഇതിൽ 5,25,154 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 9313 ആയി ഉയർന്നു. 46,341 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 47,19,099 കോവിഡ് കേസുകളും 1,41,503 മരണങ്ങളുമാണ് ഇതുവരെ ബ്രസീലിൽ റിപ്പോർട്ട് ചെയ്തത്. 11,51,438 കോവിഡ് ബാധിതരും 20,324 മരണങ്ങളുമായി റഷ്യയാണ് തൊട്ടുപിന്നിൽ. പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തുള്ള കൊളംബിയയിൽ 8,06,038 കോവിഡ് കേസുകളും 25,296 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP