Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കവിഞ്ഞു; കോവിഡ് രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്ക തന്നെ മുന്നിൽ; ബ്രസീലും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൈറസ് ബാധ വ്യാപകമാകുന്നു; കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കവിഞ്ഞു; കോവിഡ് രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്ക തന്നെ മുന്നിൽ; ബ്രസീലും ഇന്ത്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൈറസ് ബാധ വ്യാപകമാകുന്നു; കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 61,091പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,21,615 ആയി. 24 മണിക്കൂറിനിടെ 1,384 രോ​ഗികൾ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 4,33,302 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളത് 34,17,936 പേരാണ്. ഇതിൽ 54,058 രോ​ഗികളുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. 40,70,377 പേർ ഇതുവരെ രോ​ഗമുക്തി നേടി. ഏറ്റവും കുടുതൽ രോ​ഗികളും കോവിഡ് മരണവും അമേരിക്കയിൽ തന്നെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ രോ​ഗം സ്ഥിരീകരിച്ചത് 8,246 പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 21,50,470 ആയി. ഇന്ന് മാത്രം 64 കോവിഡ് രോ​ഗികൾ യുഎസിൽ മരിച്ചു. 1,17,591രോ​ഗികളാണ് അവിടെ ഇതുവരെ മരിച്ചത്. നിലവിൽ ചികിത്സയിലുള്ള 11,78,192 രോ​ഗികളിൽ 16,744 പേരുടെ നില അതീവ ​ഗുരുതരമാണ്. ബ്രസീലാണ് കോവിഡ് രോ​ഗബാധിതരുടെ പട്ടികയിൽ രണ്ടാമത്. 8,52,785 കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1,989 പുതിയ കേസുകളും 46 മരണവും ഇവിടെ റിപ്പോർട്ട് ചെയ്തു. ബ്രസീലിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 42,837 പേരാണ്.

റഷ്യയിൽ 24 മണിക്കൂറിനിടെ 8,835 പുതിയ കേസുകളും 119 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 5,28,964 ആണ്. ഇതുവരെ 6,948 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. കോവിഡ് രോ​ഗികളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 3,24,482 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 9,247 കേവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചു. 1,64,803 പേർ രോ​ഗമുക്തി നേടിയപ്പോൾ ചികിത്സയിലുള്ള 1,50,432 ആളുകളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. ഇം​ഗ്ലണ്ട്-2,95,889, സ്പെയിൻ- 2,90,685, ഇറ്റലി-2,36,989, പെറു-2,25,132, ജർമ്മനി-1,87,580, ഇറാൻ-1,87,427 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകൾ.

അതിനിടെ, രണ്ടാം വ്യാപന ഭീതി ഉയർത്തി കോവിഡ് വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഴം, പച്ചക്കറി, മാംസം എന്നിവയുടെ ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രങ്ങളിലൊന്നായ സിൻഫാദി മാർക്കറ്റ് ആണ് കൊറോണ വൈറസ് ബാധയുടെ പുതിയ ഉറവിടമെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

മാർക്കറ്റ് സന്ദർശിച്ച മാംസ ഗവേഷണ കേന്ദ്രത്തിലെ 2 ജീവനക്കാരിൽ രോഗം കണ്ടെത്തിയതിനു പിന്നാലെ വെള്ളിയാഴ്ച ബെയ്ജിങ്ങി‍ൽ കോവിഡ് സ്ഥിരീകരിച്ച 6 പേരും ഫെങ്തായ് ജില്ലയിലെ സിൻഫാദി മാർക്കറ്റ് സന്ദർശിച്ചവരാണെന്നു വ്യക്തമായിരുന്നു. തുടർന്ന് ഇവിടെ 517 പേരിൽ നടത്തിയ സ്രവ പരിശോധനയിൽ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ മാർ‌ക്കറ്റിനു പുറമേ സമീപത്തെ 11 താമസ മേഖലകളിലും ലോക്‌ഡൗൺ ഏർപ്പെടുത്തി. വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ട പതിനായിരത്തിൽപരം ആളുകൾക്ക് കോവിഡ് പരിശോധന നടത്തും.

ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യങ്ങൾ മുറിക്കാനുപയോഗിച്ച ബോർഡുകളിൽ നിന്നാണു വൈറസ് ബാധയെന്നു കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ നിന്നെല്ലാം സാൽമൺ മത്സ്യം ഒഴിവാക്കി. മാംസ വിപണന കേന്ദ്രങ്ങളെല്ലാം അടച്ചു. ഹയ്‌ദാൻ ജില്ലയിലെ പച്ചക്കറി മാർക്കറ്റിലും ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കി. വിനോദ പരിപാടികൾക്കു വിലക്കേർപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP