Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 46,77,128 ആയി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,267 പേർ കൂടി മരണത്തിന് കീഴടങ്ങി; രോ​ഗ വ്യാപനത്തിലും മരണസംഖ്യയിലും അമേരിക്ക തന്നെ മുന്നിൽ; മാരക വൈറസിനെ അതിജീവിക്കാൻ വിശ്രമരഹിത പ്രവർത്തനവുമായി ശാസ്ത്രലോകവും

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 46,77,128 ആയി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,267 പേർ കൂടി മരണത്തിന് കീഴടങ്ങി; രോ​ഗ വ്യാപനത്തിലും മരണസംഖ്യയിലും അമേരിക്ക തന്നെ മുന്നിൽ; മാരക വൈറസിനെ അതിജീവിക്കാൻ വിശ്രമരഹിത പ്രവർത്തനവുമായി ശാസ്ത്രലോകവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തുകൊവിഡ് ബാധിതരുടെ എണ്ണം 46,77,128 ആയി. ഇന്ന് 55,714 പേർക്കാണ് ​രോ​ഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 9,157 പേർക്കും റഷ്യയിൽ 9,200 പേർക്കും ബ്രസീലിൽ 4,654 പേർക്കും ഇം​ഗ്ലണ്ടിൽ 3,450 പേർക്കും സ്പെയിനിൽ 2,138 പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. അതേസമയം, ഇറ്റലിയിൽ കൊവിഡ് കേസുകളുടെ എണ്ണംകുറഞ്ഞ് വരികയാണ്. ഇന്ന് 875 പേർക്ക് മാത്രമാണ് അവിടെ രോ​ഗം സ്ഥിരീകരിച്ചത്. അതേസമയം, ലോകത്താകെ 2,267 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 3,10,421ആയി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോ​ഗ ബാധ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിച്ചതും അമേരിക്കയിലാണ്. 1,493,442 പേർക്കാണ് ഇവിടെ രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 423 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 88,930 ആയി ഉയർന്നു. സ്പെയിനിൽ ഇന്ന് 104 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,138 ആയി. ബ്രിട്ടനിൽ 468 പേരാണ് ഇന്ന് മരിച്ചത്. നിലവിൽ 25,81,359 പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. അതിൽ 44,869 പേരുടെ നില അതീവ ​ഗുരുതരമാണ്.

അതിനിടെ, ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടതായി അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു. കോവിഡിന്റെ മാരക പ്രത്യാഘാതമായ ന്യൂമോണിയ, വാക്സിൻ പരീക്ഷിച്ച കുരുങ്ങുകൾക്കു പിടിപെട്ടില്ലെന്നതു പ്രതീക്ഷ നൽകുന്നു. ശ്വാസനാളത്തിലും ശ്വാസകോശ സ്രവങ്ങളിലും വൈറസുകളുടെ പെരുക്കം കുറവായിരുന്നു. എന്നാൽ മനുഷ്യരിൽ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാൽ മാത്രമേ വാക്സിൻ ഫലപ്രദമാണെന്നു പറയാൻ സാധിക്കൂ. ആദ്യ ഫലം അടുത്തമാസം വ്യക്തമാകും.– ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി പ്രഫസർ സാറ ഗിൽബർട്ട് പറഞ്ഞു. മനുഷ്യനിലും പരീക്ഷണം വിജയിച്ചാൽ ലോകത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും പരീക്ഷണം നടത്തും. അതിനു ശേഷമേ വ്യാവസായിക ഉൽപാദനം തുടങ്ങൂ. ഇന്ത്യ ഉൾപ്പെടെ ഈ ഗവേഷണത്തിൽ പങ്കാളിയാണ്.

കൊവിഡ് പ്രതിരോധ രം​ഗത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനവുമായി അമേരിക്കൻ മരുന്ന് കമ്പനിയായ സോറന്റോ തെറാപ്പിറ്റിക്സും രം​ഗത്തെത്തി. തങ്ങൾ കണ്ടെത്തിയ എസ്ടിഐ -1499 എന്ന ആന്റിബോഡി കൊറോണ ബാധിതനെ പൂർണമായും സുഖപ്പെടുത്തും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ ആന്റിബോഡിയുടെ അം​ഗീകാരത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനിൽ (എഫ്ഡിഎ) കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ മരുന്നിന് ഇതുവരെ എഫ്ഡിഎ അം​ഗീകാരം നൽകിയിട്ടില്ല.

കൊറോണ വൈറസ് പോലുള്ള രോഗകാരികളെ നിർവീര്യമാക്കാൻ പുതിയ മരുന്നിന് കഴിയുമെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. ആന്റിബോഡികളുടെ ഒരു കോക്ടെയ്ൽ മനുഷ്യ കോശങ്ങൾക്ക് ഒരു 'സംരക്ഷക കവചം' പോലെ പ്രവർത്തിക്കുകയും കോവിഡ്19, SARS-CoV-2 എന്നിവയ്ക്ക് കാരണമാകുന്ന വൈറസിനെ അവയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യും. വൈറസിനെ കോശങ്ങളുടെ പ്രാഥമിക കവാടത്തിൽ നിന്ന് തടയുന്നു എന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP