Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷൊർണൂരിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കുളപ്പുള്ളി മേഘ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്ക്; പിടിയിലായ 10 പേരും നിരീക്ഷണത്തിൽ; ആശങ്കയോടെ നിരവധി പേർ; അനാശാസ്യം നടത്തിയത് നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലെന്ന് പൊലീസ്; സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണു നശീകരണം

ഷൊർണൂരിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കുളപ്പുള്ളി മേഘ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്ക്; പിടിയിലായ 10 പേരും നിരീക്ഷണത്തിൽ; ആശങ്കയോടെ നിരവധി പേർ; അനാശാസ്യം നടത്തിയത് നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലെന്ന് പൊലീസ്; സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണു നശീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: കോവിഡ് സമൂഹ വ്യാപന ഘട്ടത്തിന് അരികെയാണ് കേരളം. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ കോവിഡ് പടർന്നു പിടിക്കുന്ന അവസ്ഥയാണ് എങ്ങും. ഇതിനിടെ രോഗവ്യാപന ഘട്ടത്തിലാണ് ഷൊർണൂരിലെ കുളപ്പുള്ളിയിൽ നിന്നും ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കുന്ന വാർത്ത പുറത്തുവരുന്നത്. ഇവിടെ ലോഡ്ജിയിൽ നിന്ന് അനാശാസ്യ പ്രവർത്തനത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.

അസം സ്വദേശിനിയായി 35കാരിക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

സ്ത്രീകൾ കണ്ണൂരിലും പുരുഷന്മാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നതെന്ന് പൊലീസ് അറിയിച്ചു. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്താനാണ് തീരുമാനം. അതേസമയം യുവതിയെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആരുമായൊക്കെ സമ്പർക്കം പുലർത്തി എന്ന് അന്വേഷിക്കുന്നുണ്ട്. ഇവരുടെ സമ്പർക്കപട്ടിക വലുതാകുമോ എന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്കുമുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP