Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

അടുത്ത വീട്ടിലെ പാലുകാച്ചലിൽ സജീവമായി; വസ്തുവിലെ മരം വെട്ടുകാരുമായും സമ്പർക്കം; തിരുമലയിലെ ശ്രീകൃഷ്ണാ ആശുപത്രിയിൽ എത്തിയത് രണ്ട് തവണ; പിആർഎസ് ആശുപത്രിയിലെ ആദ്യ ചികിൽസയിലും സംശയം തോന്നിയില്ല; കാർമൽ സ്‌കൂളിലും ഏഷ്യാനെറ്റ് കേബിളിലും എത്തി; വി എസ് എസ് സി ജീവനക്കാരന്റേത് അതിസങ്കീർണ്ണ റൂട്ട് മാപ്പ്; തിരുവനന്തപുരത്ത് ആശങ്ക ശക്തം; എടപ്പാളിൽ രണ്ട് ഡോക്ടർമാർക്കും കോവിഡ്; മലപ്പുറത്തും ആശങ്ക; കോവിഡ് വ്യാപനം ഭയന്ന് കേരളവും

അടുത്ത വീട്ടിലെ പാലുകാച്ചലിൽ സജീവമായി; വസ്തുവിലെ മരം വെട്ടുകാരുമായും സമ്പർക്കം; തിരുമലയിലെ ശ്രീകൃഷ്ണാ ആശുപത്രിയിൽ എത്തിയത് രണ്ട് തവണ; പിആർഎസ് ആശുപത്രിയിലെ ആദ്യ ചികിൽസയിലും സംശയം തോന്നിയില്ല; കാർമൽ സ്‌കൂളിലും ഏഷ്യാനെറ്റ് കേബിളിലും എത്തി; വി എസ് എസ് സി ജീവനക്കാരന്റേത് അതിസങ്കീർണ്ണ റൂട്ട് മാപ്പ്; തിരുവനന്തപുരത്ത് ആശങ്ക ശക്തം; എടപ്പാളിൽ രണ്ട് ഡോക്ടർമാർക്കും കോവിഡ്; മലപ്പുറത്തും ആശങ്ക; കോവിഡ് വ്യാപനം ഭയന്ന് കേരളവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാൽ തലസ്ഥാന നഗരവാസികൾ സർക്കാർ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച വി എസ്എസ്ഇ ജീവനക്കാരൻ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും ഭീകരമായി തോന്നിയത് കോവിഡ് ബാധിതൻ കല്യാണ വീട്ടിൽ പോയതാണെന്നും മന്ത്രി. മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങൾക്കൊന്നും ഈ സാഹചര്യത്തിൽ നമ്മൾ പോകേണ്ടതില്ല. ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാൻ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങൾ മനസിലാക്കാൻ ശേഷിയുമുള്ള ആളുകൾക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത വീട്ടിലെ പാലു കാച്ചിനും ഇയാൾ പോയിട്ടുണ്ട്. ജോലി സ്ഥലത്തും പോയി. തന്റെ വസ്തുവിലെ മരം വെട്ടുകാരുമായും സമ്പർക്കം പുലർത്തി. തിരുമലയിലെ ശ്രീകൃഷ്ണാ ആശുപത്രിയിൽ രണ്ട് തവണ ചികിൽസ തേടി എത്തി. അന്നൊന്നും ആരും കോവിഡ് സംശയിച്ചുമില്ല. തിരുമല പെട്രോൾ പമ്പിലും പിടിപി നഗറിലെ വാട്ടർ അഥോറിറ്റി ഓഫീസിലും എ്ത്തി. മകളുടെ പുസ്തകം വാങ്ങാൻ കാർമൽ സ്‌കൂളിലും സന്ദർശിച്ചു. കേബിൾ പണമെടയ്ക്കാൻ ഏഷ്യാനെറ്റ് കേബിളിന്റെ ഓഫീസിലും പോയി.

ആയുർവേദക്കടയായ വസുദേവ വിലാസത്തും ചാല മാർക്കറ്റിലും പോയി. അതിന് ശേഷമാണ് രോഗം കലശലായത്. ഇതോടെ പിആർഎസ് ആശുപത്രിയിൽ എത്തി. അവിടെ നിന്നും പ്രാഥമിക ചികിൽസയ്ക്ക് ശേഷം മടക്കി അയച്ചു. കുര്യാത്തിയിലെ കുടുംബ വീട്ടിലും നിത്യസന്ദർശകനായിരുന്നു. 23നാണ് ശ്വാസ തടസ്സം തുടങ്ങിയത്. ഇതോടെ വീണ്ടും പി ആർ എസിൽ എത്തി. കോവിഡ് പരിശോധന പോസ്റ്റീവ് ആകുകയും ചെയ്തു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പിന് സമാനമാണ് ഇദ്ദേഹത്തിന്റെയും യാത്രകൾ. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നത്. സമൂഹ വ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ.

അതിനിടെ മലപ്പുറം ജില്ലയിലെ എടപ്പാളിൽ കോവിഡ്-19 സാമൂഹിക വ്യാപന ആശങ്ക സജീവമാകുന്നതായും റിപ്പോർട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് അടക്കം അഞ്ചുപേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ഡോക്ടർമാരും മൂന്നുപേർ നഴ്സുമാരുമാണ്. ഇന്നലെ എടപ്പാളിൽ അഞ്ചുപേർക്ക് സമ്പർക്കം മൂലം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാളിൽ നാലഞ്ചു പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു. അവരുടെ സ്രവം എടുത്ത് ടെസ്റ്റ് നടത്തി ജനങ്ങളിലുള്ള ആശങ്ക അകറ്റും. സമൂഹവ്യാപനം ഒഴിവാക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹായ സഹകരണങ്ങൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരാളുടെ ഭാഗത്തുനിന്ന് വരുന്ന അശ്രദ്ധ ഒരുപാട് പേർക്ക് രോഗം നൽകുന്നതിന് ഇടയാക്കും. അതൊഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വ്യാപനം ഉണ്ടെന്ന് പറയാൻ കഴിയില്ല. പക്ഷെ ഡോക്ടർമാരിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടു എന്നാണ് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിടെ എടപ്പാൾ വട്ടംകുളം മേഖലയിൽ പത്തുപേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതാണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടർ, വീട്ടമ്മ, ബാങ്ക് ഉദ്യോഗസ്ഥ എന്നിവരുമുണ്ട്. മാത്രമല്ല, രോഗം സ്ഥിരീകരിച്ച ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുമില്ല. ഇതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇതോടൊപ്പം കരിപ്പുർ വിമാനത്താവളത്തിലെ രണ്ടു ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച കോട്ടയ്ക്കൽ സ്വദേശിക്ക് ക്വാറന്റൈനിനു ശേഷം പുറത്തിറങ്ങിയതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. 47 പേർക്കാണ് ഞായറാഴ്ച മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. 246 പേർ ചികിത്സയിലുമുണ്ട്.

തിരുവനന്തപുരത്ത് രാത്രി യാത്രാ നിരോധനം

തിരുവനന്തപുരം നഗരത്തിൽ രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന കർശനമാക്കി പൊലീസ്. രാത്രി 9 മുതൽ 10 വരെ തിരുവനന്തപുരം സിറ്റി പൊലീസ് നഗരത്തിൽ പ്രത്യേക പരിശോധന നടത്തി. ഡിസിപി ദിവ്യ ഗോപിനാഥാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗികൾ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കർശനമാക്കിയത്.

തലസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച നാലുപേർക്ക് ഉൾപ്പെടെ രോഗം ബാധിച്ചത് എങ്ങിനെയെന്നത് സ്ഥിരീകരിക്കാൻ ആയിരുന്നില്ല. തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറിൽ നിന്നു നേരിട്ടു തന്നെ ആറോളം പേർക്ക് കോവിഡ് രോഗം പകർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP