Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണക്കാലത്ത് തീക്കളി തുടരുന്നു; സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് ജില്ലയിൽ ക്ഷേത്രോത്സവങ്ങൾ; പേരാമ്പ്ര ചെറുവണ്ണൂർ തെങ്ങുള്ള മലയിൽ ക്ഷേത്രത്തിലും എരഞ്ഞിക്കൽ കല്ലിടുക്കിൽ ഭഗവതി ക്ഷേത്രത്തിലും ആയിരങ്ങൾ പങ്കെടുത്ത ഉത്സവാഘോഷം; ഉൽസവം സംഘടിപ്പിച്ചത് ചടങ്ങുകൾ മാത്രമെന്ന് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം

കൊറോണക്കാലത്ത് തീക്കളി തുടരുന്നു; സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് ജില്ലയിൽ ക്ഷേത്രോത്സവങ്ങൾ; പേരാമ്പ്ര ചെറുവണ്ണൂർ തെങ്ങുള്ള മലയിൽ ക്ഷേത്രത്തിലും എരഞ്ഞിക്കൽ കല്ലിടുക്കിൽ ഭഗവതി ക്ഷേത്രത്തിലും ആയിരങ്ങൾ പങ്കെടുത്ത ഉത്സവാഘോഷം; ഉൽസവം സംഘടിപ്പിച്ചത് ചടങ്ങുകൾ മാത്രമെന്ന് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: കൊറോണ വൈറസിനെ നേരിടാൻ ശക്തമായ നടപടികളുമായാണ് സർക്കാറും ആരോഗ്യവകുപ്പുമെല്ലാം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. വിവാഹങ്ങളും ഉത്സവങ്ങളും ചെറിയ രീതിയിൽ ചടങ്ങുകളായി നടത്താനും തിയേറ്ററുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടെ അടച്ചിടാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഭൂരിഭാഗം ആളുകളും സംഘടനകളും ഇതെല്ലാം അനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ചില ക്ഷേത്ര കമ്മിറ്റിക്കാർ ഉൾപ്പെടെ നിയന്ത്രണങ്ങളെ മറികടക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ആഘോഷപൂർവ്വം ഉത്സവങ്ങൾ നടന്നത്. പേരാമ്പ്ര ചെറുവണ്ണൂർ തെങ്ങുള്ള മലയിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലും എരഞ്ഞിക്കൽ പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രത്തിലുമാണ് ആർഭാടമായി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവങ്ങൾ നടന്നത്. എരിക്കലിൽ ഞായറാഴ്ചയും ചെറുവണ്ണൂരിൽ ഇന്നലെയുമായിരുന്നു ഉത്സവം. ചെറുവണ്ണൂരിൽ പഞ്ചായത്ത് നൽകിയ നോട്ടീസ് മറികടന്നായിരുന്നു ആഘോഷം. ഉത്സവം മാറ്റിവെക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ചടങ്ങുകൾ മാത്രമെ നടത്തുകയുള്ളുവെന്ന് പറഞ്ഞ് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്സവം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഉത്സവത്തിൽ പങ്കെടുത്തത്. ഉത്സവത്തിന്റെ ഭാഗമായി ഉച്ചയ്ക്കും രാത്രിയിലും അന്നദാനമടക്കം നടക്കുകയും ചെയ്തു. മൂന്നോളം തെയ്യവും തിറയാട്ടമടക്കുമുള്ള പരിപാടികളോടെയായിരുന്നു ഉത്സവം ആഘോഷിച്ചത്. കച്ചവടക്കാരും നാട്ടുകാരുമെല്ലാമായി നിരവധി പേർ പങ്കെടുത്ത ഉത്സവം നിലവിലുള്ള നിയന്ത്രണങ്ങളുടെ ലംഘനമാണ്.

സമാനമായ രീതിയിൽ തന്നെയായിരുന്നു എരഞ്ഞിക്കൽ പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും നടന്നത്. നിരവധി പേർ ഉത്സവത്തിനെത്തി. പതിവ് പരിപാടികളൊന്നും ഉപേക്ഷിക്കാതെയായിരുന്നു ഉത്സവം. തിറയും മറ്റ് പരിപാടികളുമെല്ലാം ഇവിടെയും അരങ്ങേറി. അധികൃതരെ കബളിപ്പിച്ചുകൊണ്ട് നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്ത് നിന്നു തന്നെ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP