Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ആശങ്ക ഉയർത്തി സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പുതുതായി 112 പേർക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 1012 ആയി; കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്; പിഴയ്‌ക്കൊപ്പം 20 ദിവസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും; മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ

ആശങ്ക ഉയർത്തി സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; പുതുതായി 112 പേർക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 1012 ആയി; കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്; പിഴയ്‌ക്കൊപ്പം 20 ദിവസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും; മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

 റിയാദ്: കോവിഡ് 19 സൗദി അറേബ്യയിലും ഭീതി വിതക്കുന്നു. പുതുതായി 112 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1012 ആയി. ഇതിൽ 12 പേർ ക്വാറന്റീനിൽ ആയിരിക്കുമ്പോൾ രാജ്യത്തെത്തിയവരാണ്. 100 പേർ അണുബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതിലൂടെ പിടിപെട്ടതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 33 പേരാണ് രോഗമുക്തി നേടിയത്. മൂന്ന് കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.പുതുതായി രോഗം കണ്ടെത്തിയവർ ജിദ്ദ 13, തായിഫ് 18, മക്ക 26, റിയാദ് 34, അൽ ഖോബാർ 2, മദീന 3, ഖതീഫ് 5, ദമാം 6, ഖഫ്ജി 1, ബുറൈദ 1, ദഹ്റാൻ 1, ഹുഫൂഫ് 2 എന്നീ നഗരങ്ങളിൽ നിന്നുള്ളവരാണ്.

രാത്രി 7 മുതൽ രാവിലെ 6 വരെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. റിയാദ്, മക്ക, മദീന എന്നീ ഇടങ്ങളിൽ ഇന്നു മുതൽ ഇത് 3 മണി മുതൽ ആരംഭിക്കും. കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങിയാൽ കടുത്ത ശിക്ഷക്ക് വിധേയമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം തവണ പതിനായിരം റിയാലും ആവർത്തിച്ചാൽ 20000 ഉം ആണ് പിഴ. 20 ദിവസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. കർഫ്യൂ ലംഘന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചയാൾ 3 ദശലക്ഷം റിയാൽ പിഴയും 5 വർഷം തടവും ആണ് ശിക്ഷ ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.വിദേശികളും സ്വദേശികളും പരമാവധി താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്നും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പറഞ്ഞു. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാനും വിലക്കുണ്ട്. വെള്ളം, ഭക്ഷണം, മരുന്ന്, ആശുപത്രി എന്നിവ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരോ ഗവർണറേറ്റിലും കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കോവിഡ് 19 കൂടുതൽ മേഖലകളിലേക്കു കൂടി വ്യാപിക്കുകയും ജനജീവിതം അപ്പാടെ സ്തംഭിപ്പിക്കുകയും ചെയ്ത സൗദി അറേബ്യയിലെ ജനങ്ങൾക്കായി 120 ബില്യൺ റിയാലിന്റെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജൂൺ 30 വരെയുള്ള കാലാവധിയിൽ ഇഖാമ അവസാനിക്കുന്നവർക്ക് 3 മാസം നീട്ടി നൽകും. ഈ സമയത്തേക്ക് ലെവി അടയ്ക്കുന്നതിലും ഇളവ് അനുവദിക്കുന്നതാണ്. നാട്ടിൽ പോകുന്നതിനായി എക്സിറ്റ് റീ എൻട്രി അടിച്ച് യാത്ര ചെയ്യാൻ സാധിക്കാതെ വന്നവർക്ക് സ്പോൺസർ മുഖേന അത് നീട്ടി നൽകാനും തീരുമാനമായതായി സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

സക്കാത്ത്, മൂല്യവർദ്ധിത നികുതി എന്നിവ അടയ്ക്കുന്ന കാര്യത്തിലും ഇളവുകളുണ്ടായിരിക്കും. സർക്കാർ, മുൻസിപ്പാലിറ്റി ഫീസുകൾ ഒടുക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകൾ തിരിച്ചടക്കുന്നതിനും ഇളവുകൾ നൽകുന്നതിനെ കുറിച്ച് പഠിക്കാനും ഉചിതമായ തീരുമാനമെടുക്കുന്നതിനും കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾ സർക്കാരിലേക്ക് അടക്കേണ്ട എല്ലാ ധനകാര്യ ബാധ്യതകളും നികുതി സംബന്ധമായ റിപ്പോർട്ടുകളും അടുത്ത 3 മാസത്തേക്ക് സമർപ്പിക്കേണ്ടതില്ല.ചെറുകിട വ്യവസായ സംരംഭകർക്ക് 70 ബില്യൺ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതായും ധനകാര്യമന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP