Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 49,881 കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ 517 മരണം; മൊത്തം മരണ സംഖ്യ 1,20,527 കടന്നു; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് ആശ്വാസമാവുന്നു; ഏറ്റവും കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ; മരണസംഖ്യയിൽ ശമനമില്ലാതെ മഹാരാഷ്ട്രയും; രോഗമുക്തരുടെ എണ്ണത്തിലും വർധനവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 49881 കോവിഡ് കേസുകൾ. 24 മണിക്കൂറിനുള്ളിൽ 517 മരണം. ഇതോടെ മൊത്തെ മരണ സംഖ്യ 120527 ആയി. ഇതുവരെ രാജ്യത്തെ രോഗബാധിതർ 8040203 പേരാണ്. ഇന്ന് 56.480 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് കേരളത്തിലും മരണം റിപ്പോർട്ട് ചെയ്തത് മഹാരാ്ഷ്ട്രയിലുമാണ്. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപന തോത് കുറയുന്നു. ഇന്ന് 5,902 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 7,883 പേർ രോഗമുക്തി നേടി. 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. പുതുതായി 156 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,710 ആയി. 16,66,668 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14,94,809 പേർ ഇതിനോടകം രോഗമുക്തരായി. 89.69 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,739 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നുമാത്രം 27 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,138 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ഡൽഹിയിൽ ആകെ കോവിഡ് ബാധിതർ 3,75,753 ആയി. 30,952 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,38,378 പേർ രോഗമുക്തരായപ്പോൾ 6,423 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,652 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 35 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,19,403 ആയി. 6,83,464 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 11,053 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24,886 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കേരളത്തിൽ ഇന്ന് 7020 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിൽ 54339 സാമ്പിളുകൾ പരിശോധിച്ചു. 8474 പേർ ഇന്ന് രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് ബാധിച്ച് ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 91,784 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിൽ 6037 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 81 പേർ ആരോഗ്യപ്രവർത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP