Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗം ബാധിച്ചത് 45148 പേർക്ക്; ആയിരം കടന്ന മരണ സംഖ്യയെ പിടിച്ചുകെട്ടി ഇന്ന് 480 മരണം മാത്രം; രോഗികളിലും മരണസംഖ്യയിലും പൊറുതിമുട്ടിയ മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് കേരളത്തേക്കാൾ കുറവ് കേസ്; തമിഴ്‌നാടും അതിജീവനത്തിലേക്ക്; രോഗമുക്തരുടെ എണ്ണത്തിലും വർധനവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ ഗണ്യമായ കുറവിലേക്ക്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 45148 കേസുകളാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 480 മരണവും. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്. രാജ്യത്ത് 80ലക്ഷത്തിലേക്ക് കോവിഡ് കേസുകൾ ഉയരുമ്പോഴും ഇന്നത്തെ രോഗവ്യാപനത്തിന്റെ കുറവും മരണസംഖ്യയിലെ കുറവും ആശ്വാസം നൽകുന്നതാണ്. ഇന്ന് അമ്പത്തൊമ്പതിനായിരത്തിന് മുകളിൽ രോഗികൾ കോവിഡ് മുക്തരായിട്ടുണ്ട്. രാജ്യത്തെ മൊത്ത മരണസംഖ്യ 1.19 ലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു. തിങ്കളാഴ്ച 3,645 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 9,905 പേർ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.പുതുതായി 84 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,348 ആയി. 16,48,665 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14,70,660 പേർ ഇതിനോടകം രോഗമുക്തരായി. 89.2 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്. നിലവിൽ 1,34,137 പേരാണ് ചികിത്സയിൽ തുടരുന്നത്.

തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം കുറയുകയാണ്. 2,708 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 29,268 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് മരണസംഖ്യ 10,956 ആയി. തിങ്കളാഴ്ച 32 മരണം റിപ്പോർട്ട് ചെയ്തു. 6,71,489 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്നുമാത്രം 4,014 പേർ രോഗമുക്തരായി.ആന്ധ്രാപ്രദേശിൽ പുതിയ രോഗികളുടെ എണ്ണം 2,000ത്തിൽ താഴെയാണ്. ഇന്ന് 1,901 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർ മരിച്ചു. 8,08,924 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. 6,606 പേരുടെ ജീവൻ ഇതുവരെ നഷ്ടമായി. 28,770 രോഗികളാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,715 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ആകെയുള്ള 8,05,947 രോഗികളിൽ 75,423 പേരാണ് ഇനി ചികിത്സയിലുള്ളത്. 7,19,558 പേർ രോഗമുക്തരായി. 10,947 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നുമാത്രം 42 മരണം റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. 7107 പേർ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേർ കൂടി മരിച്ചു. 3711 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ ആരോഗ്യപ്രവർത്തകരാണ്. 12.19 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂർ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂർ 174, ഇടുക്കി 79, കാസർഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 813, തിരുവനന്തപുരം 359, കോഴിക്കോട് 470, തൃശൂർ 469, എറണാകുളം 337, ആലപ്പുഴ 312, കൊല്ലം 310, പാലക്കാട് 164, കോട്ടയം 186, കണ്ണൂർ 131, ഇടുക്കി 63, കാസർഗോഡ് 59, വയനാട് 21, പത്തനംതിട്ട 17 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 14, കണ്ണൂർ 9, എറണാകുളം 8, കോഴിക്കോട് 6, തൃശൂർ 5, കോട്ടയം, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 747, കൊല്ലം 722, പത്തനംതിട്ട 180, ആലപ്പുഴ 497, കോട്ടയം 191, ഇടുക്കി 66, എറണാകുളം 1096, തൃശൂർ 723, പാലക്കാട് 454, മലപ്പുറം 1002, കോഴിക്കോട് 1023, വയനാട് 107, കണ്ണൂർ 97, കാസർഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,02,017 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP