Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ഇന്ന് 55342 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടയിൽ 706 മരണവും റിപ്പോർട്ട് ചെയ്തു; രോഗികളുടെ എണ്ണം 71,75880 പിന്നിട്ടു; മരണസംഖ്യ 109856 കടന്നു; മഹാരാഷ്ട്രയിൽ 187 മരണം; ആന്ധ്രയിൽ രോഗബാധിതരായി 35 മരണവും; തമിഴ്‌നാട്ടിലും കർണാടകയും മരണസംഖ്യ ഉയർന്നു; കേരളത്തിൽ ഇന്ന് 8,000ത്തിന് മുകളിൽ കേസുകൾ; രോഗമുക്തരും വർധിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് ഇന്ന് 55342 പേർക്ക് കോവിഡ്. 24 മണിക്കൂറിനിടയിൽ 706 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 71,75880 പിന്നിട്ടു. മരണസംഖ്യ 109856 കടന്നു. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 8,522 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 15,356 പേർ രോഗമുക്തി നേടുകയും 187 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 15,43,837 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതിൽ 12,97,252 പേർ രോഗമുക്തി നേടുകയും 40,701 പേർ മരിക്കുകയും ചെയ്തു. 2,05,415 സജീവ കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേർ രോഗമുക്തി നേടിയപ്പോൾ 35 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. ഇതുവരെ 7,63,573 പേർക്കാണ് ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,14,427 പേർ രോഗമുക്തി നേടി. 6,291 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്നും നിലവിൽ 42,855 സജീവ കേസുകളുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ ചൊവ്വാഴ്ച 8,191 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 10,421 പേർ ഇന്ന് രോഗമുക്തി നേടിയപ്പോൾ 87 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,26,106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,02,505 പേർ രോഗമുക്തി നേടി. 10,123 പേർക്കാണ് ഇതിനോടകം കർണാടകയിൽ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് 1,13,459 സജീവ കേസുകളുണ്ടെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ത്യയിൽ മൂന്ന് പേർക്കെങ്കിലും കോവിഡ് രണ്ടാമതും ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കും കോവിഡ് ഭേദമായ ശേഷവും രോഗം റിപ്പോർട്ട് ചെയ്തുവെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോവിഡിനെ അതിജീവിച്ചവർക്ക് എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തിൽ ഗവേഷകർക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് ബാധിച്ച ഒരു വ്യക്തിയിൽ ആന്റി ബോഡികൾ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ഈ ആന്റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.


കേരളത്തിൽ ഇന്ന് 8764 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂർ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂർ 370, കാസർകോട് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP