Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് ഇന്ന് 816 കോവിഡ് മരണങ്ങൾ; 71 ലക്ഷം കടന്ന് കോവിഡ് കേസുകൾ; രാജ്യത്ത് മരണം 109150 പിന്നിട്ടു; 71599 പേർ രോഗമുക്തി നേടി; ഏറ്റവും കൂടുതൽ മരണവും രോഗികളുമായി മഹാരാഷ്ട്ര മുന്നിൽ; കർണാടകത്തിൽ 70 മരണങ്ങളും 7606 പുതിയ കേസുകളും; തമിഴ്‌നാട്ടിൽ 62 മരണം; കേരളത്തിന് ഇന്ന് ആശ്വസിക്കാവുന്ന കണക്ക്  

മറുനാടൻ ഡെസ്‌ക്‌

 

മുംബൈ: രാജ്യത്ത് ഇന്ന് 66732 പേർക്ക് കോവിഡ്.816 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 71ലക്ഷം പിന്നിട്ടു. രാജ്യത്തെ മൊത്തം കോവിഡ് മരണം 109150 കവിഞ്ഞു. കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 7,089 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 165 പേർ മരിക്കുകയും 15,656 പേർ രോഗമുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 15,35,315 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ആകെ 40,514 പേർ മരിക്കുകയും 12,81,896 പേർ ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 2,12,439 സജീവ കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.

കർണാടകയിൽ ഇന്ന് 7606 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 12,030 പേർ രോഗമുക്തരാവുകയും ചെയ്തു. 70 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,17,915 ആയി. ഇതിൽ 5,92,084 പേർ ഇതിനോടകം രോഗമുക്തി നേടുകയും 10,036 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 1,15,776 സജീവ കേസുകളാണുള്ളതെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം തമിഴ്‌നാട്ടിൽ 4,879 പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 5,165 പേർ ഇന്ന് രോഗമുക്തി നേടിയപ്പോൾ 62 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,264 ആയി. ഇതിൽ 6,07,203 പേർ രോഗമുക്തി നേടുകയും 10,314 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 43,747 സജീവകേസുകളാണുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്ന് 5930 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂർ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസർകോട് 295, പാലക്കാട് 288, കണ്ണൂർ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽനിന്നും 86 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. 4767 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 796, മലപ്പുറം 584, തൃശൂർ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസർഗോഡ് 246, പാലക്കാട് 203, കണ്ണൂർ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

195 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂർ 19, കോട്ടയം 17, കണ്ണൂർ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസർഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർകോട് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,104 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്.

റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കൺടെയ്ന്മെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP