Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്ത് 70 ലക്ഷത്തിനോട് അടുത്ത് കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ 926 മരണം; രോഗമുക്തരാകുന്നവരുടെ എണ്ണം 59 ലക്ഷം കടന്നത് ആശ്വാസം; 40,000 മരണം കടന്ന മഹാരാഷ്ട്രയിൽ ആശങ്ക; ഇന്ന് മാത്രം മാഹാരാഷ്ട്രയിൽ 308 മരണം; കർണടാകത്തിൽ മരണ സംഖ്യ ഉയരുന്നു; ആന്ധ്രയിലും തമിഴ്‌നാട്ടിലും കനത്ത ജാഗ്രത; കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷത്തിനോട് അടുക്കുന്നു.69,97857 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 926 മരണം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 82,753 പേർ രോഗമുക്തി നേടി. രോഗമുക്തരായവരുടെ എണ്ണം രാജ്യത്ത് 59 ലക്ഷം കഴിഞ്ഞു. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ മരണം 40,000 കടന്നു. സംസ്ഥാനത്ത് 11,416 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരടെ എണ്ണം 15,17,434 ആയി. ഇന്ന് മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി. 26,440 പേരാണ് ഇന്ന് രോഗമുക്തരായവരാണ്. ഇതോടെ ആകെ രോഗമുക്തർ 12,55,779 ആയി. 82.76 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,21,156 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കർണാടകയിൽ ഇന്ന് 10,517 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വർധിച്ചു. 102 പേർ മരിച്ചപ്പോൾ 8,337 പേർ രോഗമുക്തരായി. ഇതോടെ മരണസംഖ്യ 9,891 ആയി. ഇതുവരെ 5,69,947 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. നിലവിൽ 1,20,929 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,653 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം 7,50,517 ആയി ഉയർന്നു. 6,194 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 46,624 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. 6,97,699 പേർ ഇതുവരെ കോവിഡ് മുക്തരായി.

തമിഴ്‌നാട്ടിൽ ഇന്ന് 5,242 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 6,51,370 ആയി. 67 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,187 ആയി. ഇന്ന് 5,222 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,033 ആയി ഉയർന്നു. 44,150 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2866 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 48 പേർ മരിച്ചു. ഇതുവരെ 3,06,559 പേർക്കാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5740 പേർ രോഗം ബാധിച്ച് മരിച്ചു. 22,007പേരാണ് നിലവിൽ ചികിത്സയിലുണ്ട്. 2,78,812 രോഗികൾ ഇതുവരെ രോഗമുക്തരായി.

കേരളത്തിൽ 11,755 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂർ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂർ 727, പാലക്കാട് 677, കാസർകോട് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചൽ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്‌പി. നതാൻ (79), കുറുവിൽപുരം സ്വദേശി അബ്ദുൾ ഹസൻ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂർക്കട സ്വദേശി സൈനുലബ്ദീൻ (60), വലിയവേളി സ്വദേശി പീറ്റർ (63), പൂവച്ചൽ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയൻ (76), അഞ്ചൽ സ്വദേശി ജോർജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശൻ (64), വല്ലാർപാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂർ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റർ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂർ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യിൽ സ്വദേശി അബൂബക്കർ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 169 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10,471 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂർ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂർ 542, പാലക്കാട് 383, കാസർകോട് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്116 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസർകോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP