Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 42, 307; ഇന്ന് 431 മരണം റിപ്പോർട്ട് ചെയ്തതോടെ ഒരുലക്ഷത്തി നാലായിരം കടന്ന് രോഗികൾ; രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയുള്ളവരിൽ 77 ശതമാനവും കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെന്ന് പഠനം; 57,03,607പേർ രാജ്യത്ത് ഇതുവരെ രോഗമുക്തരായി; മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും പിടിവിട്ട് തന്നെ രോഗികൾ; കേരളത്തിൽ ഇന്ന് 7871 പേർക്ക് രോഗം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 42, 307 കടന്നു. ഇന്ന് 431 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,04032 കടന്നു. രാജ്യത്ത് അതുവരെ രോഗം ബാധിച്ചത് 67,24,380 പേർക്കാണ്. 57,03,607പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക് കടക്കുകയാണ്. 66,23815 പേർക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 102685 ആണ്.

ആന്ധ്രയിൽ മരണം 6000 കടന്നു. മഹാരാഷ്ട്രയിൽ 10,244 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 14,53,653 ആയി. 263 പേർ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയർന്നു. മുംബൈയിൽ 1813 പുതിയ കേസുകളും 47 മരണവും റിപ്പോർട്ട് ചെയ്തു.

മുംബൈയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 24,199 ആണ്. ആകെ മരണം 9,152 ആയി. കർണാടകയിൽ 24 മണിക്കൂറിനിടെ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 647,712 ആയി ഉയർന്നു. ആകെ 9370 കോവിഡ് മരണങ്ങളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയുള്ളവരിൽ 77 ശതമാനവും കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങളിലാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഡ് സ്ഥിതിഗതികൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രാ, കർണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ സജീവ കേസുകളുടെ 77 ശതമാനവും ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് മരണങ്ങളിൽ 48 ശതമാനവും നടന്നത് 25 ജില്ലകളിലാണ്. ഇതിൽ 15 ജില്ലകൾ മഹാരാഷ്ട്രയിലാണ്. മരണ നിരക്ക് കുറച്ചുകൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം കുറയുന്നുവോ എന്ന് ഇപ്പോൾ പറയാനാകില്ല. അതുസംബന്ധിച്ച നിഗമനത്തിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. രാജ്യത്തെ ദൈനംദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണ്. പുതുതായി രോഗം ബാധിക്കുന്നവരെക്കാൾ കൂടുതൽ പേർ കഴിഞ്ഞ ദിവസങ്ങളിൽ രോഗമുക്തി നേടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ആക്ടീവ് കേസുകൾ പത്ത് ലക്ഷത്തിൽ താഴെയാണ്. രോഗമുക്തി നിരക്ക് 84 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.

അതേ സമയം കേരളത്തിൽ ഇന്ന് 7871 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേർ രോഗമുക്തരായി. ഇന്ന് 25 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 6910 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 640 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 111 പേർ ആരോഗ്യപ്രവർത്തകരാണ്. നിലവിൽ സംസ്ഥാനത്ത് 87738 പേർ ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രോഗവ്യാപനം വലിയതോതിൽ പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ്/മില്യൺ ദേശീയ തലത്തിൽ 77054 ആണ്. കേരളത്തിൽ അത് 92788 ആണ്. ദേശീയതലത്തിൽ 10 ലക്ഷത്തിൽ 99 മരണം ഉണ്ടാകുന്നതായാണ് കണക്ക്. കേരളത്തൽ അത് 25 ആണ്. മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണെങ്കിൽ കേരളത്തിൽ അത് 0.36 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP