Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ പത്തുപേരിൽ ഒരാൾ ഇന്ത്യയിൽ; ഒരുലക്ഷം കടന്ന് രാജ്യത്ത് കോവിഡ് മരണസംഖ്യ; ഇന്ന് രോഗം ബാധിച്ചത് 47,008പേർക്ക്; 24 മണിക്കൂറിനുള്ളിൽ 514 മരണവും; കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 64,38,968 കടന്നു; ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളും രോഗാബാധിതരുമായി മഹാരാഷ്ട്രമുന്നിൽ; ആന്ധ്രയിലും തമിഴ്‌നാട്ടിലും കേസുകൾ കൂടുന്നു; കേരളത്തിൽ 9,000 കടന്ന് രോഗികൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:ലോകത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ പത്തുപേരിൽ ഒരാൾ ഇന്ത്യയിൽ. 100,323 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ പത്തുശതമാനവും ഇന്ത്യയിലാണ്. സെപ്റ്റംബറിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയർന്നിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന മരണം 15 മുതൽ 25 ശതമാനം വരെയായി ഉയർന്നു.

ആഗോളതലത്തിൽ പ്രതിദിനം 4,000 മുതൽ 6,000 വരെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ ഇത് ആയിരത്തിലധികവും. ഇന്ത്യയിൽ മരണനിരക്ക് സെപ്റ്റംബറിൽ 1.56 ശതമാനമാണ്. ഇന്ത്യയിൽ 63,94,069 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 81,484 പേർക്കാണ് വ്യാഴാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 1095 മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 47,008 പുതിയ കേസുകളും 519 മരണവുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഒന്നിനെക്കാൾ മരണസംഖ്യയിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതർ 64,38,968 കടന്നു.

മഹാരാഷ്ട്രയിൽ 15,591 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,16,513 ആയി വർധിച്ചു. ബുധനാഴ്ച 424 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 37,480 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ബുധനാഴ്ച 13,294 പേർ രോഗമുക്തി നേടി. ഇതുവരെ 11,17,720 പേരാണ് പൂർണമായും കോവിഡ് മുക്തരായത്. നിലവിൽ 2,60,876 രോഗികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.ഇതുവരെ 69,60,203 സാമ്പിളുകളാണ് പരിശോധിച്ചത്. 21,94,347 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 29,051 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലാണ്.

ആന്ധ്രാപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 7485 പേർ രോഗമുക്തി നേടിയത് ആശ്വാസമായി. 31 പേർ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 5900 ആയി ഉയർന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,06,790 ആയി ഉയർന്നു. ഇതിൽ 6,43,993 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 56,897 പേർ ചികിത്സയിൽ കഴിയുന്നതായി ആരോഗ്യവിഭാഗം കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ ഇന്ന് 9258 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 8274 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 93 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായും ഇന്നു പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP