Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 45,523 കേസുകൾ; 24 മണിക്കൂറിനുള്ളിൽ 414 പേർ രോഗബാധിതരായി മരിച്ചു; രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 62,69,042 കടന്നു; രോഗഭേദമാകുന്നവരുടെ എണ്ണത്തിലും വർധനവ്; മഹാരാഷ്ട്രയിൽ 18,317 പേർക്ക് കൂടി കോവിഡ്; 481 മരണവും; ആന്ധ്രയിൽ 48 മരണം കൂടി; തമിഴ്‌നാട്ടിൽ ആറ് ലക്ഷം കടന്ന് രോഗികളും ഇന്ന് മാത്രം 67 മരണവും; കേരളത്തിൽ പിടിവിട്ട് കണക്ക്; എണ്ണായിരം കടന്ന് രോഗികൾ; ലോക്ക് ഡൗണിൽ ഇളവുകളുമായി കേന്ദ്രവും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി:രാജ്യത്ത് ഇന്ന് 45,523 കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 414പർ രോഗബാധിതരായി മരണപ്പെട്ടു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 62,69,042 കടന്നു. രോഗമുക്തരായവരുടെ എണ്ണം 52,25,766 ആയി.രോഗമുക്തരായവരുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് ആ്ശ്വാസം നൽകുന്നതാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്ട്രയി 18,317 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,84,446 ആയി വർധിച്ചു. ബുധനാഴ്ച 481 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 36,662 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.ബുധനാഴ്ച 19,163 പേർ രോഗമുക്തി നേടി. ഇതുവരെ 10,88,322 പേരാണ് പൂർണമായും കോവിഡ് മുക്തരായത്. 78.61 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവിൽ 2,59,033 രോഗികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ തുടരുകയാണ്.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 6,93,484 ആയി വർധിച്ചു. പുതുതായി 48 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെ 5,828 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 7,075 പേർ രോഗമുക്തരായി. ഇതുവരെ 6,29,211 പേരാണ് സംസ്ഥാനത്തുടനീളം രോഗമുക്തി നേടിയത്. നിലവിൽ 58,445 പേരാണ് ആന്ധ്രയിൽ ചികിത്സയിൽ തുടരുന്നത്.

തമിഴ്‌നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച 5,659 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 5,97,602 ആയി ഉയർന്നു. ആകെ മരണം 9,520 ആയി. ഇന്ന് മാത്രം 67 മരണം റിപ്പോർട്ട് ചെയ്തു.

73,54,050 സാംപിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ആകെ രോഗികളിൽ 5,41,819 പേർ ഇതുവരെ രോഗമുക്തരായി.ഇന്ന് 5,610 പേർകൂടി രോഗമുക്തരായി ആശുപത്രിവിട്ടു. 46,263 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ടെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.ഡൽഹിയിൽ 3,390 പേർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. 3,965 പേർ രോഗമുക്തരായി. 41 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 5,361 പേരുടെ ജീവനാണ് രാജ്യതലസ്ഥാനത്ത് കോവിഡ് കവർന്നത്. കോവിഡ് മരണനിരക്ക് 1.92 ശതമാനമായി. 2,79,715 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 2,47,446 പേർ രോഗമുക്തരായി. 26,908 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരവും കടന്ന് എട്ടായിരത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് 8,830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
7,695 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

ഇന്ന് 23 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 742 ആയി. നിലവിൽ 67,061 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 3536 പേർക്ക് രോഗ വിമുക്തിയുണ്ടായി. 3,468 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.1,28,224 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകളാണ് പരിശോധിച്ചത്.

123 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 33, തിരുവനന്തപുരം 32, കാസർഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂർ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എൻഎച്ച്എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

അഞ്ചാം ഘട്ട അൺലോക്കിങ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സ്‌കൂളുകൾ തുറക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അൺലോക്ക് അഞ്ചിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം. സ്‌കൂളുകളും കോളജുകളും ഒക്ടോബർ 15 മുതൽ തുറക്കാൻ അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും തീരുമാനമെടുക്കാം. സ്‌കൂളുകളിൽ ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ല. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, എക്സിബിഷൻ ഹാളുകൾ, വിനോദ പാർക്കുകൾ എന്നിവയും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കും. അടച്ചിട്ട ഹാളുകളിൽ 200 പേർ വീതം അനുവദിക്കും. തുറന്ന ഹാളുകളിൽ കൂടുതൽ പേർക്ക് അനുമതി നൽകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP